സൗന്ദര്യത്തിന് നിറം പകരുന്ന കരങ്ങള്‍ – Sanchari das raj makeup

ഒരു വധുവിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആ വ്യക്തിയെ ‘മേക്കപ്പ് ആര്‍ട്ടിസ്റ്റ്’ എന്നു മാത്രം വിശേഷിപ്പിക്കുന്നത് ഉചിതമല്ല; വധുവിന്റെ ആത്മവിശ്വാസം ഉണര്‍ത്തുന്ന ഒരു കലാകാരി കൂടിയാണ് അവര്‍. ആ കലയുടെ ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച പേരാണ് Sanchari das raj makeup.
ചെറുപ്പം മുതലേ സൗന്ദര്യപരിപാലനത്തോടുണ്ടായിരുന്ന ഇഷ്ടം പിന്നീട് സഞ്ചരി ദാസ് രാജിന്റെ ജീവിതലക്ഷ്യമായി മാറുകയായിരുന്നു. വിപണിയില്‍ എത്തുന്ന പുതിയ മേക്കപ്പ് ഉത്പന്നങ്ങളെക്കുറിച്ച് പഠിക്കുകയും സ്വയം പരീക്ഷിക്കുകയും ചെയ്ത ആ കൗതുകമാണ് ഇന്ന് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഒരു പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി വളരാന്‍ വഴിയൊരുക്കിയത്.

എം.എ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് ജീവിതത്തെ മാറ്റിമറിച്ച വഴിത്തിരിവുണ്ടായത്. ‘മേക്കപ്പ് ഇത്ര മനോഹരമായി ചെയ്യാന്‍ കഴിയുമെങ്കില്‍ അത് കരിയറാക്കിക്കൂടേ’യെന്ന സുഹൃത്തുക്കളുടെ നിര്‍ദ്ദേശമാണ് ജീവിതത്തിന്റെ ദിശ തന്നെ മാറ്റിയത്. ഇന്ന് പത്ത് വര്‍ഷത്തിലേറെയായി ആയിരക്കണക്കിന് മുഖങ്ങളില്‍ ആത്മവിശ്വാസവും സന്തോഷവും വിരിയിച്ചുകൊണ്ടിരിക്കുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് സഞ്ചരി ദാസ് രാജ്.
കേരളം, ബെംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലായി സേവനമെത്തിക്കുന്ന Sanchari das raj makeup ഓരോ വധുവിന്റെയും ഇഷ്ടങ്ങള്‍ മനസിലാക്കി അവരുടെ ‘സ്‌കിന്‍ ടോണി’ന് ചേരുന്ന ലുക്കാണ് ഒരുക്കുന്നത്. ആദ്യമായി ഒരുക്കിയ വധുവിന്റെ സന്തോഷവും കുടുംബത്തിന്റെ അഭിനന്ദനവും ഇന്നും ഈ യാത്രയിലെ ഏറ്റവും വലിയ പ്രചോദനമാണ്. പ്രത്യേകിച്ച് അന്ന് വധുവിന്റെ അമ്മ നല്‍കിയ അനുഗ്രഹം, ഒരു തൊഴില്‍മാത്രമല്ല ഇത് ജീവിതത്തിലെ ഒരു ദൗത്യമാണെന്ന തിരിച്ചറിവ് കൂടുതല്‍ ശക്തമാക്കി.
ഓരോ ക്ലെയിന്റുമായും സംസാരിച്ച് അവരുടെ ആഗ്രഹങ്ങള്‍ മനസ്സിലാക്കി, ചര്‍മപരിപാലനം മുതല്‍ ആഭരണങ്ങള്‍, സാരി, ഹെയര്‍ സ്‌റ്റൈല്‍ തുടങ്ങി സ്‌റ്റൈലിങ്ങില്‍ വരെ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നു. സോഷ്യല്‍ മീഡിയയിലൂടെയും ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തുടര്‍ച്ചയായെത്തുന്ന ബുക്കിങ്ങുകള്‍, Sanchari das raj makeup നേടിയെടുത്ത വിശ്വാസത്തിന്റെ തെളിവാണ്.
പ്രതിസന്ധികളില്ലാത്ത വിജയകഥകളില്ല. കരിയറിന്റെ തുടക്കത്തില്‍ കുടുംബത്തില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിച്ചിരുന്നില്ല. ഉയര്‍ന്ന വിദ്യാഭ്യാസത്തിനും സ്ഥിരം ജോലിക്കുമായിരുന്നു കുടുംബത്തിന്റെ മുന്‍ഗണന. എന്നാല്‍ സ്വന്തം കഴിവിലുള്ള വിശ്വാസം കൈവിടാതെ മുന്നേറിയപ്പോള്‍ വിജയങ്ങള്‍ തന്നെയാണ് എല്ലാവരുടെയും കാഴ്ചപ്പാട് മാറ്റിയത്. ഇന്ന് കുടുംബത്തിന്റെ പൂര്‍ണ പിന്തുണ കൂടിയാണ് ഈ യാത്രയുടെ കരുത്ത്.

ഈ യാത്രയില്‍ സഞ്ചരിയുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ അനുഭവങ്ങളും നിരവധിയാണ്. ബെംഗളൂരുവിലെ ഒരു വധുവിന്റെ വിവാഹത്തിന് തൊട്ടുമുമ്പുണ്ടായ കണ്ണിലെ ഇന്‍ഫെക്ഷന്‍ മുതല്‍, സ്വന്തം പിതാവിന്റെ മരണത്തിനിടയിലും പ്രൊഫഷണല്‍ ഉത്തരവാദിത്വം നിറവേറ്റേണ്ടി വന്ന നിമിഷങ്ങള്‍ വരെ ഓരോ അനുഭവവും കൂടുതല്‍ ആത്മാര്‍ത്ഥതയോടെയും സമര്‍പ്പണത്തോടെയും മുന്നോട്ട് പോകാനുള്ള പ്രചോദനമായി മാറി. ഒരു വധുവിന്റെ ചിരിയാണ് ഏറ്റവും വലിയ പുരസ്‌കാരമെന്ന് അവര്‍ വിശ്വസിക്കുന്നു.
ഭാവിയിലേക്കുള്ള സ്വപ്‌നങ്ങളും അത്രത്തോളം വലുതാണ്. ഇന്ത്യയുടെ അതിരുകള്‍ കടന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യന്‍ ബ്രൈഡല്‍ ആര്‍ട്ടിന്റെ സൗന്ദര്യം അവതരിപ്പിക്കുക, ലോകമെമ്പാടും Sanchari das raj makeup എന്ന പേരിനെ വിശ്വാസത്തിന്റെ ബ്രാന്‍ഡാക്കി മാറ്റുകയെന്നതാണ് അവരുടെ ലക്ഷ്യം.



