EntreprenuershipSuccess Story

സ്വപ്‌നങ്ങളുടെ ശില്പികള്‍; നിര്‍മാണ രംഗത്ത് വിസ്മയം തീര്‍ക്കുന്ന CBR HOMES

ഒരു വീട് എന്നത് വെറുമൊരു കെട്ടിടമല്ല, മറിച്ച് ഒരായുസ്സിന്റെ മുഴുവന്‍ സമ്പാദ്യവും സ്‌നേഹവും പ്രതീക്ഷയുമാണ്. ആ പ്രതീക്ഷകള്‍ക്ക് ആധുനികതയുടെയും പാരമ്പര്യത്തിന്റെയും സ്പര്‍ശം നല്‍കി, സ്വപ്‌നത്തെ സാക്ഷാത്കരിക്കുകയാണ് ചാലക്കുടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘CBR ഹോംസ്’. രാഹുല്‍ സി. രാജന്‍, ജിതിന്‍ മോഹന്‍, ജിത്ത് മോഹന്‍ എന്നീ മൂന്ന് സംരംഭകരുടെ ദീര്‍ഘവീക്ഷണത്തില്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി വളര്‍ന്ന സ്ഥാപനം, ഇന്ന് നിര്‍മാണ വാസ്തുവിദ്യാ രംഗത്ത് വിശ്വാസ്യതയുടെ പര്യായമാണ്.

വെറുമൊരു ബില്‍ഡര്‍ എന്നതിലുപരി, ഡിസൈനുകള്‍ക്ക് അതീവ പ്രാധാന്യം നല്‍കുന്ന ഒരു ആര്‍ക്കിടെക്ചറല്‍ ഫേം എന്നതാണ് CBR ഹോംസിനെ വേറിട്ടു നിര്‍ത്തുന്നത്. പ്ലാനിംഗ് മുതല്‍ നിര്‍മാണം വരെയും, അത്യാധുനികമായ ഇന്റീരിയര്‍ വര്‍ക്കുകള്‍ വരെയും കുടക്കീഴില്‍ CBR HOMES ഒരുക്കുന്നുണ്ട്. കേരളത്തിന് പുറത്തും പ്രോജക്റ്റുകള്‍ ഏറ്റെടുത്തു നടത്തുന്ന ഇവര്‍, വിദേശത്തുള്ള മലയാളികള്‍ക്കായി അവരുടെ സ്വപ്‌നത്തിനൊത്ത വീടുകള്‍ പണിതു നല്‍കുന്നുണ്ട്.

പരമ്പരാഗത ശൈലിയോടുള്ള താല്പര്യവും കസ്റ്റമൈസ്ഡ് ഡിസൈനുകളിലെ വ്യത്യസ്തതയും ഇവരുടെ മുഖമുദ്രയാണ്. സ്വന്തമായി ഇന്റീരിയര്‍ ഫാക്ടറി ഉള്ളതിനാല്‍, ഈടുനില്‍ക്കുന്ന ‘ഹൈഡെന്‍സിറ്റി’ മെറ്റീരിയലുകള്‍ ഉപയോഗിച്ച് ഗുണനിലവാരമുള്ള ഇന്റീരിയറുകള്‍ സംരംഭം ഉറപ്പാക്കുന്നുണ്ട്. ഓരോ ഉത്പന്നത്തിനും വാറന്റിയും നല്‍കുന്നുണ്ട്. പ്ലാന്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രം കൃത്യമായ നിരക്കുകള്‍ ക്ലെയ്ന്റിനെ ബോധ്യപ്പെടുത്തുന്നതിനാല്‍, പണി തുടങ്ങിക്കഴിഞ്ഞ് ബജറ്റ് മാറിപ്പോകുമെന്ന പേടി ഉപഭോക്താക്കള്‍ക്ക് വേണ്ടിവരുന്നില്ല.

വീട് പണിതു നല്‍കുക എന്നതിലുപരി, ആ വീടിന്റെ സുരക്ഷയും സൗകര്യവും എന്നും നിലനിര്‍ത്താന്‍ CBR HOMES പ്രതിജ്ഞാബദ്ധമാണ്. ഒരു വര്‍ഷത്തെ സൗജന്യ സര്‍വീസും കൃത്യമായ ഇടവേളകളിലുള്ള ജനറല്‍ ചെക്കപ്പുകളും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കേരളത്തില്‍ നിന്ന് തുടങ്ങി ഇന്ത്യയൊട്ടാകെ പടര്‍ന്നു പന്തലിക്കുന്ന ഒരു പാന്‍ ഇന്ത്യന്‍ നെറ്റ്‌വര്‍ക്കായി മാറുക എന്നതാണ് രാഹുലിന്റെയും സംഘത്തിന്റെയും ലക്ഷ്യം.

കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും കൂടെനില്‍ക്കുന്ന പ്രിയപ്പെട്ടവരുടെ പ്രോത്സാഹനവുമാണ് പ്രതിസന്ധികളെ മറികടക്കാന്‍ ഈ സംഘത്തിന് ഊര്‍ജം നല്‍കുന്നത്. ”ഉപഭോക്താക്കളുടെ സംതൃപ്തിയും സന്തോഷവുമാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്”, രാഹുല്‍ പറയുന്നു.

കഠിനാധ്വാനവും ലക്ഷ്യബോധവുമുണ്ടെങ്കില്‍ ഏതൊരു സ്വപ്‌നവും യാഥാര്‍ത്ഥ്യമാക്കാം എന്ന് CBR HOMES ന്റെ ഓരോ നിര്‍മ്മിതികളും നമ്മോട് പറയുന്നു. പ്രതിസന്ധികളുണ്ടാകുമ്പോഴും തളരാതെ മുന്നോട്ടുപോകാനുള്ള മനസ്സും സത്യസന്ധതയും നിങ്ങളെ വിജയത്തിന്റെ നെറുകയില്‍ എത്തിക്കുക തന്നെ ചെയ്യുമെന്ന് ഊട്ടിയുറപ്പിക്കുകയാണ് ഈ സംരംഭം.

https://www.instagram.com/cbr_homes_by_creatabar?igsh=MXR1ZW9ib2Q0ZGVvYQ%3D%3D

https://www.instagram.com/rahul_c_rajan?igsh=ZGlmZXc4cGxnbHU4

https://www.facebook.com/share/1GdRqY1b3L

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button