nanduzz_bakes; ഓരോ ആഘോഷത്തിനും മധുരമാകുന്ന ഒരു വിശ്വസ്ത ബ്രാന്‍ഡ്

ഓരോ കേക്കിലും സ്നേഹവും സമര്‍പ്പണവും ചേര്‍ത്താണ് nanduzz_bakes എന്ന ബ്രാന്‍ഡിന്റെ വിജയകഥ തുടങ്ങുന്നത്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിനിയായ സുധയുടെ ചെറിയൊരു ബേക്കിങ് സ്വപ്നം ഇന്ന് അനവധി ആഘോഷങ്ങള്‍ക്ക് മധുരമേകുന്ന വിശ്വസ്ത ബ്രാന്‍ഡായി വളര്‍ന്നു നില്‍ക്കുകയാണ്. വീട്ടില്‍ നിന്നാരംഭിച്ച ഈ സംരംഭം ഇന്ന് രുചിയുടെയും കസ്റ്റമൈസേഷന്റെയും പേരില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ബ്രാന്‍ഡായി മാറിയിരിക്കുന്നു.
വിവാഹത്തിന് ശേഷം എന്തെങ്കിലും സ്വന്തമായി സൃഷ്ടിക്കണമെന്ന ശക്തമായ തീരുമാനം സുധയെ സംരംഭകത്വത്തിലേക്ക് നയിച്ചു. ഹോം ബേക്കിങ്ങിലുണ്ടായിരുന്ന പാഷന് പ്രൊഫഷണല്‍ പരിശീലനത്തിലൂടെ കൂടുതല്‍ ശക്തി പ്രാപിച്ചു. അതിന്റെ ഫലമായാണ് nanduzz_bakes രൂപം കൊണ്ടത്. ഒരു കേക്ക് തയ്യാറാക്കുന്നത് മാത്രമല്ല, ഓരോ ഓര്‍ഡറിനും പിന്നിലെ വികാരങ്ങളെ മനസ്സിലാക്കി അതിനെ രൂപത്തിലേക്കും രുചിയിലേക്കും മാറ്റുകയാണ് സുധയുടെ ശൈലി.

കസ്റ്റമൈസ്ഡ് കേക്കുകള്‍, തീം കേക്കുകള്‍, ബര്‍ത്ത്ഡേയും വെഡ്ഡിങും മുതല്‍ എല്ലാതരം ആഘോഷങ്ങള്‍ക്കും ഏത് അവസരത്തിനും അനുയോജ്യമായ ഡിസൈനിലും ഫ്ളേവറിലും കേക്കുകള്‍ ഒരുക്കുന്നു. കസ്റ്റമര്‍ ആവശ്യപ്പെടുന്നത് അതിനെക്കാള്‍ മനോഹരമാക്കി തിരികെ നല്‍കുന്നതാണ് nanduzz_bakes ന്റെ പ്രത്യേകത. വിപണിയില്‍ എളുപ്പത്തില്‍ ലഭിക്കാത്ത ചില സ്പെഷ്യല്‍ ഫ്ളേവറുകള്‍ സ്വന്തമായി പരീക്ഷിച്ച് വിജയകരമായി അവതരിപ്പിച്ചതും ഈ ബ്രാന്‍ഡിനെ കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കാന്‍ കാരണമായി. പ്രത്യേകിച്ച് റെഡ് വെല്‍വെറ്റും ഹണി മാജിക്കും nanduzz_bakesന്റെ സിഗ്നേച്ചര്‍ ഫ്ളേവറുകളാണ്. രുചിയിലും ടെക്സ്ചറിലുമുള്ള വ്യത്യസ്തത കൊണ്ട് നിരവധി കസ്റ്റമേഴ്സിന്റെ സ്ഥിരം തിരഞ്ഞെടുപ്പായി മാറിയ ഈ ഫ്ളേവറുകള്‍ ബ്രാന്‍ഡിന് ഒരു പ്രത്യേക ഐഡന്റിറ്റി നല്കുന്നു.

അതിലുപരി, nanduzz_bakes ന്റെ ഏറ്റവും വലിയ പ്രതിബദ്ധത ഗുണമേന്മയോടുള്ള ആത്മാര്‍ത്ഥതയാണ്. യാതൊരു തരത്തിലുള്ള പ്രിസര്‍വേറ്റീവുകളും ചേര്‍ക്കാതെ, ശുദ്ധവും സുരക്ഷിതവുമായ ചേരുവകള്‍ ചേര്‍ത്താണ് ഓരോ കേക്കും തയ്യാറാക്കുന്നത്. ഗുണമേന്മയില് യാതൊരു വിട്ടുവീഴ്ചയുമില്ലാതെ, കസ്റ്റമറിന് അനുകൂലമായ നിരക്കില്‍ സേവനം നല്‍കുന്നതും ബ്രാന്‍ഡിന്റെ വിജയത്തിലേക്ക് നയിച്ചു.

ആരംഭകാലത്ത് കൂടുതല്‍ ആളുകളിലേക്ക് എത്തുന്നതില്‍ വെല്ലുവിളികള്‍ ഉണ്ടായിരുന്നെങ്കിലും, രുചിയുടെ സത്യസന്ധതയും സ്ഥിരതയും തന്നെ nanduzz_bakes നെ വിജയ വഴിയിലേക്കെത്തിച്ചു. തങ്ങളുടെ സ്ഥിരം കസ്റ്റമേഴ്സ് തന്നെയാണ് പരസ്യത്തിനുപരി ‘മൗത്ത് പബ്ലിസിറ്റി’യിലൂടെ കൂടുതല്‍ ആളുകളിലേക്ക് ബ്രാന്‍ഡിനെ എത്തിച്ചത്. ഒരിക്കല്‍ ഓര്‍ഡര്‍ ചെയ്തവര്‍ വീണ്ടും തിരികെ എത്തുന്നത് ഈ ബ്രാന്‍ഡിന്റെ ഏറ്റവും വലിയ വിജയം തന്നെയാണ്.

ഈ യാത്രയില്‍ ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണ സുധയ്ക്ക് വലിയ കരുത്തായി. പ്രത്യേകിച്ച് ഭര്‍ത്താവ് നല്കിയ ശക്തമായ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഏഴ് വര്‍ഷമായി ഈ സംരംഭം ഇത്ര ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നില്ല. തുടക്കം മുതല്‍ ഓരോ ഘട്ടത്തിലും കൂടെയുണ്ടായ അദ്ദേഹത്തിന്റെ പിന്തുണയാണ് nanduzz_bakesന്റെ വളര്‍ച്ചയ്ക്ക് ഉറച്ച അടിത്തറയായി മാറിയത്. കുടുംബത്തിന്റെ വിശ്വാസവും പ്രോത്സാഹനവും ചേര്‍ന്നപ്പോള്‍ ഈ സ്വപ്നം കൂടുതല്‍ ശക്തമായി.

ഇന്ന് nanduzz_bakes വെറും ഒരു ഹോം ബേക്കിങ് ബ്രാന്‍ഡ് മാത്രമല്ല, അത് ഓരോ ആഘോഷത്തിന്റെയും ഭാഗമാകുന്ന വിശ്വാസമാണ്. ഭാവിയില്‍ സ്വന്തമായൊരു കേക്ക് ഷോപ്പ് ആരംഭിക്കണമെന്ന വലിയ സ്വപ്നത്തോടെയാണ് സുധ മുന്നോട്ട് പോകുന്നത്. ഗുണമേന്മയും സ്നേഹവും കൈവിടാതെ, ഓരോ കേക്കും ഒരു മധുര ഓര്‍മ്മയായി മാറ്റാനുള്ള ഈ യാത്ര വിജയകരമായി തുടരുകയാണ് nanduzz_bakes.




