EntreprenuershipSuccess Story

നിശ്ചയദാര്‍ഢ്യത്തിന്റെ 37 വര്‍ഷങ്ങള്‍; പത്തനംതിട്ടയെ ‘സുന്ദര’മാക്കിയ അനിതയുടെ സ്വപ്‌നയാത്ര

പത്തനംതിട്ടയുടെ ഹൃദയഭാഗത്ത് സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് ഒരു പുതിയ മേല്‍വിലാസം കുറിച്ചുകൊണ്ട് മുപ്പത്തിരണ്ട് വര്‍ഷത്തെ പാരമ്പര്യവുമായി നിലകൊള്ളുകയാണ് ‘അനിതാസ് എയ്ഞ്ചല്‍’ (Anita’s Angel). 1989ല്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്ന സങ്കല്പം പോലും സുപരിചിതമല്ലാതിരുന്ന കാലത്ത്, പത്തൊന്‍പതാം വയസ്സില്‍ അനിത എന്ന പെണ്‍കുട്ടി ആരംഭിച്ച ഈ യാത്ര ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും വലിയ സൗന്ദര്യ സമുച്ചയങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു.

പത്തനംതിട്ട വെട്ടിപ്രം റോഡില്‍ 8000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍, മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന അനിതാസ് എയ്ഞ്ചല്‍ കേവലം ഒരു പാര്‍ലറല്ല; മറിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ഒരു ബ്യൂട്ടി ഹബ്ബാണ്. ഓരോ വര്‍ഷവും വിദേശ രാജ്യങ്ങളില്‍ പോയി പുതിയ ട്രെന്‍ഡുകളും നൂതന സാങ്കേതിക വിദ്യകളും അഭ്യസിക്കുന്ന അനിത, അവ അപ്പപ്പോള്‍ തന്നെ പത്തനംതിട്ടക്കാര്‍ക്കും ലഭ്യമാക്കുന്നു. സ്ത്രീകളുടെയും പുരുഷന്മാരുടെയും സൗന്ദര്യ സംരക്ഷണത്തിന് ഒരുപോലെ പ്രാധാന്യം നല്‍കുന്ന ഈ സ്ഥാപനം, കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമാണ്.

വധൂവരന്മാര്‍ക്കായി പ്രത്യേകം ഒരുക്കിയ മേക്ക് അപ്പ് സ്റ്റുഡിയോയും ഫോട്ടോ ഷൂട്ട് ഏരിയയും അനിതാസ് എയ്ഞ്ചലിനെ വേറിട്ടു നിര്‍ത്തുന്നു. യുവാക്കള്‍ക്കായി പ്രത്യേക ‘ഗ്രൂം മേക്ക് ഓവര്‍’ പാക്കേജുകളും വിവാഹത്തിന് മുന്നോടിയായുള്ള പ്രീമാര്യേജ് സെഷനുകളും ഇവിടെ ലഭ്യമാണ്. ഇതിനുപുറമെ നെയില്‍ ആര്‍ട്ട്, ഹെയര്‍ എക്സ്റ്റന്‍ഷന്‍ തുടങ്ങിയ സേവനങ്ങളും ഇപ്പോള്‍ കൂടുതല്‍ വിപുലീകരിച്ചിരിക്കുന്നു. പത്തനംതിട്ടയില്‍ തന്നെ പുതിയ ശാഖ ആരംഭിച്ചതോടെ കൂടുതല്‍ പേരിലേക്ക് തങ്ങളുടെ സേവനങ്ങള്‍ എത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.

വെറുമൊരു സൗന്ദര്യ വര്‍ദ്ധനവിനപ്പുറം ചര്‍മത്തിന്റെ ആരോഗ്യത്തിന് ശാസ്ത്രീയമായ പരിഗണന നല്‍കാനാണ് അനിത ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഡോക്ടര്‍മാരുടെയും വിദഗ്ധ കോസ്മറ്റോളജിസ്റ്റുകളുടെയും മേല്‍നോട്ടത്തിലുള്ള ഒരു ‘സ്‌കിന്‍ കെയര്‍ യൂണിറ്റ്’ ഉടന്‍ യാഥാര്‍ത്ഥ്യമാകും. അതോടൊപ്പം, ഈ മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു പ്രൊഫഷണല്‍ അക്കാദമി ആരംഭിക്കുക എന്നതും അനിതയുടെ വരുംകാല പദ്ധതികളില്‍ പ്രധാനമാണ്.

മൂന്ന് വര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ അപ്രതീക്ഷിത വേര്‍പാട് ജീവിതത്തില്‍ വലിയൊരു ശൂന്യത സൃഷ്ടിച്ചെങ്കിലും, മക്കളുടെ പിന്തുണയോടെ അനിത തന്റെ സ്വപ്‌നങ്ങളെ വീണ്ടും കരുപ്പിടിപ്പിച്ചു. നിരവധി ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ ഈ സംരംഭകയെ തേടിയെത്തിയത് അവരുടെ മൂന്ന് പതിറ്റാണ്ടിലധികമുള്ള അര്‍പ്പണബോധത്തിനുള്ള അംഗീകാരമാണ്. പത്തനംതിട്ടയുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തിയ അനിതയുടെ യാത്ര ഓരോ സംരംഭകയ്ക്കും വലിയൊരു പ്രചോദനമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button