ആരോഗ്യരംഗത്തെ വേറിട്ടൊരു വിജയകഥ; Dr. Gopinath’s Diagnostic Services

ആരോഗ്യ മേഖലയില്‍ ഒരു സംരംഭം വിജയിക്കണമെങ്കില്‍ മറ്റ് സ്ഥാപനങ്ങളില്‍ നിന്നും വ്യത്യസ്തമായി ഏറെ കഠിനാധ്വാനവും പരിശ്രമവും ആവശ്യമാണ്. പ്രൊഫഷണല്‍ വൈദഗ്ധ്യത്തോടൊപ്പം കാര്യക്ഷമതയും ഉത്തരവാദിത്വത്തോടെയുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഒരു ആരോഗ്യ സ്ഥാപനത്തിന് വിജയം കൈവരിക്കാന്‍ കഴിയുകയുള്ളൂ. പല ആരോഗ്യ സ്ഥാപനങ്ങളും പ്രവര്‍ത്തനമാരംഭിച്ച് കുറച്ച് കാലത്തിനുള്ളില്‍ തന്നെ പരാജയപ്പെടുന്ന നമ്മുടെ കേരളത്തില്‍, അര്‍പ്പണബോധത്തിന്റെയും പാരമ്പര്യത്തിന്റെയും പര്യായമായി, ജനങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിച്ചു മൂന്ന് പതിറ്റാണ്ടോളമായി നിലയുറപ്പിച്ച് വിജയമെഴുതിയ ഒരു സ്ഥാപനമുണ്ട്… അതാണ് തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന Dr. Gopinath’s Diagnostic Services.

വിശ്വാസ്യതയും പ്രൊഫഷണലിസവും കൊണ്ട് ഏറെ ശ്രദ്ധേയമായ ഈ സ്ഥാപനം സേവനം കൊണ്ട് മാത്രമല്ല, ജനപ്രീതി കൊണ്ടും ഏറെ മുന്നിലാണ്. തിരുവനന്തപുരം റേഡിയോളജിസ്റ്റുമായ ഡോ. ജി. ഗോപിനാഥന് 1991 ലാണ് Dr. Gopinath’s Diagnostic Services എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്.

Dr.G.Gopinath
വീട്ടിലെ ഒരു ചെറിയ മുറിയില്‍ അള്‍ട്രാസൗണ്ട് മെഷീന് ഉപയോഗിച്ചായിരുന്നു ഈ സ്ഥാപനത്തിന് അദ്ദേഹം തുടക്കം കുറിച്ചത്. ടെക്നോളജി അത്രത്തോളം വളര്‍ന്ന് പന്തലിക്കാത്ത കാലഘട്ടത്തില്‍, അദ്ദേഹം കണ്ടെത്തിയ പരിശോധനാഫലങ്ങള്‍ ഭാര്യ രേണുക കൈകൊണ്ട് എഴുതിയെടുത്തു റിപ്പോര്ട്ടുകളാക്കിയാണ് രോഗികള്‍ക്ക് നല്‍കിയിരുന്നത്. അവിടെ നിന്നു പതിയെ ലബോറട്ടറി സേവനങ്ങളും ഇവര്‍ ആരംഭിക്കുകയായിരുന്നു.

1997 ല്‍ മെഡിക്കല്‍ കോളേജ് പള്ളോട്ടി ബില്‍ഡിങ്ങില്‍ Dr. Gopinath’s Diagnostic Services ന്റെ പ്രവര്‍ത്തനം ഇവര്‍ മാറ്റി സ്ഥാപിച്ചതോടെയാണ് ഈ സ്ഥാപനത്തിന് പുതിയ മുഖം രൂപപ്പെടുന്നത്. ഇന്ന് ആറ് ബ്രാഞ്ചുകളും ഏകദേശം 110 ജീവനക്കാരുമുള്ള വിജയസംരംഭമാണ് ഇത്. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യ രേണുക ഗോപിനാഥ് മാനേജിങ് പാര്‍ട്ണറായും മക്കളായ ഡോ. അഞ്ചു ഗോപിനാഥ് (റേഡിയോളജിസ്റ്റ്), ഡോ. ദീപ ഗോപിനാഥ് (Pathologist) എന്നിവരുടെ മേല്‍നോട്ടത്തിലുമാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.




പ്രൊഫഷണലുകള്‍ നേതൃത്വം നല്കുന്നതിനാല് തന്നെ അതിന്റേതായ ഗുണമേന്മയും പാടവവും ഈ സ്ഥാപനത്തെ വളരെ മികവുള്ളതാക്കി മാറ്റുന്നു. 700 ഓളം CRPF ഉദ്യോഗസ്ഥരുടെ മെഡിക്കല്‍ പരിശോധനകള്‍ കൃത്യമായി ഒരുമിച്ച് കൈകാര്യം ചെയ്തതും ഈ സ്ഥാപനത്തിന്റെ നേട്ടങ്ങളില്‍ പ്രധാനമാണ്.
Ultrasound Scanning, X-Ray Services, Laboratory Investigations, Diagnostic Investigations, Preventive Health Check-Ups എന്നിവയാണ് സ്ഥാപനത്തിന്റെ പ്രധാന സേവനങ്ങള്‍. അത്യാധുനിക ഉപകരണങ്ങളോടു കൂടി കൃത്യമായ പരിശോധനാഫലങ്ങള്‍ മിതമായ നിരക്കില്‍ നല്കുന്നു എന്നത് രോഗികളോടുള്ള ഇവരുടെ കരുതലിന്റെ അടയാളമാണ്. രോഗികള്‍ക്ക് മികച്ച ചികിത്സയ്ക്ക് ആവശ്യമായ പിന്തുണ നല്‍കുക എന്നത് തന്നെയാണ് മുന്നേറാനും വിജയിക്കാനും ഇവര്‍ക്ക് ഊര്‍ജമേകുന്നത്…!




