EntreprenuershipSuccess Story

അഴകിന്റെ ആയിരം ഓറയുമായി നര്‍ഗീസിന്റെ സ്വന്തം ‘ഓറ ബോണ്ട്‌സ്’

ലയ രാജന്‍

സ്വന്തം വിവാഹത്തിന് ഏറ്റവും സുന്ദരിയായി തന്നെ കാണണം എന്ന് ആഗ്രഹിക്കാത്തവരുണ്ടോ? എന്നാല്‍ ബ്രൈഡല്‍ മേക്കപ്പിന്റെ ബജറ്റ് കയ്യില്‍ ഒതുങ്ങാതെ പോകുന്നതുകൊണ്ട് മാത്രം ആഗ്രഹിച്ച മേക്കപ്പ് വേണ്ടെന്ന് വയ്‌ക്കേണ്ടി വരുന്നവരുമുണ്ട്. മലപ്പുറം സ്വദേശി അജ്‌ന നര്‍ഗീസ് തന്റെ വിവാഹത്തിന് ഈ പ്രതിസന്ധിയെ നേരിട്ടത് സ്വയം മേക്കപ്പ് ചെയ്തു കൊണ്ടാണ്. ആത്മവിശ്വാസത്തോടെ സ്വയം മേക്കപ്പ് ചെയ്തു സ്വന്തം വിവാഹ വേദിയില്‍ എത്തിയ നര്‍ഗീസ്, മാസങ്ങള്‍ക്കിപ്പുറം തന്റെ പ്രൊഫഷനെ കണ്ടെത്തിയതും അതേ മേക്കപ്പില്‍!

രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരിക്കെ 2025 ജനുവരിയിലാണ് നര്‍ഗീസ്, റഷീദ് മലയ്ബാരിയുടെ കൈപിടിക്കുന്നത്. വിവാഹത്തിന് സ്വയം ചെയ്ത മേക്കപ്പിന് കിട്ടിയ അഭിനന്ദനവും പഠനത്തോടൊപ്പം തന്റെ പാഷനായ മേക്കപ്പിനെ കൊണ്ടുപോകുന്നതിന് ഭര്‍ത്താവിന്റെ പിന്തുണയും ചേര്‍ന്നതോടെ, നര്‍ഗീസിന്റെ ഉള്ളിലുണ്ടായിരുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന ചെറിയ മോഹം പതിയെ വലുതായി. അവധിക്കാലത്ത് പ്രൊഫഷണല്‍ മേക്കപ്പ് ട്രെയിനിങ് ക്ലാസുകളിലും വര്‍ക്ക് ഷോപ്പുകളിലും പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റോടെ വിദഗ്ധ പരിശീലനം നേടിയതോടെ ഫ്രീലാന്‍സ് ആയി പ്രോജക്ടുകള്‍ ഏറ്റെടുത്ത് ചെയ്യാന്‍ നര്‍ഗീസിനും ആത്മവിശ്വാസമായി.

ബജറ്റിനുള്ളില്‍ ഒതുങ്ങുന്ന മികച്ച മേക്കപ്പ് സേവനങ്ങളാണ് ഓറ ബോണ്ട്‌സ് മുന്നോട്ടു വയ്ക്കുന്നത്. പ്രധാനമായും ബ്രൈഡല്‍ മേക്കപ്പ് സേവനങ്ങളാണ് നല്‍കുന്നത്. നിലവില്‍ ഫ്രീലാന്‍സായി കേരളത്തിനുള്ളില്‍ മാത്രമാണ് ഓറ ബോണ്ട്‌സിന്റെ സേവനങ്ങള്‍ ലഭ്യമായിരിക്കുന്നത്. മേക്കപ്പ് ബുക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായാണ് ചെയ്യുന്നത്. കുറഞ്ഞ ബഡ്ജറ്റില്‍ കൂടുതല്‍ മികച്ച സേവനങ്ങള്‍ നല്കുന്നതിനാല്‍ തന്നെ ഓണ്‍ലൈന്‍ ബ്രൈഡല്‍ മേക്കപ്പ് സ്റ്റുഡിയോ ആരംഭിച്ച ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ വിശ്വസ്തരായ ഒട്ടനവധി കസ്റ്റമേഴ്‌സാണ് ഓറ ബോണ്ട്‌സിന് സ്വന്തമായത്.

ഇന്‍സ്റ്റഗ്രാം പേജിന് പുറമെ നേരിട്ട് മേക്കപ്പ് സേവനങ്ങളെ കുറിച്ച് അറിഞ്ഞതും ലഭിച്ചതുമായ കസ്റ്റമര്‍മാര്‍ വഴിയാണ് നല്ലൊരു ശതമാനം ആളുകള്‍ പുതുതായി ഓറ ബോണ്ട്‌സിലേക്ക് എത്തുന്നത് എന്നത് തന്നെയാണ് ഈ സംരംഭത്തെ ഒരു മികച്ച വിജയമാക്കി മാറ്റുന്നത്. കസ്റ്റമര്‍ ആവശ്യപ്പെടുന്ന തരത്തില്‍ ഏറ്റവും മികച്ച മേക്കപ്പ് സേവനങ്ങളാണ് ഓറ ബോണ്ട്‌സ് നല്‍കുന്നത്. മേക്കപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം മുതല്‍ മേക്കപ്പിന്റെ ഫൈനല്‍ ലുക്ക് വരെ എല്ലാ ഘട്ടങ്ങളിലും യാതൊരുവിധ വീഴ്ചയും വരാതിരിക്കാന്‍ നര്‍ഗീസ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയതുകൊണ്ട് തന്നെ ഈ മേഖലയിലെ മറ്റു പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കുക എന്നത് അല്പം ശ്രമകരമാണ് എന്നതാണ് നര്‍ഗീസിന്റെ പക്ഷം. എന്നാല്‍ മികച്ച സേവനങ്ങള്‍ കൊണ്ട് ആ പ്രതിസന്ധി മനോഹരമായി നര്‍ഗീസ് മറികടക്കുന്നുമുണ്ട്. നിലവില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ നര്‍ഗീസിന് പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി തന്നെ തന്റെ കരിയര്‍ വളര്‍ത്തിയെടുക്കാനാണ് ആഗ്രഹം. നര്‍ഗീസിന്റെ സ്വപ്‌നങ്ങള്‍ക്ക് സമാനതകള്‍ ഇല്ലാത്ത പിന്തുണയുമായി ഭര്‍ത്താവ് മലയ്ബാരിയും കുടുംബവും ഒപ്പം തന്നെയുണ്ട്.

https://www.instagram.com/aura_bonds?igsh=MWVnczB1emdmNDU5Zw%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button