EntreprenuershipSuccess Story

ഡിജിറ്റല്‍ സ്‌ക്രീനില്‍ നിന്ന് ഇവന്റ് മാനേജ്‌മെന്റിലേക്ക്; ‘ഇവോള്‍വ് 360’ലൂടെ ഹരിലക്ഷ്മി തീര്‍ത്ത വിജയഗാഥ

കംപ്യൂട്ടര്‍ സ്‌ക്രീനിലെ കോഡിംഗും പ്രോഗ്രാമിംഗും മാത്രമായി ഒതുങ്ങിപ്പോകുമായിരുന്ന ഒരു കരിയറില്‍ നിന്നാണ് ഹരിലക്ഷ്മി എന്ന യുവസംരംഭക ആഘോഷങ്ങളുടെ പുതിയൊരു ലോകം കെട്ടിപ്പടുത്തത്. കംപ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറായി അഞ്ച് വര്‍ഷത്തോളം കോര്‍പ്പറേറ്റ് മേഖലയില്‍ ജോലി ചെയ്ത ശേഷമാണ്, തന്റെ പാഷനൊപ്പം നടക്കാന്‍ ഹരിലക്ഷ്മി തീരുമാനിക്കുന്നത്. സ്വന്തം വിവാഹസമയത്ത് നടത്തിയ അന്വേഷണങ്ങളും പഠനങ്ങളുമാണ് മാസങ്ങള്‍ക്കുള്ളില്‍ ‘ഇവോള്‍വ് 360’ (Evolve 360) എന്ന സ്വന്തം സ്ഥാപനത്തിന് തുടക്കമിടാന്‍ ഹരിലക്ഷ്മിക്ക് പ്രചോദനമായത്.

വെറുമൊരു ഡെക്കറേഷന്‍ എന്നതിനപ്പുറം, ഒരു ചടങ്ങിനെ അവിസ്മരണീയമായ ഒരു ‘അനുഭവ’മാക്കി മാറ്റുക എന്നതാണ് ഇവോള്‍വ് 360യുടെ ലക്ഷ്യം. ക്ലെയ്ന്റുകളുടെ ബജറ്റിനനുസരിച്ച് ഇവന്റുകള്‍ പ്ലാന്‍ ചെയ്യുന്ന ഇവര്‍ക്ക് സ്വന്തമായി ഡെക്കറേഷന്‍ സര്‍വീസുകളുണ്ട്. പ്രൊപ്രൈറ്റര്‍ഷിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇതിനോടകം നാല്‍പ്പതിലധികം ഇവന്റുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു. തുടക്കത്തില്‍ മാസത്തിലൊരു വര്‍ക്ക് എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്രയെങ്കിലും, ഇന്ന് മികച്ച സെയില്‍സ്, പ്രൊഡക്ഷന്‍ ടീമിന്റെ പിന്തുണയോടെ കേരളത്തിലുടനീളം ഇവോള്‍വ് 360ക്ക് തങ്ങളുടെ സേവനം എത്തിക്കാനായിട്ടുണ്ട്.

ഒരു പുതിയ സംരംഭം തുടങ്ങുമ്പോള്‍ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും പരീക്ഷണ ഘട്ടങ്ങളും ഹരിലക്ഷ്മിയും നേരിട്ടിരുന്നു. എന്നാല്‍ സ്വന്തം ലക്ഷ്യത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിഞ്ഞത് കുടുംബത്തിന്റെ പരിപൂര്‍ണ പിന്തുണകൊണ്ടാണ്. വിവാഹശേഷമാണ് കരിയറില്‍ വലിയ വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞതെന്ന് ഹരിലക്ഷ്മി പറയുന്നു. ഭര്‍ത്താവ് അക്‌സീബ് (Akzeeb) നല്‍കുന്ന പിന്തുണയാണ് ബിസിനസ്സിന്റെ പ്രധാന കരുത്ത്. ആവശ്യമായ സമയങ്ങളിലെല്ലാം യാത്രകളില്‍ പങ്കാളി ഒപ്പം നില്‍ക്കുന്നത് ഹരിലക്ഷ്മിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നു.

ഭാവിയില്‍ എറണാകുളം കേന്ദ്രീകരിച്ച് ഓഫീസ് വിപുലീകരിക്കാനും ഇവോള്‍വ് 360യെ കേരളത്തിലെ ഏറ്റവും മികച്ച ഇവന്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായി മാറ്റിയെടുക്കാനുമുള്ള തയ്യാറെടുപ്പിലാണ് ഈ യുവസംരംഭക.

Contact: 62380 95237

https://www.instagram.com/evolve360events?igsh=MTF1ZWFib2R4eHV1NQ%3D%3D&utm_source=qr

https://www.facebook.com/share/1UUeod7diz/?mibextid=wwXIfr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button