EduPlusEntreprenuershipSuccess Story

അധ്യാപനത്തിലെ മാറ്റത്തിന്റെ വെളിച്ചം; രേഷ്മ ചന്ദ്രന്റെ ‘ഏഡന്‍സ് ഫ്യൂച്ചറിസ്റ്റിക്’

അധ്യാപനം വെറുമൊരു തൊഴിലല്ല, മറിച്ചു തലമുറകളെ വാര്‍ത്തെടുക്കുന്ന ദൈവീകമായ ഒരു ദൗത്യമാണെന്ന് വിശ്വസിക്കുന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് കൊല്ലം സ്വദേശിനിയായ രേഷ്മ ചന്ദ്രന്‍. എം.ടെക്കിന് ശേഷം എന്‍ജിനീയറിംഗ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറായി കരിയര്‍ ആരംഭിച്ച രേഷ്മ, ഇന്ന് കുരുന്നുകളുടെ ഭാവി സുരക്ഷിതമാക്കുന്ന ‘ഏഡന്‍സ് ഫ്യൂച്ചറിസ്റ്റിക്’ (Adens Futuristic) എന്ന വേറിട്ട വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അമരക്കാരിയാണ്.

മുതിര്‍ന്ന കുട്ടികളെ പഠിപ്പിക്കുന്നതിനെക്കാള്‍, ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളില്‍ ശരിയായ മൂല്യങ്ങളും ജീവിതരീതികളും വളര്‍ത്തിയെടുക്കുന്നതാണ് പ്രധാനം എന്ന തിരിച്ചറിവാണ് രേഷ്മയെ വിപ്ലവാത്മകമായ ഈ തീരുമാനത്തിലേക്ക് നയിച്ചത്. അധ്യാപനത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം കോളേജ് ജോലി ഉപേക്ഷിച്ച് സ്‌കൂള്‍ തലത്തിലേക്ക് ഇറങ്ങിയ രേഷ്മ, സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളില്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് തഞ്ചാവൂരില്‍ നിന്ന് ബി.എഡ് സ്വര്‍ണ മെഡലോടെ കരസ്ഥമാക്കുകയും ചെയ്തു.

ഗര്‍ഭകാലത്ത് തന്റെ കുഞ്ഞിന് ഏതുതരം വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്ന് ചിന്തിച്ചപ്പോള്‍ ലഭിച്ച ഉത്തരം കൂടിയാണ് സ്വന്തമായി ഒരു സ്‌കൂള്‍ എന്ന സ്വപ്‌നം. എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത് പോലെ പുസ്തക അറിവുകള്‍ക്കപ്പുറം ജീവിതസത്യങ്ങള്‍ കൂടി കുട്ടികളെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ‘ഏഡന്‍സ് ഫ്യൂച്ചറിസ്റ്റിക്’ എന്ന സ്ഥാപനത്തിന് രേഷ്മ തുടക്കമിടുന്നത്.

പാഠപുസ്തകങ്ങളിലെ അറിവുകള്‍ക്കപ്പുറം കുട്ടികളുടെ സര്‍ഗാത്മകതയ്ക്കും ജീവിതരീതിക്കും പ്രാധാന്യം നല്‍കുന്ന ‘ഹോളിസ്റ്റിക്’ പഠനരീതിയാണ് ഏഡന്‍സ് ഫ്യൂച്ചറിസ്റ്റിക്കിന്റെ പ്രധാന സവിശേഷത. രാവിലെ അക്കാദമിക് പഠനത്തിനും ഉച്ചയ്ക്ക് ശേഷം പ്രായോഗികമായ ആക്റ്റിവിറ്റികള്‍ക്കും സമയം മാറ്റിവെക്കുന്ന ഈ സ്ഥാപനം, കൊല്ലത്ത് രാവിലെ 8 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്.

തൊഴില്‍ തിരക്കുള്ള മാതാപിതാക്കളുടെ ഭാരം ലഘൂകരിച്ച്, 18 മാസം പ്രായമുള്ള കുരുന്നുകള്‍ക്ക് വരെ കൃത്യമായ ശ്രദ്ധയും ലവ്‌കെയറും ഇവിടെ നല്‍കുന്നു. കൂടാതെ, ‘ലേര്‍ണിംഗ് ഡിസബിലിറ്റീസ്’ ഉള്ള കുട്ടികളെ മാറ്റിനിര്‍ത്താതെ സാധാരണ കുട്ടികള്‍ക്കൊപ്പം ചേര്‍ത്തുപിടിക്കുന്ന ‘ഇന്‍ക്ലൂസീവ്’ പഠനാന്തരീക്ഷമാണ് രേഷ്മ ഇവിടെ ഒരുക്കിയിരിക്കുന്നത്.

ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ സ്‌ക്രീന്‍ ടൈം, ജങ്ക് ഫുഡ് ശീലങ്ങള്‍ എന്നിവ തിരുത്താന്‍ സ്‌കൂള്‍ മുന്‍കൈയെടുക്കുന്നു. മൈദയും പാക്ക് ചെയ്ത ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കി, പച്ചക്കറികളും നട്‌സും നിര്‍ബന്ധമാക്കിയുള്ള ഭക്ഷണക്രമത്തിലൂടെ കുട്ടികളില്‍ ശ്രദ്ധാകേന്ദ്രീകരണവും നല്ല ആരോഗ്യശീലങ്ങളും വളര്‍ത്തുന്നു. കൂടാതെ, കുരുന്നുകളെ സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പ്രാപ്തരാക്കുന്ന ‘ലൈഫ് സ്‌റ്റൈല്‍ ട്രെയിനിംഗും’ ഇവിടെ നല്‍കിവരുന്നുണ്ട്.

വരും കാലങ്ങളില്‍ ഏഡന്‍സ് ഫ്യൂച്ചറിസ്റ്റിക്കിന് കൂടുതല്‍ ശാഖകള്‍ ആരംഭിക്കാനും, അത്യാധുനിക തെറാപ്പികള്‍ ഉള്‍പ്പെടുത്തിയുള്ള പ്രത്യേക സ്‌കൂള്‍ സൗകര്യം ഒരുക്കാനുമാണ് രേഷ്മ ലക്ഷ്യമിടുന്നത്. മാതാപിതാക്കളുടെ വിശ്വസ്തതയും കുട്ടികളുടെ മനോഹരമായ ചിരിയുമാണ് ഈ അധ്യാപികയുടെ ഏറ്റവും വലിയ സമ്പാദ്യം…!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button