സംഗീതത്തെ ചേര്‍ത്തുപിടിച്ച് ലോകത്തോളം വളര്‍ന്ന സംരംഭം – SCHOOL OF KEYS

ആലപ്പുഴ ചെങ്ങന്നൂര്‍ കോടുകുളഞ്ഞി സ്വദേശിയായ റോയ് തോമസ്, പിയാനിസ്റ്റും ലൈവ് കീബോര്‍ഡ് പെര്‍ഫോമറും അധ്യാപകനുമായാണ് സംഗീതരംഗത്തേക്ക് കടന്നുവരുന്നത്. സംഗീത ലോകത്തില്‍ അദ്ദേഹത്തിന് വഴി കാട്ടിയായത് ഗുരുവായ ശ്രീ. അശ്വന്‍ തോമസ് ഏലിയാസ് ആണ്.
Sociology- ല്‍ M.A. പൂര്‍ത്തിയാക്കിയശേഷം Trinity College ലണ്ടനില്‍ നിന്ന് Piano, Keyboard, Music Theory എന്നീ വിഭാഗങ്ങളില്‍ Grade 8 ഉള്‍പ്പെടെയുള്ള ഉയര്‍ന്ന അക്കാദമിക് യോഗ്യതകള്‍ കരസ്ഥമാക്കിയ റോയ് 2004 മുതല്‍ കോടുകുളഞ്ഞി സി എസ് ഐ ക്രൈസ്റ്റ് ചര്‍ച്ച് ഓര്‍ഗനിസ്റ്റായി പ്രവര്‍ത്തിച്ചു. 2010 മുതല്‍ Good Shepherd International School -Ooty, Paavai Vidyasram Global School-Salem, Do Re Mi Fa Arts & Music School-Qatar എന്നിവിടങ്ങളില്‍ സംഗീത അദ്ധ്യാപകനായി പ്രവര്‍ത്തിച്ച അദ്ദേഹം 2020 ല്‍ കോവിഡ് കാലത്തു 20 കുട്ടികളുമായി ആരംഭിച്ച School of Keys ഇന്ന് 20 ഓളം രാജ്യങ്ങളില്‍ നിന്നുള്ള 400 ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന Online Music അക്കാദമിയാണ്. കേവലമൊരു മ്യൂസിക് അധ്യാപകനില്‍ നിന്നും ലോകശ്രദ്ധ നേടിയ വ്യക്തിത്വമായി അദ്ദേഹം മാറിയത് School of Keys എന്ന തന്റെ സംരംഭത്തിലൂടെയാണ്.

7 മുതല്‍ 70 വയസ്സുവരെയുള്ളവര്‍ ഇവിടെ പഠിക്കുന്നു. കുട്ടികള്‍ക്കൊപ്പം, ജോലി ചെയ്യുന്നവരും വിരമിച്ചവരും സംഗീതത്തോടുള്ള താല്‍പ്പര്യവുമായി അക്കാദമിയുടെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി School of Keys നൊപ്പമുണ്ട്. Piano, Keyboard, Guitar, Drum Kit, Western Vocal എന്നീ വിഭാഗങ്ങളിലാണ് നിലവില്‍ ഇവിടെ പരിശീലനം നല്‍കുന്നത്. മികച്ച യോഗ്യതയുള്ള എട്ട് അധ്യാപകര്‍ School of Keys ന്റെ ജൈത്രയാത്രയില്‍ ഒപ്പമുണ്ട്.
ഈ വിജയയാത്രയിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ് Trinity College London ന്റെ Affiliated Digital Examination Centre എന്ന അംഗീകാരം. വെസ്‌റ്റേണ്‍ മ്യൂസിക്കിലെ ലോകപ്രശസ്തമായ Trintiy College London ന്റെ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്താന്‍ കഴിയുന്ന ആലപ്പുഴ ജില്ലയിലെ കേന്ദ്രമാണ് School of Keys. റോയ് തോമസിനൊപ്പം സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഗണിത അധ്യാപിക കൂടിയായ ഭാര്യ ജിജി തോമസ് കൂടി ഒപ്പമുണ്ടെന്നതും ഈ സ്ഥാപനത്തിന്റെ വിജയത്തിന്റെ ഏറ്റവും പ്രധാനകാരണങ്ങളിലൊന്നാണ്.

കുട്ടികളെ ലഹരി, ഡിജിറ്റല്‍ അഡിക്ഷന്‍ എന്നിവയില്‍ നിന്നും മാറ്റി നിര്‍ത്താനും കൂടുതല്‍ മിടുക്കരാക്കാനും ഇത്തരം പരീശീലനങ്ങള്‍ക്ക് സാധിക്കുമെന്ന് പഠനങ്ങളും വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനേക്കാള്‍ യോഗ്യതയുള്ള അധ്യാപകരിലൂടെ മികച്ച നിലവാരത്തിലുള്ള പരിശീലനം നല്‍കുക എന്നതാണ് School of Keys ന്റെ പ്രധാന ലക്ഷ്യം. വലിയ പരസ്യപ്രചാരണങ്ങളേക്കാള്‍ വിദ്യാര്‍ത്ഥികളുടെ സംതൃപ്തിയും അവരുടെ ശുപാര്‍ശകളുമാണ് ഈ സംഗീത സംരംഭത്തെ രാജ്യാതിര്‍ത്തികള്‍ കടത്തി വളര്‍ത്തിയത്.



