വധുവിന്റെ തിളക്കത്തിന് ചേര്‍ത്തലയുടെ വിശ്വാസനാമം – Mehndi Bridal Makeup Studio

ആത്മവിശ്വാസവും കഠിനാധ്വാനവും ചേരുമ്പോള്‍ ഏതൊരു സ്വപ്‌നവും വിജയകഥയായി മാറും. അത്തരത്തില്‍ സൗന്ദര്യലോകത്ത് സ്വന്തമായൊരു ഇടം ഉറപ്പിച്ച വ്യക്തിയാണ് ആലപ്പുഴ സ്വദേശിനി ഹസീന. Mehndi Bridal Makeup Studio എന്ന ബ്രാന്‍ഡിലൂടെ ഇന്ന് നാല് സലൂണുകള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്ന സംരംഭകയാണ് അവര്‍.

ചെറുപ്പം മുതല്‍ തന്നെ മെഹന്തി ഡിസൈനിങ്ങിനോടായിരുന്നു ഹസീനക്ക് ഇഷ്ടം. ആ താത്പര്യമാണ് പിന്നീടൊരു പ്രൊഫഷനായി മാറിയത്. ദുബൈയില്‍ നിന്നാണ് ഹസീന ആദ്യമായി മെഹന്തി ഡിസൈനിങ് രംഗത്തേക്ക് കടന്നത്. പിന്നീട് നാട്ടിലേക്ക് മടങ്ങിയെത്തി 2010 മുതല്‍ 2013 വരെ ബ്യൂട്ടീഷനായി പ്രവര്‍ത്തിച്ചു. ഈ കാലഘട്ടം അവരുടെ പ്രൊഫഷണല്‍ ജീവിതത്തിന് അടിത്തറയായി.
2014 ല്‍ ചെറിയൊരു ബ്യൂട്ടിപാര്‍ലറായി ആരംഭിച്ച സംരംഭം ഇന്ന് നാല് സലൂണുകളായി വളര്‍ന്നു. തുടക്കത്തില്‍ ഒരു സ്റ്റാഫിനൊപ്പമായിരുന്നു യാത്ര ആരംഭിച്ചത്. എന്നാല്‍ ഇന്ന് 32 ല്‍ അധികം സ്റ്റാഫുകളുമായി ഹസീന തന്റെ സംരംഭം ശക്തമായി മുന്നോട്ട് നയിക്കുന്നു. ആലപ്പുഴ ചേര്‍ത്തലയിലാണ് സലൂണുകള്‍ പ്രവര്‍ത്തിക്കുന്നത്. നാല് സലൂണുകളിലൊന്ന് ജെന്‍സ് സലൂണായും പ്രവര്‍ത്തിക്കുന്നു.

ഹെയര്‍, സ്‌കിന്‍ ഉള്‍പ്പെടെ എല്ലാ ബ്യൂട്ടി സര്‍വീസുകളും ലഭ്യമാക്കുന്ന Mehndi Bridal Makeup Studio ല്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് ബ്രൈഡല്‍ മേക്കപ്പിനാണ്. എച്ച്.ഡി, ഗ്ലാസ് സ്‌കിന്‍, എയര്‍ബ്രഷ് തുടങ്ങി ട്രെന്റിങ്ങായ എല്ലാ മേക്കപ്പുകളും ഇവിടെ ലഭ്യമാണ്. ട്രെന്‍ഡുകള്‍ മാറുന്നതിനനുസരിച്ച് തന്റെ സ്‌കില്ലുകള്‍ പുതുക്കാനും ഹസീന മറക്കുന്നില്ല. പഠനമൊരിക്കലും അവസാനിക്കില്ലെന്ന വിശ്വാസത്തിലാണ് അവര്‍ ഇന്നും മുന്നേറുന്നത്.
എറണാകുളം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ നിന്നാണ് കൂടുതല്‍ കസ്റ്റമേഴ്‌സ് എത്തുന്നത്. യാത്രയുടെ തുടക്കം മുതല്‍ കൂടെയുണ്ടായിരുന്ന കസ്റ്റമേഴ്‌സും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇന്നും സ്ഥാപനത്തോടൊപ്പം തുടരുന്നതാണ് ഹസീനയുടെ ഏറ്റവും വലിയ നേട്ടം. മികച്ച സര്‍വീസും ആത്മാര്‍ത്ഥമായ കസ്റ്റമര്‍ റിലേഷനും തന്നെയാണ് ഈ വിശ്വാസബന്ധത്തിന്റെ അടിസ്ഥാനം.
ഫീല്‍ഡില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നുണ്ടെങ്കിലും, ചേര്‍ത്തലയില്‍ ആദ്യമായൊരു മേക്കപ്പ് സ്റ്റുഡിയോ ആരംഭിച്ച വ്യക്തിയായി ഹസീന തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഒരേസമയം പത്ത് പേര്‍ക്ക് മേക്കപ്പ് ചെയ്യാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതുവരെ 20,000 ത്തിലേറെ വര്‍ക്കുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് ഈ സംരംഭത്തിന്റെ പ്രൊഫഷണലിസത്തിന്റെയും ഗുണമേന്മയുടെയും തെളിവാണ്.

കസ്റ്റമറുടെ സംതൃപ്തിയാണ് തങ്ങളുടെ ആദ്യ മുന്‍ഗണനയെന്നാണ് Mehndi Bridal Makeup Studio യുടെ അജണ്ട. ചെറിയ സര്‍വീസായാലും വലിയ ഇവന്റായാലും ഒരുപോലെ ആത്മാര്‍ത്ഥതയോടെ സേവനം നല്‍കുന്നതാണ് ഹസീനയുടെ വിജയരഹസ്യം.
ഭാവിയില്‍ എല്ലാവര്‍ക്കും അനുകൂലമായ നിരക്കില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സര്‍വീസുകള്‍ നല്‍കുന്ന വലിയൊരു ബ്യൂട്ടി ബ്രാന്‍ഡായി വളരണമെന്നതാണ് ഹസീനയുടെ സ്വപ്‌നം. സൗന്ദര്യത്തെ ഒരു കലാരൂപമായി കാണുകയും ഓരോ വധുവിനെയും അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷത്തില്‍ ആത്മവിശ്വാസത്തോടെ തിളങ്ങാന്‍ സഹായിക്കുകയും ചെയ്യുന്ന Mehndi Bridal Makeup Studio ഒരു സംരംഭം മാത്രമല്ല, വിശ്വാസത്തിന്റെ മറ്റൊരു പേര് കൂടെയാണ്.




