Success Story

Alfas Aesthetics; സൗന്ദര്യത്തെ ശാസ്ത്രീയമായി സംരക്ഷിക്കുന്ന ക്ലിനിക്കല്‍ സലൂണ്‍

ഇന്ന് സൗന്ദര്യ സംരക്ഷണം വെറുമൊരു ട്രെന്‍ഡല്ല, അത് ആത്മവിശ്വാസത്തിന്റെ ഭാഷയാണ്. എന്നാല്‍, സൗന്ദര്യത്തെ സംരക്ഷിക്കുന്ന രീതിയാണ് പലപ്പോഴും വ്യത്യസ്ത സൃഷ്ടിക്കുന്നത്. സാധാരണ സലൂണുകളുടെ പരിധികളെ മറികടന്ന്, ക്ലിനിക്കല്‍ അടിസ്ഥാനത്തില്‍ സൗന്ദര്യപരിചരണം നല്‍കുന്ന ഒരു വ്യത്യസ്ത സമീപനവുമായി മുന്നേറുകയാണ് മൂവാറ്റുപുഴ സ്വദേശി അല്‍ഫ ഷിജിന്‍ സ്ഥാപിച്ച Alfas Aesthetics.

ഒരു സലൂണ്‍ എന്നതിലുപരി, ഒരു ‘ക്ലിനിക്കല്‍ കോസ്മറ്റോളജി സെന്റര്‍’ എന്ന നിലയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഓരോ ട്രീറ്റ്‌മെന്റും ശാസ്ത്രീയമായ വിലയിരുത്തലുകള്‍ക്ക് ശേഷമാണ് നല്‍കുന്നത്. ചര്‍മത്തിന്റെയും മുടിയുടെയും ഘടന മനസിലാക്കി, വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച് ട്രീറ്റ്‌മെന്റ് നിര്‍ദേശിക്കുന്നതിലാണ് Alfas Aesthetics ന്റെ പ്രത്യേകത.

ലേസര്‍ ട്രീറ്റ്‌മെന്റുകളില്‍ മികച്ച സര്‍വീസുകള്‍ നല്‍കുന്ന ഈ സ്ഥാപനത്തില്‍, ഹെയര്‍ റിഡക്ഷന്‍ ലേസര്‍, ഫാറ്റ് റിഡക്ഷന്‍, ഹൈഫു ടെക്‌നോളജി, പിഗ്മെന്റേഷന്‍ ലേസര്‍, ലേസര്‍ ടോണിംഗ്, സ്‌കിന്‍ ബ്രൈറ്റനിംഗ്, ആക്‌നെ സൊല്യൂഷന്‍സ് തുടങ്ങി നിരവധി സേവനങ്ങള്‍ ലഭ്യമാണ്. പ്രത്യേകിച്ച്, സ്‌കിന്‍ ഏജിങ് തടയാനും ടൈറ്റനിങ് ഉറപ്പാക്കാനും ഹൈഫു ട്രീറ്റ്‌മെന്റ് ശരീരത്തിലെ ഏത് ഭാഗത്തും കൃത്യതയോടെ നല്‍കുന്നു.

ഹെയര്‍ ട്രീറ്റ്‌മെന്റുകളിലും ഇതേ ക്ലിനിക്കല്‍ സമീപനമാണ്. സാധാരണ സലൂണുകളില്‍ കാണുന്ന പൊതുവായ പരിഹാരങ്ങള്‍ക്കുപകരം, ഹെയര്‍ ഫോളിക്കിള്‍സിന്റെയും സ്‌കാല്‍പ്പിന്റെയും അവസ്ഥ കൃത്യമായി വിശകലനം ചെയ്ത് വ്യക്തിഗത ട്രീറ്റ്‌മെന്റുകള്‍ നല്‍കുന്നു. ഇതുവഴി ദീര്‍ഘകാല ഫലങ്ങള്‍ ഉറപ്പാക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഒരു ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന അല്‍ഫ, സ്വന്തം താല്‍പ്പര്യവും പരിശ്രമവും കൊണ്ട് സയന്‍സ് പഠിച്ച്, കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള ക്ലിനിക്കല്‍ കോസ്മറ്റോളജിസ്റ്റ് സര്‍ട്ടിഫിക്കറ്റ് നേടിയാണ് ഈ രംഗത്തേക്ക് കടന്നുവന്നത്.

ഇവിടെ ഉപയോഗിക്കുന്ന ഓരോ പ്രൊഡക്ടും, നല്‍കുന്ന ഓരോ ട്രീറ്റ്‌മെന്റും ക്ലിനിക്കല്‍ അടിസ്ഥാനത്തില്‍ പരിശോധിച്ചതിന് ശേഷമാണ് നല്‍കുന്നത്. ഉപഭോക്താക്കളെ ബോധവല്‍ക്കരിച്ച ശേഷമേ ട്രീറ്റ്‌മെന്റ് ആരംഭിക്കാറുള്ളൂ എന്നത്, ഈ സ്ഥാപനത്തിന്റെ നൈതിക മൂല്യങ്ങളെ വ്യക്തമാക്കുന്നു.

കുടുംബത്തിന്റെ, പ്രത്യേകിച്ച് ഭര്‍ത്താവിന്റെ പിന്തുണയോടെയാണ് അല്‍ഫ ഈ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയും ‘മൗത്ത് പബ്ലിസിറ്റി’യിലൂടെയും, വിവിധ പ്രദേശങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ ഇവരെ തേടിയെത്തുന്നു. മികച്ച ഫലങ്ങളും ബഡ്ജറ്റ് ഫ്രണ്ട്‌ലി സര്‍വീസുകളും ഇവരെ കൂടുതല്‍ ജനപ്രിയരാക്കുന്നു.

ഭാവിയില്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ ആരംഭിച്ച്, പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി, കൃത്യമായ പരിശീലനവും സര്‍ട്ടിഫിക്കറ്റും നല്‍കി ഈ മേഖലയിലേക്ക് എത്തിക്കണമെന്നതാണ് അല്‍ഫയുടെ സ്വപ്‌നം.

സൗന്ദര്യം സംരക്ഷിക്കാന്‍ ശാസ്ത്രീയമായൊരു വഴിയുണ്ടെന്ന് തെളിയിക്കുന്നതാണ് Alfas Aesthetics. സാധാരണ സലൂണുകളുടെ അതിരുകള്‍ മറികടന്ന്, ക്ലിനിക്കല്‍ കൃത്യതയും ആത്മാര്‍ത്ഥമായ പരിചരണവും ചേര്‍ന്ന ഒരു പുതിയ അനുഭവമാണ് ഈ സ്ഥാപനം.

https://www.instagram.com/alfas_aesthetic?igsh=dW12bzhrOHQwZ290&utm_source=qr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button