EntreprenuershipSuccess Story

ആരോഗ്യത്തിനൊപ്പം രുചിയും; ‘SOYUMMY’ എന്ന ഹെല്‍ത്തി വിപ്ലവം

ആരോഗ്യകരമായ ഭക്ഷണരീതിയെക്കുറിച്ച് മലയാളികള്‍ ഇന്ന് ഏറെ ബോധവാന്മാരാണ്. ജീവിതശൈലി രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍, രുചിക്കൊപ്പം ആരോഗ്യവും പ്രോട്ടീനും ഒരുപോലെ നല്‍കുന്ന ഒരു ഭക്ഷണ ഉത്പന്നം വിപണിയില്‍ എത്തിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍, കൃത്യമായ ഹോംവര്‍ക്കും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ഏത് വലിയ ലക്ഷ്യവും കൈപ്പിടിയിലൊതുക്കാമെന്ന് തെളിയിക്കുകയാണ് ആലപ്പുഴ ജില്ലയിലെ മുതുകുളം സ്വദേശിയായ സുജി. സി എന്ന സംരംഭകന്‍. ഉയര്‍ന്ന പ്രോട്ടീന്‍ അടങ്ങിയ നാച്ചുറല്‍ ഫുഡ് പ്രോഡക്ട്‌സ് എന്ന ആശയവുമായി സുജി തുടക്കം കുറിച്ച ‘A3S Foods’ എന്ന സ്ഥാപനവും അതിലൂടെ ജനപ്രീതി നേടിയ ‘SOYUMMY’ എന്ന ബ്രാന്‍ഡും ഇന്ന് വിജയകരമായ ഒരു വര്‍ഷം പിന്നിട്ട് മുന്നേറുകയാണ്.

2025 ഏപ്രില്‍ 25നാണ് ‘SOYUMMY’ എന്ന ബ്രാന്‍ഡ് ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രിസര്‍വേറ്റീവ്‌സ് ഒട്ടും ചേര്‍ക്കാതെ, തികച്ചും സ്വാഭാവികമായ രീതിയില്‍ സോയ പനീര്‍ (Tofu) നിര്‍മിച്ചുകൊണ്ടായിരുന്നു തുടക്കം. പശുവിന്‍പാലില്‍ നിന്നുള്ള പനീറിനെ പരിചിതരായ മലയാളിക്ക്, ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ടോഫുവിനെ പരിചയപ്പെടുത്തുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍ സ്ഥിരതയാര്‍ന്ന ഗുണമേന്മയും കൃത്യമായ അവബോധവും നല്‍കിയതോടെ കസ്റ്റമേഴ്‌സ് ഈ ബ്രാന്‍ഡിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു.

തുടക്കത്തിലുണ്ടായിരുന്ന മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് പ്രതിസന്ധികളെയെല്ലാം കഠിനാധ്വാനവും നിരന്തരമായ ഗവേഷണങ്ങളും (R&D) കൊണ്ട് സുജി മറികടന്നു. ഇന്ന് സോയ പനീറിന് പുറമെ Soyummy Puttu Mix, Soyummy Okara Powder, Dry Tofu Granules, Red Delight എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഈ ബ്രാന്‍ഡിനുണ്ട്. ചില ഡോക്ടര്‍മാര്‍ ഈ ഉത്പന്നങ്ങള്‍ സ്വയം ഉപയോഗിച്ച് ബോധ്യപ്പെട്ടതിനു ശേഷം തങ്ങളുടെ രോഗികള്‍ക്ക് നിര്‍ദ്ദേശിക്കുന്നു എന്നത് തന്നെയാണ് ഈ ബ്രാന്‍ഡിനെ കൂടുതല്‍ വിശ്വാസ്യമാക്കുന്നത്.

SOYUMMY യെ വിപണിയിലെ മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് പരിസ്ഥിതി സൗഹൃദപരമായ ‘Zero Waste’ എന്ന ആശയമാണ്. ടോഫു നിര്‍മാണ സമയത്ത് ലഭിക്കുന്ന, പ്രോട്ടീനും ഫൈബറും ധാരാളമായി അടങ്ങിയിട്ടുള്ള ‘Soya Okara Powder’ കളയാതെ, അതിനെ അരിപ്പൊടിയുമായി ബ്ലെന്‍ഡ് ചെയ്ത് ‘Soyummy Puttu Mix’ എന്ന ഇന്നൊവേഷന്‍ ഇവര്‍ വിപണിയിലെത്തിച്ചു. പാഴായിപ്പോകുന്ന ബൈപ്രൊഡക്റ്റുകളെ ആരോഗ്യപ്രദമായ ഭക്ഷണമാക്കി മാറ്റുന്ന ഈ ‘Waste to Health’ മാതൃക വിപണിയില്‍ ബ്രാന്‍ഡിനെ കൂടുതല്‍ സ്വീകാര്യമാക്കി.

ബിസിനസ്സിലെ പുതിയ ട്രെന്‍ഡുകളും മാര്‍ക്കറ്റിംഗ് രീതികളും പഠിക്കാന്‍ Chat GPT, Gemini തുടങ്ങിയ ആധുനിക AI ടൂളുകളെ സുജി കൃത്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ വിജയയാത്രയ്ക്ക് കരുത്ത് പകര്‍ന്ന് ഭാര്യയും മക്കളും അടങ്ങുന്ന കുടുംബവുമുണ്ട് സുജിക്കൊപ്പം.

കുറഞ്ഞ നിക്ഷേപത്തില്‍ ആത്മവിശ്വാസം മാത്രം മൂലധനമാക്കി തുടങ്ങിയ ഈ സംരംഭം ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് സേവനങ്ങള്‍ നല്‍കിവരുന്നുണ്ട്. വരും ദിവസങ്ങളില്‍ ‘Soyummy Flavoured Milk’ പോലുള്ള പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാനും, ഈ ബ്രാന്‍ഡിനെ ഇന്ത്യയൊട്ടാകെ വളര്‍ത്താനുമുള്ള വലിയ സ്വപ്‌നങ്ങളിലാണ് ഈ കരുത്തുറ്റ സംരംഭകന്‍…!

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button