EntreprenuershipSuccess Story

ഐ.ടി മേഖലയില്‍ വിജയ മുന്നേറ്റം കുറിച്ച് ‘ALRIC INFOTECH’

സംരംഭ മേഖലയില്‍ ദിനംപ്രതി വളരുന്നതും മുന്നില്‍ നില്‍ക്കുന്നതും IT സ്ഥാപനങ്ങളാണ്. ലോക വ്യവസായ മേഖലകളുടെ ലിസ്‌റ്റെടുത്താല്‍ ഐടി വ്യവസായത്തിന് പ്രാധാന്യം ഏറെയാണ്. ലോക സമ്പത്ത് വ്യവസ്ഥയുടെ തന്നെ അടിസ്ഥാനഘടകങ്ങളിലൊന്നായി ഐ ടി മാറുന്നതിനാല്‍ തന്നെ ഈ മേഖലയില്‍ മറ്റ് സംരംഭങ്ങളേക്കാള്‍ പ്രതിസന്ധിയും വെല്ലുവിളിയും കൂടുതലുമാണ്. എന്നാല്‍ പ്രതിസന്ധികളെ അതിജീവിച്ച് വിജയമെഴുതുന്നവരും ധാരാളമാണ്. അത്തരത്തില്‍ പ്രതിസന്ധികളെ അതിജീവിച്ച് സ്വന്തമായി ഐടി സ്ഥാപനമെന്ന സ്വപ്‌നത്തെ പടുത്തുയര്‍ത്തിയ ഒരു സംരംഭകന്‍ നമ്മുടെ ഈ കേരളത്തിലുണ്ട്.

തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആല്‍ഫ്രഡ് ആണ് ആ യുവ സംരംഭകന്‍. 2022 ലാണ് അരുണ്‍ ALRIC INFOTECH എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ അരുണ്‍ ഒരു ഗവണ്‍മെന്റ് സെക്ടറില്‍ ജോലി ചെയ്തു വരുമ്പോഴായിരുന്നു സ്വന്തമായി ഒരു സംരംഭം ആരംഭിക്കണമെന്ന സ്വപ്‌നം ആദ്യമായി മനസില്‍ വരുന്നത്. മുന്നിലുള്ള പ്രതിസന്ധികള്‍ മനസിലാക്കിയെങ്കിലും ആ സ്വപ്‌നത്തിന്റെ ‘മാറ്റ്’ കുറയാതെ അരുണ്‍ മനസില്‍ സൂക്ഷിച്ചിരുന്നു.

ഗവണ്‍മെന്റ് സെക്ടറായതിനാല്‍ തന്നെ പുതിയ സംരംഭകരെയടക്കം ധാരാളം പേരെ പരിചയപ്പെടാന്‍ അരുണിന് സാധിച്ചിരുന്നു. പിന്നീട് ടെക്‌നോപാര്‍ക്കിലെ വിവിധ കമ്പനികളിലും തുടര്‍ന്ന് ഒരു ഐടി സ്റ്റാര്‍ട്ടപ്പിലും അരുണ്‍ ജോലി ചെയ്തു. അവിടെ നിന്നായിരുന്നു ഈ ചെറുപ്പക്കാരന്റെ ജീവിതത്തിലെ വലിയ മാറ്റം സംഭവിക്കുന്നത്. സ്റ്റാര്‍ട്ടപ്പില്‍ വര്‍ക്ക് ചെയ്തതോടെ അരുണിന്റെ ആത്മവിശ്വാസം വര്‍ധിക്കുകയായിരുന്നു. അങ്ങനെയാണ് ALRIC INFOTECH എന്ന സ്ഥാപനം ഈ ചെറുപ്പക്കാരന്‍ ആരംഭിക്കുന്നത്.

ചെറിയ പ്രോജക്റ്റുകള്‍ ഏറ്റെടുത്തായിരുന്നു തുടക്കമെങ്കിലും ഇന്ന് നിരവധി കസ്റ്റമേഴ്‌സും വിദ്യാര്‍ത്ഥികളുമുള്ള ഒരു ഐടി സോഫ്‌റ്റ്വെയര്‍ ട്രെയിനിങ് കമ്പനിയാണ് ALRIC INFOTECH. Web Development, Software Development, Mobile App development, E-Commerce Development, Digital Marketing സേവനങ്ങളും കൂടാതെ സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സ്, ഡേറ്റ സയന്‍സ്, ഡേറ്റ അനാലിസ്, പൈത്തണ്‍ ട്രെയിനിങ്, ഫുള്‍ സ്‌റ്റോക്ക് ഡെവലപ്പ്‌മെന്റ് കോഴ്‌സ് എന്നിവയും ഇവര്‍ നല്‍കുന്നു എന്നത് ശ്രദ്ധേയമാണ്. എഞ്ചിനീയറിങ്, ബിടെക് തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്ക് ഇന്റേണ്‍ഷിപ്പ് സൗകര്യവും ഇവര്‍ ഒരുക്കി നല്‍കുന്നു.

ALRIC INFOTECH ല്‍ നിന്ന് പരിശീലനം കഴിഞ്ഞ് ഇറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഐടി മേഖലയില്‍ വിജയിക്കാന്‍ കഴിയുന്ന നിലയിലെ പ്രാവീണ്യവും മികവും കൈവരിക്കുന്നു എന്നത് ഇവരുടെ സ്ഥാപനത്തിന്റെ വിജയ അടയാളമാണ്. കൂടാതെ എഞ്ചിനീയറിങ് കോളേജുമായി ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോഴ്‌സും ഇവര്‍ നല്‍കുന്നു. പുതിയ എഐ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തി മാറ്റങ്ങളോടെ മുന്നേറാനുള്ള തയാറെടുപ്പിലാണ് ഇന്ന് അരുണ്‍ എന്ന യുവ സംരംഭകനും ALRIC INFOTECH എന്ന സ്ഥാപനവും.

https://www.instagram.com/arun_alfred?igsh=MWF4OHA4amdtNDdnZA%3D%3D&utm_source=qr

https://www.instagram.com/alric_infotech_pvt_ltd?igsh=YW5ycnFyZDNzeDJ1&utm_source=qr

https://www.instagram.com/alric_infotech_official?igsh=MWo1Mm85NnJwbWx2Zw%3D%3D

Services | Alric Infotech:

https://share.google/HPip2sMii8RSo6gyr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button