Success Story

കഠിനാധ്വാനത്തിന്റെ തിളക്കം; Nihirajewels by Shalu എന്ന സംരംഭവിജയം

പാലക്കാടിന്റെ മണ്ണില്‍ നിന്നുയര്‍ന്ന് സ്വന്തം കരുത്തില്‍ ഒരു ബ്രാന്‍ഡ് തീര്‍ത്ത പെണ്‍കുത്തിന്റെ കഥയാണ് Nihirajewels by Shalu എന്ന സംരംഭം. ജീവിതത്തിലെ മാറ്റങ്ങളെയും ഉത്തരവാദിത്വങ്ങളെയും ഭയക്കാതെ, അവയെ അവസരങ്ങളാക്കി മാറ്റിയ ഷാലു (പ്രജിഷ) ഇന്ന് നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമായിരിക്കുകയാണ്.

Nihirajewels െന്റെ സ്ഥാപകയായ ഷാലു, മൂന്ന് വര്‍ഷത്തോളം ബാംഗ്ലൂരില്‍ അധ്യാപികയായി ജോലി ചെയ്തിരുന്നു. കുടുംബവും ജോലിയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോയിരുന്ന അവര്‍, തന്റെ മകളുടെ ജനനത്തിന് പിന്നാലെയാണ് ബിസിനസ് ലോകത്തേക്ക് കടന്നത്. തുടക്കത്തില്‍ റീസെല്ലിങ് വഴി തന്റെ യാത്ര ആരംഭിച്ചെങ്കിലും, അതിന് പിന്നാലെ വീണ്ടും അധ്യാപികയായി ജോലിയില്‍ തിരിച്ചു ചേര്‍ന്നു. എന്നാല്‍ സ്വപ്‌നങ്ങള്‍ അതില്‍ ഒതുങ്ങിയില്ല.

രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തിന് ശേഷം, സ്വന്തമായൊരു ജ്വല്ലറി ബ്രാന്‍ഡ് തുടങ്ങണമെന്ന ആഗ്രഹം കൂടുതല്‍ ശക്തമായി. അതാണ് Nihirajewels by Shalu എന്ന വിജയകഥയുടെ തുടക്കം. കുടുംബവും കുട്ടികളും സംരംഭവുമെല്ലാം ഒരുപോലെ കൈകാര്യം ചെയ്യുന്നത് എളുപ്പമല്ല. എന്നാല്‍ ഷാലു അതിനെയൊരു വെല്ലുവിളിയായി കാണാതെ, തന്റെ ശക്തിയായാണ് കാണുന്നത്. അതാണ് ഈ ബ്രാന്‍ഡിന്റെ അടിത്തറ.

ഇന്ന് ടെമ്പിള്‍ ജ്വല്ലറി മുതല്‍ വിവിധ കളക്ഷനുകള്‍ ഇവിടെ ലഭ്യമാണ്. എന്നാല്‍ ഈ ബ്രാന്‍ഡിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായ വഴിത്തിരിവ് സൃഷ്ടിച്ചത് അവരുടെ ‘നോസ് പിന്‍’ കളക്ഷനുകളാണ്. സവിശേഷമായ ഡിസൈനുകളും മികച്ച ഗുണമേന്മയും കൊണ്ടാണ് നിരവധി ആളുകള്‍ Nihirajewels നെ തേടിയെത്തുന്നത്. പ്രത്യേകിച്ച് നോസ് പിന്‍ കളക്ഷനുകള്‍ തന്നെ ഈ സംരംഭത്തിന്റെ ഐഡന്റിറ്റിയായി മാറിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങിയ ഈ യാത്ര, ഇന്ന് ‘മൗത്ത് പബ്ലിസിറ്റി’യിലൂടെ കൂടുതല്‍ ശക്തിയായി മുന്നേറുകയാണ്. കസ്റ്റമേഴ്‌സിന്റെ വിശ്വാസവും പിന്തുണയും ബ്രാന്‍ഡിന് ഒരു ഉറച്ച അടിത്തറയായി മാറി. അതോടൊപ്പം, 100ലേറെ ആളുകള്‍ക്ക് റീസെല്ലിങ് അവസരം നല്‍കുന്നതിലൂടെ, മറ്റുള്ളവര്‍ക്ക് വരുമാനം കണ്ടെത്താന്‍ സഹായിക്കുന്നതും ഈ സംരംഭത്തിന്റെ പ്രത്യേകതയാണ്. ഒപ്പം ഹോള്‍സെയില്‍ സംവിധാനവും ലഭ്യമാക്കി ബ്രാന്‍ഡ് കൂടുതല്‍ ശക്തമായി മുന്നോട്ട് പോവുകയാണ്.

ഈ വിജയത്തിന് പിന്നില്‍ ഷാലുവിന്റെ കഠിനാധ്വാനത്തിനൊപ്പം കുടുംബത്തിന്റെ ഉറച്ച പിന്തുണയും ഉണ്ട്. ഭര്‍ത്താവ് വിമലും സഹോദരനും മുഴുവന്‍ കുടുംബവും ചേര്‍ന്നാണ് ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയത്. മക്കളായ സന്‍വികയും നിഹിരയും ഷാലുവിനൊപ്പമുണ്ട്. ബ്രാന്‍ഡ് ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നിരവധി ആളുകളുടെ മനസ്സില്‍ സ്ഥാനം പിടിക്കാനായത്, ഒരു സംരംഭകയെന്ന നിലയില്‍ ഷാലുവിന്റെ വലിയ നേട്ടമാണ്. അതോടൊപ്പം Sanvi’s loom എന്ന തന്റെ ക്ലോത്തിങ് ബ്രാന്‍ഡും അവര്‍ വിജയകരമായി നടത്തിവരുന്നു.

ഭാവിയില്‍ പാലക്കാട് ഒരു ഷോറൂം ആരംഭിക്കണമെന്നതാണ് ശാലുവിന്റെ അടുത്ത ലക്ഷ്യം. സ്വപ്‌നങ്ങള്‍ക്കായി പരിശ്രമിക്കുന്ന ഒരാള്‍ക്ക്, സമയവും സാഹചര്യങ്ങളും തടസ്സമാകില്ലെന്ന് തന്റെ ബ്രാന്‍ഡിലൂടെ ശാലു തെളിയിച്ച് കഴിഞ്ഞു. അമ്മയായും ഭാര്യയായും സംരംഭകയായും തന്റെ മൂന്നു റോളുകളും ഒരുപോലെ കൈകാര്യം ചെയ്ത് മുന്നേറുന്ന ഷാലു, ഇന്ന് തന്റെ സംരംഭത്തിലൂടെ അനവധി സ്ത്രീകള്‍ക്ക് പ്രചോദനമായി മാറുകയാണ്.

Whatsup : 7406451512
Instagram: Nihirajewels by shalu
Facebook : Nihirajewels by shalu
YouTube: Nihirajewels by shalu

Website: http://www.nihirajewels.in

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button