EntreprenuershipSuccess Story

Everon Academy; ‘Achieving Success, Honing Abilities : ASHA – The Hope’

നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് ലോകം മുന്നേറുന്നത്. സാങ്കേതികവിദ്യയുടെ അതിവേഗ വളര്‍ച്ചയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവും മനുഷ്യരുടെ ജീവിതശൈലിയിലും മാനസികാരോഗ്യത്തിലും വലിയ സ്വാധീനം ചെലുത്തുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള വലിയൊരു വിഭാഗം ഇന്ന് ഡിജിറ്റല്‍ അഡിക്ഷന്‍, ആത്മവിശ്വാസക്കുറവ്, ലക്ഷ്യബോധമില്ലായ്മ എന്നീ വെല്ലുവിളികള്‍ നേരിടുകയാണ്.

ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും ജീവിത വിജയത്തിന്റെ അടിസ്ഥാനമാണ്. മനസ്സ് ശക്തമായാല്‍ ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും അതിജീവിക്കാമെന്ന വിശ്വാസത്തോടെ സമൂഹത്തിന് കരുത്തേകുന്ന ഒരു സംരംഭമാണ് കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന Everon Academy. ട്രെയിനറും കൗണ്‍സിലറും സക്‌സസ് കോച്ചുമായ ആഷ സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കുന്ന Everon ല്‍ കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ജീവിതത്തില്‍ പുതിയ ദിശ നല്‍കുന്ന ഹോളിസ്റ്റിക് ഡെവലപ്പ്‌മെന്റ് & ലൈഫ് ട്രാന്‍സ്‌ഫോര്‍മേഷന്‍ സെന്റര്‍ എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.

പഠനവൈകല്യങ്ങള്‍, ഓട്ടിസം സ്‌പെക്ട്രം, പെരുമാറ്റ പ്രശ്‌നങ്ങള്‍, ഡെവലപ്പ്‌മെന്റല്‍ ഇഷ്യൂസ്, മാനസിക സമ്മര്‍ദ്ദങ്ങള്‍ എന്നിവ നേരിടുന്ന കുട്ടികള്‍ക്ക് പല തെറാപ്പികളും, കൗണ്‍സിലിങ്ങും കൊടുത്തു അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് സ്വയം നിലനില്‍ക്കാന്‍ കഴിയുന്ന രീതിയില്‍ വളര്‍ത്തിയെടുക്കുന്നതാണ് Everon ന്റെ പ്രധാന ലക്ഷ്യം. ഓരോ കുട്ടിയുടെയും കഴിവുകള്‍ കണ്ടെത്തി അവരെ ഭാവിയില്‍ സ്വയം പര്യാപ്തത നേടാന്‍ സഹായിക്കുന്ന സമീപനമാണ് ഇവിടെ സ്വീകരിക്കുന്നത്.

പരിചയസമ്പന്നരായ സൈക്കോളജിസ്റ്റുകളുടെയും സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സിന്റെയും കൗണ്‍സിലേഴ്‌സിന്റെയും ട്രയിനേഴ്‌സിന്റെയും നേതൃത്വത്തില്‍ സൈക്കോളജിക്കല്‍ കൗണ്‍സിലിങ്, ബിഹെവിയറല്‍ തെറാപ്പി, മൈന്‍ഡ് ട്രെയിനിങ്, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നതിനായി ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സെന്ററും ഇവര്‍ക്കുണ്ട്. ഇവിടെ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന സമ്മര്‍ വെക്കേഷന്‍ പ്രോഗ്രാമില്‍ മൈന്‍ഡ് ജിം, മൈന്‍ഡ് ഗെയിംസ്, ഗോള്‍ സെറ്റിങ് തുടങ്ങിയവ വഴി ‘ഡിജിറ്റല്‍ അഡിക്ഷനി’ല്‍ നിന്നും മാറ്റി കുട്ടികളെ സര്‍ഗാത്മകവും മാനസികമായി ശക്തവുമായ ജീവിതശൈലിയിലേക്ക് നയിക്കുന്നു.

കുട്ടികളുടെ കഴിവുകളും താത്പര്യങ്ങളും മനസ്സിലാക്കുന്നതിനായി സൈക്കോമേട്രിക് അസസ്‌മെന്റ്‌സ് & ആപ്റ്റിട്യൂട് ടെസ്റ്റുകളിലൂടെ അനുയോജ്യമായ പഠനകരിയര്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ഇതു വഴി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിക്കു അനുസരിച്ചുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനും കരിയര്‍ നേടാനും സാധ്യമാകുന്നു.

വിദ്യാര്‍ത്ഥികള്‍ക്കും ജോലി തേടുന്ന ഉേദ്യാഗാര്‍ത്ഥികള്‍ക്കുമായി Everon Academy നടത്തുന്ന പ്രത്യേക പരിശീലനമാണ് ‘Campus to Corporate’ (3 Days Interview Training Program). ഈ പരിശീലനം വിദ്യാര്‍ത്ഥികളെ ആത്മവിശ്വാസത്തോടെ കോര്‍പ്പറേറ്റ് ലോകത്തിലേക്ക് പ്രവേശിക്കാന്‍ സജ്ജരാക്കുന്നു.

അതോടൊപ്പം, കുടുംബ ഉത്തരവാദിത്വങ്ങള്‍ നിമിത്തം കരിയറില്‍ ഇടവേള നേരിട്ട സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും വീണ്ടും തൊഴില്‍രംഗത്തേക്ക് തിരിച്ചുവരാന്‍ Everon Academy പിന്തുണ നല്‍കുന്നു. വ്യക്തിത്വ വികസന പരിശീലനം, ഗ്രൂമിംഗ്, സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് എന്നിവയിലൂടെ അവരെ ആത്മവിശ്വാസത്തോടെ പുനരാരംഭത്തിലേക്ക് നയിക്കുകയും അനുയോജ്യമായ തൊഴില്‍ അവസരങ്ങളിലേക്ക് ബന്ധിപ്പിക്കുകയും ചെയ്യുന്നു.

മാനസിക സമ്മര്‍ദ്ദം, ജീവിത പ്രതിസന്ധികള്‍, കരിയര്‍ ആശയക്കുഴപ്പം, ആത്മവിശ്വാസക്കുറവ് തുടങ്ങി ഏത് വെല്ലുവിളിയേയും അതിജീവിക്കാന്‍ പ്രാപ്തമാക്കുന്ന Everon Academy ഒരു വിശ്വസനീയ കൂട്ടായ്മയായി മാറിയിരിക്കുന്നു. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമായി നിരവധി കുട്ടികളും, മുതിര്‍ന്നവരും നേരിട്ടും ഓണ്‍ലൈന്‍ ആയും ഇവരുടെ സേവനങ്ങള്‍ തേടുന്നു.

ഇവിടെയെത്തുന്ന കുട്ടികള്‍ക്ക് ദീര്‍ഘകാല ‘മെന്റര്‍ഷിപ്പ്’ നല്‍കി അവരെ പരാജയത്തില്‍ തകര്‍ന്നു പോകാതെ, അവയെ നേരിടാനും, മറികടക്കാനും പ്രാപ്തമാക്കുന്ന Everon Academy ഒരു സ്ഥാപനം മാത്രമല്ല; പുതിയ മാറ്റത്തിന്റെ ഒരു വഴികാട്ടിയാണ്. ഇനി പ്രതിസന്ധികളില്‍ പതറേണ്ടാ, കൂടെയുണ്ട് Everon Academy…!

https://www.facebook.com/share/17adPjCuxw

https://www.instagram.com/everon_academy?igsh=MXZra2g3MnFsYWJrcw%3D%3D

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button