EntreprenuershipSuccess Story

ഫാഷനില്‍ പുതുവഴി തീര്‍ത്ത് EVERY CURVE BY AAMI

ഫാഷന്‍ ലോകം മാറുന്നതിനൊപ്പം എല്ലാവരുടെയും ശരീരപ്രകൃതിക്കും ഇഷ്ടങ്ങള്‍ക്കും അനുയോജ്യമായ വസ്ത്രങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യവും വര്‍ധിക്കുകയാണ്. സൈസുകളുടെ പരിമിതികളും ഉയര്‍ന്ന വിലയും ഗുണനിലവാരത്തിലെ പോരായ്മകളും മറികടന്ന് സ്ത്രീകള്‍ക്ക് ആത്മവിശ്വാസത്തോടെ വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ അവസരമൊരുക്കുകയാണ് കണ്ണൂര്‍ സ്വദേശിനിയായ അഭിരാമി സുധാകരന്‍. 2025 ലാണ് തന്റെ ആശയത്തെ സംരംഭമാക്കി EVERY CURVE BY AAMI എന്ന ക്ലോത്തിങ് ബ്രാന്‍ഡ്രിന് ഈ യുവസംരംഭക രൂപം നല്‍കിയത്. 2026 ഫെബ്രുവരിയില്‍ നിയമപരമായ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഈ സംരംഭം എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഫാഷന്‍ സംസ്‌കാരത്തിന് ഇന്ന് പുതിയൊരു മുഖം നല്‍കുകയാണ്.

കുവൈറ്റില്‍ ജനിച്ചുവളര്‍ന്ന അഭിരാമി കണ്ണൂരില്‍ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോടുകൂടിയ ബി.കോം ബിരുദം നേടി. സ്വന്തമായി ഒരു ബിസിനസ് തുടങ്ങണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിന് വ്യക്തമായ രൂപം നല്‍കാന്‍ തുടക്കത്തില്‍ കഴിഞ്ഞിരുന്നില്ല. പ്ലസ് സൈസ് വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ നേരിട്ട വിലയുടെയും സൈസ് ലഭ്യതയുടെയും ഗുണനിലവാരത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന ചിന്തയാണ് ഈ ഒരു സംരംഭ ആശയത്തിലേക്ക് അഭിരാമിയെ എത്തിക്കുന്നത്. കുടുംബത്തിന്റെ നിരന്തര പിന്തുണയും അഭിരാമിയുടെ യാത്രയില്‍ നിര്‍ണായകമായിരുന്നു.

Small മുതല്‍ 7XL വരെയുള്ള വസ്ത്രസൈസുകളും ആവശ്യാനുസരണം കസ്റ്റമൈസ് ചെയ്യാനുള്ള സൗകര്യവുമാണ് EVERY CURVE BY AAMI യുടെ പ്രധാന സവിശേഷത. കോട്ടണ്‍, റയോണ്‍, വിസ്‌കോസ് തുടങ്ങിയ തുണിത്തരങ്ങള്‍ ഉപയോഗിച്ച് സുഖകരമായ വസ്ത്രങ്ങള്‍ ഒരുക്കുന്നതില്‍ ബ്രാന്‍ഡ് ശ്രദ്ധിക്കുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയും വാക്കാലുള്ള പ്രചാരണത്തിലൂടെയും ഉപഭോക്താക്കളിലേക്ക് എത്തിയ സംരംഭം ഇതിനകം 40 – 50 യൂണിറ്റുകളുടെ വില്‍പ്പന നേടി എന്നത് ശ്രദ്ധേയമാണ്. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഉത്പന്നങ്ങള്‍ എത്തിക്കുന്ന ബ്രാന്‍ഡ് പാന്‍ഇന്ത്യ ഷിപ്പിങ് സൗകര്യവും നല്‍കുന്നു.

വാണിജ്യവിജയത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും സംരംഭത്തിന്റെ ഭാഗമാണ്. പിതാവിന്റെ സ്മരണയ്ക്കായി രൂപീകരിച്ച Sudhakaran Kattambally Memorial Foundation (SKMF) ലേക്ക് ഓരോ വില്‍പ്പനയില്‍ നിന്നും ഒരു ചെറിയ വിഹിതം സംഭാവന ചെയ്യുന്നു. ഇതിലൂടെ അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, സഹായം ആവശ്യമുള്ളവര്‍ എന്നിവരിലേക്ക് പിന്തുണ എത്തിക്കുന്നു എന്നതും ശ്രദ്ധേയമാണ്. പിതാവിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സമീപത്തെ അനാഥാലയത്തിലും വൃദ്ധസദനത്തിലും ഭക്ഷണം വിതരണം ചെയ്തതും ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ഓരോ ഉപഭോക്താവിനെയും കാരുണ്യത്തിന്റെ ഈ യാത്രയില്‍ പങ്കാളിയാക്കുക എന്നതാണ് ഈ വനിതാസംരംഭകയുടെ ലക്ഷ്യം.

ഭാവിയില്‍ EVERY CURVE BY AAMI യെ ആഗോള ബ്രാന്‍ഡായി വളര്‍ത്തുകയും കേരളത്തിലെ കണ്ണൂരില്‍നിന്ന് ഫോര്‍ബ്‌സ് പട്ടികയിലെ മുന്‍നിര വനിതാ സംരംഭകരിലൊരാളായി മാറുകയും ചെയ്യണമെന്നതാണ് അഭിരാമിയുടെ സ്വപ്‌നം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button