EntreprenuershipSuccess Story

ചമയം ; വര്‍ഷങ്ങളുടെ കഠിനാധ്വാനത്തില്‍ പടുത്തുയര്‍ത്തിയ രജനിയുടെ സ്വപ്‌നം

തിരുവനന്തപുരം സ്വദേശിനി രജനിയുടെ ജീവിതം ഒരു സാധാരണ സംരംഭകയുടേതല്ല. നേഴ്‌സിംഗ് പ്രൊഫഷന്റെ ചിട്ടകളില്‍ നിന്നും ബ്യൂട്ടി ഇന്‍ഡസ്ട്രിയുടെ വര്‍ണ്ണാഭമായ ലോകത്തേക്ക് കടന്നുവന്ന രജനി, കഴിഞ്ഞ 15 വര്‍ഷമായി തന്റെ മാന്ത്രിക സ്പര്‍ശത്തിലൂടെ ഒട്ടേറെ മുഖങ്ങളെ സുന്ദരമാക്കിക്കൊണ്ടിരിക്കുകയാണ്. ഇന്ന് ‘ചമയം ബ്യൂട്ടി ക്ലിനിക്’ (Chamayam Beatuy Clinic) എന്ന തന്റെ ബ്രാന്‍ഡ് തിരുവനന്തപുരം നഗരത്തിലെ വിശ്വാസ്യതയുടെ പര്യായമായി മാറിയതിന് പിന്നില്‍ രജനിയുടെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിന്റേയും, തോറ്റുകൊടുക്കാനില്ലെന്ന തീരുമാനത്തിന്റേയും കൂടി കഥകളുണ്ട്.

കുട്ടിക്കാലം മുതലേ മേക്കപ്പ്, ഹെയര്‍ കട്ട്, സാരി ഡ്രാപ്പിംഗ് എന്നിവയോടുള്ള ഇഷ്ടം രജനിയുടെ കൂടെയുണ്ടായിരുന്നു. വിവാഹശേഷം സാമ്പത്തിക സ്വതന്ത്ര്യം നേടണമെന്ന ആഗ്രഹമാണ് ഒരു പ്രൊഫഷണല്‍ ബ്യൂട്ടീഷ്യന്‍ എന്ന നിലയിലേക്കുള്ള അവരുടെ വളര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുന്നതിന് മുന്‍പേ തന്നെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ചെയ്തുനല്‍കിയ വ!ര്‍ക്കുകളിലൂടെ ഈ മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ രജനിക്ക് സാധിച്ചതില്‍ നിന്ന് വ്യക്തമാകുന്നത് ആഴത്തില്‍ പതിഞ്ഞ രജനിയുടെ പാഷനാണ്.

കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ജോലി ചെയ്ത സ്ഥാപനം ഏറ്റെടുക്കാനുള്ള അവസരമെത്തിയതായിരുന്നു രജനിയുടെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്. ഗുരുതുല്യയായ ലതയില്‍ നിന്നും ഏറ്റെടുത്ത ‘ചമയം’ ഇന്ന് തിരുവനന്തപുരത്ത് രണ്ട് ശാഖകളിലായി പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്നതിന് പിന്നില്‍ രജനിയുടെ വര്‍ഷങ്ങളുടെ പ്രയത്‌നമുണ്ട്. കഴിഞ്ഞ 15 വര്‍ഷമായി ഈ മേഖലയിലുള്ള രജനിയുടെ കൈപ്പുണ്യം ഇന്ന് സിനിമ – സീരിയല്‍ രംഗത്തും രാഷ്ട്രീയ മേഖലയിലുമുള്ള പ്രമുഖര്‍ക്ക് ഒരുപോലെ പ്രിയപ്പെട്ടതാണ്.

ഏഷ്യാനെറ്റ്, അമൃത, ഫഌവേഴ്‌സ്, 24 ന്യൂസ്, ജീവന്‍ ടിവി തുടങ്ങിയ മുന്‍നിര ചാനലുകളിലെ പ്രോഗ്രാമുകള്‍ക്കും, ഷീലാമ്മയുള്‍പ്പെടെയുള്ള പ്രമുഖ സിനിമാ താരങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മേക്കപ്പ് ചെയ്യാനുള്ള അവസരം രജനിക്ക് ലഭിച്ചിട്ടുണ്ട്. ‘അമ്മ’ ഷോയിലെ താരങ്ങള്‍ക്ക് ചമയമൊരുക്കിയതും രജനിയുടെ കരിയറിലെ വലിയൊരു നേട്ടമാണ്. എന്നാല്‍ ഇതിനേക്കാളൊക്കെ ഉപരി, ജയിലിലെ അന്തേവാസികള്‍ക്ക് സൗജന്യമായി ബ്യൂട്ടീഷ്യന്‍ കോഴ്‌സ് പഠിപ്പിച്ചു നല്‍കി, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ രജനി കാണിച്ച സന്നദ്ധത അവരെ വേറിട്ടു നിര്‍ത്തുന്നതാണ്.

സ്‌കിന്‍ കെയര്‍ & ഹെയര്‍ കെയര്‍, ഹെയര്‍ എക്സ്റ്റന്‍ഷന്‍ & റിമൂവല്‍, പിയേഴ്‌സിംഗ് (Piercing), ബ്രൈഡല്‍ മേക്കപ്പ് തുടങ്ങി ഒരു മേക്കപ്പ് സ്റ്റുഡിയോയില്‍ ആവശ്യമായ എല്ലാ സേവനങ്ങള്‍ക്കും ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഇടമാണ് ചമയം ഇന്ന്. ഇതിന് പ്രധാന കാരണം തങ്ങള്‍ക്ക് മുന്നിലെത്തുന്ന ക്ലെയ്ന്റുകളുമായി രജനിയും സ്ഥാപനത്തിലെ മറ്റ് സ്റ്റാഫുകളും പുലര്‍ത്തുന്ന സൗഹൃദവും ബന്ധവുമാണ്. ഈ സമീപനം തന്നെയാണ് നിരവധി ബ്യൂട്ടി സലൂണുകളുള്ള മത്സരാധിഷ്ഠിതമായ മേഖലയില്‍ ചമയത്തെ വേറിട്ടുനിര്‍ത്തുന്നതും.

രജനിയുടെ വിജയത്തിന് പിന്നില്‍ തളരാത്ത ഒരു പോരാളിയുടെ മനസ്സുണ്ട്. രണ്ട് തവണ നേരിടേണ്ടി വന്ന വലിയ അപകടങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും അവരെ തളര്‍ത്താന്‍ ശ്രമിച്ചെങ്കിലും, വാക്കറിന്റെ സഹായത്തോടെ നടന്ന് തന്റെ ക്ലെയ്ന്റുകള്‍ക്ക് മേക്കപ്പ് ചെയ്തു നല്‍കിയ അവരുടെ ആത്മാര്‍ത്ഥത വിസ്മയിപ്പിക്കുന്നതാണ്. ”ക്ലെയ്ന്റുകളുടെ സംതൃപ്തിയാണ് എന്റെ ഏറ്റവും വലിയ ലാഭം”, രജനി പറയുന്നു. തന്റെ സ്റ്റാഫുകളെ കുടുംബാംഗങ്ങളെപ്പോലെ കണ്ട്, അവരിലൊരാളായി ജോലി ചെയ്യാനാണ് രജനി ഇന്നും ഇഷ്ടപ്പെടുന്നത്.

ഇന്ന് തിരുവനന്തപുരം നഗരത്തിലും ഗൂഗില്‍ റിവ്യൂകളിലും മികച്ച റേറ്റിങ്ങോട് കൂടി മുന്നോട്ടുപോവുകയാണ് ചമയം. ആയുര്‍വേദ കോളേജിലും പഴവങ്ങാടിയിലുമായി രണ്ട് ബ്രാഞ്ചുകളായാണ് പ്രവര്‍ത്തിക്കുന്നത്.

ഭര്‍ത്താവ് ശിവകുമാറും മക്കളായ ശിവപ്രസാദും രേഷ്മയും നല്‍കുന്ന പൂര്‍ണ പിന്തുണയാണ് രജനിയുടെ ഊര്‍ജം. തന്റെ അക്കാദമിയിലൂടെ പഠിച്ചിറങ്ങിയ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മികച്ച നിലയില്‍ ജോലി ചെയ്യുന്നത് കാണുന്നതാണ് രജനിയുടെ ഏറ്റവും വലിയ സന്തോഷവും. പ്രതിസന്ധികളില്‍ തളര്‍ന്നുപോകുന്നവരുടെ മുന്‍പില്‍ രജനി എന്ന സ്ത്രീയുടെ ജീവിതം ഒരു പാഠമാണ്. ലക്ഷ്യത്തിലെത്താന്‍ കഠിനാധ്വാനവം ചെയ്യുന്നവന്റെ മുന്‍പില്‍ ഈ ലോകം മുഴുവന്‍ ചേര്‍ന്നുനില്‍ക്കുമെന്ന പ്രഖ്യാപനം കൂടിയാണ് രജനിയും ചമയമെന്ന സംരംഭവും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button