സൗന്ദര്യത്തിന് ആത്മവിശ്വാസത്തിന്റെ സ്പര്ശം; Leblush Makeover By Meera

ഒരു വധുവിന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസത്തെ കൂടുതല് മനോഹരമാക്കുന്നത് മേക്കപ്പിന്റെ മികവ് മാത്രമല്ല, ആ ദിവസത്തിന്റെ വികാരങ്ങള് മനസ്സിലാക്കി ഒരുക്കുന്ന ഒരു കലാകാരിയുടെ കയ്യൊപ്പ് കൂടിയാണ്. അത്തരത്തില് ഓരോ ക്ലെയ്ന്റിന്റെയും സ്വപ്നങ്ങള്ക്ക് നിറം പകരുകയാണ് ആലപ്പുഴ അമ്പലപ്പുഴ സ്വദേശി മീര രാജിന്റെ Leblush Makeover By Meera.
പാഷനെ പിന്തുടര്ന്ന് വിജയത്തിലേക്ക് എത്തിച്ചേര്ന്ന നിരവധി വനിതാ സംരംഭകരില് ഒരാളായി മുന്നേറുകയാണ് മീര രാജ്. പഠനകാലം മുതല് ബന്ധുക്കളായ വധുക്കളെ ഒരുക്കുന്നതിലും മേക്കോവര് വര്ക്കുകളിലും താല്പര്യം പ്രകടിപ്പിച്ചിരുന്ന മീര, വിവാഹശേഷം പ്രൊഫഷണല് മേക്കപ്പ് കോഴ്സ് പഠിച്ചാണ് ഈ മേഖലയിലേക്ക് കൂടുതല് ഗൗരവത്തോടെ കടന്നുവന്നത്. പി.എസ്.സി പഠനത്തിനൊപ്പം ഒരു ‘സൈഡ് ബിസിനസാ’യി ആരംഭിച്ച സംരംഭം പിന്നീട് തന്റെ പാഷനും ആത്മവിശ്വാസവും കരുത്താക്കി ഒരു മുഴുവന് സമയ കരിയറായി വളര്ത്തുകയായിരുന്നു.

ബ്രൈഡല് മേക്കപ്പ്, ഗസ്റ്റ് ലുക്ക്, സാരി ഡ്രേപ്പിങ് തുടങ്ങി നിരവധി സേവനങ്ങളാണ് Leblush Makeover By Meera നല്കിവരുന്നത്. ഓരോ ക്ലെയ്ന്റിന്റെയും മുഖസൗന്ദര്യം ഉയര്ത്തിക്കാട്ടുന്ന രീതിയിലുള്ള മിനിമല് മേക്കോവറുകള്ക്കാണ് മീര കൂടുതല് പ്രാധാന്യം നല്കുന്നത്. ഇന്നത്തെ ബ്രൈഡ്സ് കൂടുതലായും ആഗ്രഹിക്കുന്ന നാച്ചുറല് സ്കിന് ടോണ് ഫിനിഷും എലഗന്റ് ലുക്കും ഉറപ്പാക്കുന്നതിലൂടെ ക്ലെയ്ന്റിന്റെ സംതൃപ്തിയും വിശ്വാസവും നേടാന് മീരയ്ക്ക് സാധിച്ചിട്ടുണ്ട്.
രണ്ട് വര്ഷത്തിനിടെ മുന്നൂറ്റിയെഴുപതിലേറെ വിജയകരമായ മേക്കോവറുകള് പൂര്ത്തിയാക്കിയ Leblush Makeover By Meera ഇന്ന് വിശ്വാസ്യതയുടെ പേരായി മാറിക്കൊണ്ടിരിക്കുകയാണ്. ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയും സോഷ്യല് മീഡിയയിലൂടെയും എത്തുന്ന ക്ലെയ്ന്റുകള് വീണ്ടും വീണ്ടും ഈ ബ്രാന്ഡിനെ തിരഞ്ഞെടുക്കുന്നത് സേവനത്തിന്റെ ഗുണമേന്മയുടെ തെളിവാണ്.

ഈ സംരംഭയാത്രയില് മീരയ്ക്ക് ഏറ്റവും വലിയ പിന്തുണ നല്കുന്നത് ഭര്ത്താവ് മജേഷാണ്. മേക്കപ്പ് സ്റ്റുഡിയോയുടെ ഒരുക്കങ്ങള് മുതല് സോഷ്യല് മീഡിയ മാനേജ്മെന്റും ബ്രൈഡല് ഹെയര് സ്റ്റൈലിങ്ങില് സഹായിക്കുന്നതു വരെയും അദ്ദേഹത്തിന്റെ പിന്തുണ ഈ വിജയയാത്രയ്ക്ക് കരുത്താകുന്നു.

വലിയ സ്വപ്നങ്ങളോടെയാണ് മീരയുടെ മുന്നോട്ടുള്ള യാത്ര. ഉടന് തന്നെ ഒരു മേക്കപ്പ് സ്റ്റുഡിയോ ആരംഭിക്കാനും കോസ്മറ്റോളജി പഠനത്തിലൂടെ സേവനങ്ങള് കൂടുതല് വിപുലീകരിക്കാനുമാണ് ലക്ഷ്യം. ഭാവിയില് ഒരു മേക്കപ്പ് അക്കാദമി സ്ഥാപിച്ച് ഈ മേഖലയിലേക്ക് പുതുതായി എത്തുന്നവര്ക്കും വഴികാട്ടിയാകണമെന്ന ആഗ്രഹവും മീരയ്ക്കുണ്ട്.

സൗന്ദര്യം മറച്ചുവെക്കുന്നതല്ല, അതിനെ ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്നതാണ് യഥാര്ത്ഥ മേക്കോവര് എന്ന വിശ്വാസത്തോടെ മുന്നേറുന്ന Leblush Makeover By Meera, ഇന്ന് ഒരു മേക്കപ്പ് ബ്രാന്ഡ് മാത്രമല്ല, സ്വപ്നങ്ങള്ക്ക് ചിറകുകള് നല്കുന്ന ഒരു മനോഹരമായ വിജയകഥ കൂടിയാണ്.
Contact No: 7907803310
https://www.instagram.com/leblush_makeover_by_meera?igsh=MXNzbTI5YTk5a3E0dg%3D%3D&utm_source=qr



