Success Story

926 Hub; ഒരു സംരംഭകന്റെ സ്വപ്‌നത്തില്‍ നിന്ന് വിശ്വാസമായി വളര്‍ന്ന ബ്രാന്‍ഡ്

ഒരു സംരംഭം യാഥാര്‍ഥ്യമാക്കാന്‍ ധൈര്യവും സ്ഥിരതയും വിശ്വാസവും വേണം. ചിലരുടെ ജീവിതത്തില്‍ ആ ശക്തി കുടുംബത്തില്‍ നിന്നോ, ചിലപ്പോള്‍ സൗഹൃദത്തില്‍ നിന്നോ ലഭിക്കും. അത്തരത്തില്‍ സൗഹൃദവും കഠിനാധ്വാനവും ചേര്‍ന്ന് രൂപപ്പെട്ടൊരു വിജയകഥയാണ് മലപ്പുറം സ്വദേശി സുനില്‍ കാസിമിന്റെ സംരംഭമായ 926 Hub.

ഫുട്പാത്തില്‍ ചെറിയ കച്ചവടങ്ങള്‍ നടത്തിക്കൊണ്ടാണ് സുനില്‍ തന്റെ ബിസിനസ് യാത്ര ആരംഭിച്ചത്. ആ ചെറിയ തുടക്കമാണ് ഇന്ന് 926 Hub ല്‍ എത്തിനില്‍ക്കുന്നത്. അങ്ങനെ ഒരു ബിസിനസുകാരനായി ജീവിതത്തില്‍ പല വഴികളിലൂടെ സഞ്ചരിച്ചാണ് ഇന്ന് ഈ നിലയിലേക്ക് അദ്ദേഹമെത്തിയത്. വ്യത്യസ്ത മേഖലകളില്‍ നിരവധി ബിസിനസുകള്‍ പരീക്ഷിച്ചു, അനുഭവങ്ങള്‍ നേടി, വിജയങ്ങളും പരാജയങ്ങളും നേരിട്ടാണ് അദ്ദേഹം തന്റെ സ്വപ്‌നങ്ങള്‍ക്ക് രൂപം നല്‍കിയത്. കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഏതൊരു സ്വപ്‌നവും യാഥാര്‍ഥ്യമാക്കാമെന്നാണ് സുനിലിന്റെ യാത്ര തെളിയിക്കുന്നത്.

ബിസിനസിനോടുള്ള ആഴമുള്ള താത്പര്യവും പുതിയൊരു സംരംഭം നിര്‍മിക്കാനുള്ള ആഗ്രഹവുമാണ് 2017ല്‍ 926 Hub എന്ന ബ്രാന്‍ഡിന് ജന്മം നല്‍കിയത്. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍, കണ്‍സല്‍ട്ടിങ് തുടങ്ങി നിരവധി സര്‍വീസുകള്‍ നല്‍കി വരുന്ന 926 Hub, കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ക്ലെയ്ന്റുകളുടെ വിശ്വാസം നേടിയെടുത്ത സ്ഥാപനമായി വളര്‍ന്നു.

ഒരു സംരംഭത്തിന്റെ വിജയത്തില്‍ കസ്റ്റമറുടെ സംതൃപ്തി ഏറ്റവും പ്രധാനമാണ്. തങ്ങളെ സമീപിക്കുന്ന ഓരോ ക്ലെയ്ന്റിനും പൂര്‍ണമായും തൃപ്തികരമായ സര്‍വീസ് നല്‍കുകയെന്നതാണ് അവരുടെ മുഖമുദ്ര. അതുകൊണ്ടുതന്നെ ഇന്ന് ഈ സ്ഥാപനത്തിന് ലഭിക്കുന്ന ഭൂരിഭാഗം പ്രോജക്ടുകളും ‘മൗത്ത് പബ്ലിസിറ്റി’യിലൂടെ എത്തുന്നതാണ്. ഒരാള്‍ക്ക് നല്‍കിയ മികച്ച സേവനം മറ്റൊരാളിലേക്ക് വിശ്വാസമായി മാറി കൂടുതല്‍ അവസരങ്ങള്‍ 926 Hub നെ തേടിയെത്തുകയാണ്.

സുനിലിന്റെ ഈ വിജയയാത്രയില്‍ ഏറ്റവും ശക്തമായ പിന്തുണയായി കൂടെ നിന്നത് അദ്ദേഹത്തിന്റെ സുഹൃത്ത് ഷിഹാബാണ്. പതിനാറ് വര്‍ഷത്തിലേറെയായി ഈ സൗഹൃദം ബിസിനസ് യാത്രയിലും ശക്തമായ അടിത്തറയായി തുടരുകയാണ്. ഒരു സുഹൃത്തെന്നതിലുപരി, എല്ലാ പ്രതിസന്ധികളിലും ഒപ്പമുണ്ടായിരുന്ന വിശ്വസ്ത കൂട്ടാളിയാണ് ഷിഹാബ്. 926 Hub എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ചയില്‍ ഈ സൗഹൃദത്തിന്റെ പങ്ക് അതീവ പ്രധാനമാണ്. അതോടൊപ്പം സുനിലിന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും പിന്തുണയും വലിയ ശക്തിയായി മാറി.

ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ജോലികളില്‍ മാത്രം ഒതുങ്ങാതെ, ഒരു ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സമഗ്രമായ സഹായം നല്‍കുന്ന രീതിയിലാണ് 926 Hub പ്രവര്‍ത്തിക്കുന്നത്. ഒരു സൂപ്പര്‍ മാര്‍ക്കറ്റോ, ടെക്‌സ്‌റ്റൈല്‍സോ പോലുള്ള സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ ഇന്റീരിയറിനൊപ്പം സ്റ്റാഫ് റിക്രൂട്ട്‌മെന്റ് വരെയുള്ള മുഴുവന്‍ സംവിധാനങ്ങളും ഒരുക്കി നല്‍കുന്നതാണ് അവരുടെ പ്രത്യേകത. ഒരു ക്ലെയ്ന്റ് ആദ്യമായി സമീപിക്കുന്നതു മുതല്‍ സംരംഭം പ്രവര്‍ത്തനം തുടങ്ങുന്നത് വരെ എല്ലാത്തിലും മാര്‍ഗനിര്‍ദേശം നല്‍കുന്ന ഒരു വിശ്വസ്ത കൂട്ടാളിയായി 926 Hub മാറുകയാണ്.

വര്‍ഷങ്ങളായി വിവിധ ബിസിനസ് മേഖലകളില്‍ നിന്ന് ലഭിച്ച അനുഭവ പാഠങ്ങള്‍ സുനിലിന് കസ്റ്റമര്‍ റിലേഷന്‍ ശക്തമാക്കാന്‍ സഹായിച്ചു. അതുകൊണ്ടുതന്നെ ഒരു വര്‍ക്ക് അവസാനിക്കുമ്പോള്‍ 926 Hub ക്ലെയ്ന്റുകളെ വിട്ടുകളയുന്നില്ല. ആഫ്റ്റര്‍ കെയര്‍ സര്‍വീസിലൂടെ അവര്‍ക്ക് തുടര്‍ന്നും പിന്തുണ നല്‍കുന്നു.

കഠിനാധ്വാനവും സൗഹൃദത്തിന്റെ ശക്തിയും ചേര്‍ന്നാല്‍ ഒരു സ്വപ്‌നം എത്ര ഉയരങ്ങളിലേക്കെത്താമെന്നതിന് മികച്ച ഉദാഹരണമാണ് 926 Hub. ഒരു സാധാരണ സംരംഭമായി തുടങ്ങിയ ഈ ബ്രാന്‍ഡിനെ നാഷണല്‍ ലെവലിലേക്ക് വളര്‍ത്തി വലിയൊരു വിജയകഥയാക്കി മാറ്റുകയാണ് സുനിലിന്റെ സ്വപ്‌നം. ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നത് അനുഭവങ്ങളും ആത്മവിശ്വാസവുമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button