പാഠപുസ്തകങ്ങള്ക്കപ്പുറത്തെ പ്രകൃതിയുടെ പാഠങ്ങള്; ഫാത്തിമ മാതാ പ്രീ-പ്രൈമറി സ്കൂള്

നമ്മുടെ മക്കള്ക്ക് കൊടുക്കാന് പറ്റിയ ഏറ്റവും മികച്ച സമ്മാനം
നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പത്ത് നമ്മുടെ മക്കളാണ്. അവര്ക്കായി നമുക്ക് കൊടുക്കാന് കഴിയുന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് മികച്ച വിദ്യാഭ്യാസം. എന്നാല് എന്താണ് വിദ്യഭ്യാസം? കാണാപാഠം പഠിക്കുന്നതും ഹോം വര്ക്കുകള് ചെയ്യുന്നതും മാത്രമാണോ? അല്ല. ഇവിടെയാണ് തിരുവനന്തപുരം പാലിയോടുള്ള ഫാത്തിമ മാതാ പ്രീ-പ്രൈമറി സ്കൂളിനെ കുറിച്ചും ജീജ ടീച്ചറെയും കുറിച്ചും നിങ്ങളറിയേണ്ടത്.
പുസ്തകങ്ങളില് നിന്നും നമ്മുടെ കുഞ്ഞുങ്ങള് പഠിച്ച് തുടങ്ങേണ്ടതിന് മുമ്പേ അവര് അറിയേണ്ടതും പഠിക്കേണ്ടതും പുസ്തകത്താളുകള്ക്കുമപ്പുറമുള്ള വിശാലമായ നമ്മുടെ പ്രകൃതിയില് നിന്നാണ്. എങ്കില് മാത്രമേ അവരുടെ ചിന്തകള്ക്ക് അതിരുകളില്ലാത്ത ചിറകുകള് മുളയ്ക്കൂകയുള്ളു.. ഇവിടെയാണ് ഫാത്തിമ മാതാ പ്രീ –പ്രൈമറി സ്കൂളിനെ കുറിച്ച് നമ്മള് പറഞ്ഞു തുടങ്ങേണ്ടത്…
‘വീട് വിദ്യാലയം’ എന്ന ആശയത്തിലൂന്നി, പണ്ടുകാലത്തെ ഗുരുകുല വിദ്യാഭ്യാസത്തിന്റെ നന്മകളെ ആധുനിക പഠനരീതികളുമായി സമന്വയിപ്പിച്ചാണ് ഇവിടെ ഓരോ കുരുന്നിനെയും സ്വീകരിക്കുന്നത്. പ്രകൃതിയില് നിന്നുള്ള വസ്തുക്കള് ഉപയോഗിച്ച് കളിച്ചും ചിരിച്ചും, ഇലകളും പൂക്കളും കൊണ്ട് കളിപ്പാട്ടങ്ങള് നിര്മിച്ചുമാണ് അവര് അറിവിന്റെ ആദ്യ ചുവടുകള് വെക്കുന്നത്.

സ്കൂളിലേക്ക് അയക്കും മുമ്പേ നമ്മുടെ മക്കളില് വികസിപ്പിച്ചെടുക്കേണ്ട ചില പ്രധാന ശേഷികള് കൂടിയുണ്ട്. ചിലപ്പോള് അവരുടെ ഭാവി ജീവിതത്തിനും ഏറെ നിര്ണായകമായേക്കാവുന്ന ആ സ്കില്ലുകള് കൂടി ഓരോ മാതാപിതാക്കളും തങ്ങളുടെ മക്കളില് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതില് ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ഗ്രോസ് മോട്ടോര് സ്കില്ലുകള്’. അതായത്, കുട്ടികളുടെ ശരീരത്തിന്റെ കൃത്യമായ ബാലന്സും ശാരീരിക ക്ഷമതയും വളര്ത്തിയെടുക്കുന്ന പ്രക്രിയ. യോഗയിലൂടെയും മറ്റു കായിക മത്സരങ്ങളിലൂടെയുമാണ് ഫാത്തിമ മാതാ ഓരോ കുരുന്നിലും ഈ സ്കില്ലുകള് വളര്ത്തിയെടുക്കുന്നത്. ഭാവിയില് കുട്ടികളുടെ കായികശേഷിയും രോഗപ്രതിരോധശേഷിയും വര്ധിപ്പിക്കുന്ന പ്രധാന ഘടകം കൂടിയാണിത്.
കൈവിരലുകളുടെ ചലനവും ഏകാഗ്രതയും കൃത്യതയും മെച്ചപ്പെടുത്തുന്ന ‘ഫൈന് മോട്ടോര് സ്കില്ലുകളാ’ണ് ഇവരുടെ മറ്റൊരു പ്രത്യേകത. പ്രകൃതിദത്ത വസ്തുക്കള് കൊണ്ടുള്ള കരകൗശല നിര്മാണത്തിലൂടെയാണ് ഫാത്തിമ മാതാ ഇത് കുട്ടികളിലേക്കും പകര്ന്ന് നല്കുന്നത്. പെന്സില് കൃത്യമായി പിടിക്കാനും വരയ്ക്കാനും എഴുതാനുമൊക്കെ കുട്ടികളെ പ്രാപ്തരാക്കുന്നത് ഈ പരിശീലനത്തിലൂടെയാണ്.
കൂടാതെ, കുട്ടികളികളില് സ്വയം നിരീക്ഷണങ്ങളിലൂടെ ബുദ്ധിശക്തിയും പ്രശ്നങ്ങള് സ്വയം പരിഹരിക്കാനുള്ള ശേഷിയും വളര്ത്തുന്ന ‘കോഗ്നിറ്റീവ് സ്കില്ലുകളും’ ഫാത്തിമ മാതായിലൂടെ അവര്ക്ക് ലഭിക്കുന്നു. നമ്മുടെ പുതുതലമുറയില് പലര്ക്കും ഇല്ലാതെ പോകുന്നതും ഈ കോഗ്നിറ്റീവ് സ്കില്ലുകളാണ്. അത് തലമുറയുടെ മാത്രം പ്രശ്നമല്ല. കഴിഞ്ഞ് പോയൊരു തലമുറ അതിനായി അവരെ പര്യാപ്തരാക്കാത്തതിന്റെ പ്രശ്നം കൂടിയാണ്. എന്നാല് ഫാത്തിമ മാതാ കുഞ്ഞുങ്ങളെ ചുറ്റുമുള്ള ലോകത്തെ നിരീക്ഷിച്ച് സ്വയം ചിന്തിക്കാന് പ്രാരപ്തരാക്കുന്നു.
അതിര്വരമ്പുകള്ക്കുള്ളിലെ പഠനരീതികള്ക്ക് പകരം സന്തോഷകരവും സുരക്ഷിതവുമായ അന്തരീക്ഷത്തില് പ്രകൃതിയോട് ചേര്ന്നുനിന്ന് കുരുന്നുകളുടെ സര്വ്വതോമുഖമായ വളര്ച്ച ഉറപ്പാക്കുകയാണ് പാലിയോട് ഫാത്തിമ മാതാ പ്രീ -െ്രെപമറി സ്കൂള്. നിങ്ങളുടെ മക്കളുടെ കഴിവുകള് തിരിച്ചറിഞ്ഞ്, അവരെ പാഠപുസ്തകങ്ങള് മനഃപാഠമാക്കി വെയ്ക്കാനുള്ള വിക്കിപീഡിയകളായി മാത്രം കാണാതെ അവരെ ആത്മവിശ്വാസമുള്ളവരാക്കി വളര്ത്താന് ജീജ ടീച്ചറുടെ അനുഭവസമ്പത്തും നമ്മുടെ മക്കള്ക്ക് കൂട്ടായുണ്ട്. ഫോണ്: 9544060664



