Success Story

ഇന്റീരിയര്‍ മേഖലയിലെ വിസ്മയം; അനന്തപുരിയില്‍ വിജയം കുറിച്ച് Ambience Interiors…

ഓരോ വീടിനെയും മനോഹരമാക്കുന്നത് ഇന്റീരിയര്‍ ഡിസൈനുകളാണ്. വീടകങ്ങള്‍ മനോഹരമാകുന്നതിലൂടെ ആ വീട്ടില്‍ താമസിക്കുന്നവരും സന്തോഷത്തിലും സമാധാനത്തിലുമാകാറുണ്ട്. അതിന് കാരണം പുതുമയും ആകര്‍ഷണീയവുമായ ഡിസൈനുകളാണ്. അതു കൊണ്ട് തന്നെയാണ് ഇന്റീരിയര്‍ വ്യവസായം ദിനംപ്രതി വളരുന്നതും. അത്തരത്തില്‍ തിരുവനന്തപുരത്ത് ഇന്റീരിയര്‍ നിര്‍മാണ മേഖലയില്‍ വേരുറപ്പിച്ച ഒരു സ്ഥാപനമുണ്ട്. അതാണ് Ambience Interiors.

2021 ലാണ് അനൂപ് അശോകനും ഭാര്യ ആര്യ അനൂപും ചേര്‍ന്ന് Ambience Interiors എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. 15 വര്‍ഷത്തോളം ഇന്റീരിയര്‍ മേഖലയില്‍ പ്രവര്‍ത്തിച്ച അനൂപിന്റെ പ്രവൃത്തി പരിചയവും ആര്യ അനൂപിന്റെ ബിസിനസിനോടുള്ള പാഷനും ചേര്‍ന്നാണ് ഈ സ്ഥാപനത്തിന് ഇന്ന് കാണുന്ന വിജയം കൈവരിക്കാന്‍ സാധിച്ചത്.

കഠിനാധ്വാനവും ഇന്റീരിയര്‍ മേഖലയിലെ പ്രാവീണ്യവും കൊണ്ട് Ambience കുറഞ്ഞ കാലം കൊണ്ട് തന്നെ തിരുവനന്തപുരത്തെ പ്രസിദ്ധമായ സംരംഭമായി മാറി. അഞ്ച് വര്‍ഷം കൊണ്ട് തിരുവനന്തപുരത്ത് രണ്ട് സ്ഥാപനങ്ങള്‍ Ambience Interiors ന്റെ പേരില്‍ ഇവര്‍ക്ക് ആരംഭിക്കാന്‍ സാധിച്ചു എന്നത് വിജയത്തിന്റെ അടയാളമാണ്. വീടിന് ആവശ്യമായ എല്ലാ ഇന്റീരിയര്‍ സേവനങ്ങളും ഇന്റീരിയറിന് ആവശ്യമായ എല്ലാ ഫാക്ടറി വര്‍ക്കുകളും ഈ സ്ഥാപനത്തില്‍ ഭദ്രമാണ്.

ഇന്റീരിയര്‍ ഡിസൈന്‍, മോഡുലര്‍ ഇന്റീരിയര്‍ കിച്ചണ്‍, ഇന്റീരിയര്‍ പ്രൊഡക്ഷന്‍ ഇതോടൊപ്പം ഇന്റീരിയര്‍ വര്‍ക്കുകള്‍ക്ക് ആവശ്യമായ ഫാക്ടറി വര്‍ക്കുകളും മെറ്റല്‍ നോണ്‍ മെറ്റല്‍ CNC CUTTING ഉം , കട്ടിംഗ് ലിസ്റ്റ് തയ്യാറാക്കല്‍, സൈറ്റില്‍ കാര്‍പെന്റര്‍മാര്‍ക്ക് ജോലി എളുപ്പമാകുന്ന വിധത്തില്‍ വര്‍ക്കിംഗ് ഡ്രോയിംഗുകള്‍ തയ്യാറാക്കി നല്‍കല്‍ എന്നിവയും ഇവരുടെ പ്രധാന സേവനങ്ങളാണ്.

ഗുണനിലവാരത്തോടെയും മികച്ച ഫിനിഷിങ്ങോടെയുമാണ് Production സംബന്ധമായ വര്‍ക്കുകള്‍ ഇവര്‍ ചെയ്തു നല്‍കുന്നത്. ഇന്റീരിയര്‍ സംബന്ധമായ എല്ലാ സേവനങ്ങളും കുറഞ്ഞ നിരക്കില്‍ വിശ്വസ്ഥതയോടെ നല്‍കുന്നതിനാല്‍ ധാരാളം എഞ്ചിനീയര്‍മാരും ഇന്റീരിയര്‍ ഡിസൈനിങ്ങ് സ്ഥാപനങ്ങളും ഇവരുടെ സേവനം തേടിയെത്താറുണ്ട്. ഏറ്റവും നൂതനമായ ജര്‍മന്‍ ടെക്‌നോളജി മെഷീന്‍ ഉപയോഗിക്കുന്നതിനാല്‍ തന്നെ ഏറെ കാലം ഗുണനിലവാരത്തോടെ Ambience Interiors ന്റെ പ്രൊഡക്റ്റുകള്‍ നിലനില്‍ക്കുന്നു.

അദാനി ബില്‍ഡേഴ്‌സ്, ശോഭ ബില്‍ഡേഴ്‌സ് തുടങ്ങിയ പ്രമുഖ സംരംഭങ്ങള്‍ ഇവരുടെ കസ്റ്റമറാണ് എന്നത് ഈ സ്ഥാപനത്തിന്റെ മൂല്യത്തിന്റെ അടയാളമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ MSME ZED സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാന്‍ കഴിഞ്ഞു എന്നത് ഇവരുടെ ഗുണനിലവാരത്തെയും പ്രവര്‍ത്തന മികവിനെയും തെളിയിക്കുന്ന ഒരു വലിയ നേട്ടം കൂടിയാണ്. ഇന്റീരിയര്‍ ഡിസൈന്‍ മേഖലയില്‍ കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്ഥാപനമാക്കി Ambience Interiors നെ മാറ്റാനുള്ള ശ്രമത്തിലാണ് നിലവില്‍ അനൂപും ആര്യ അനൂപും. കഠിനാധ്വാനവും പ്രാവീണ്യവും വിജയത്തിലേക്ക് വഴിതെളിയിക്കുമെന്നതിന് ഉദാഹരണമാണ് ഈ യുവ സംരംഭകര്‍.

For Connecting us, Please visit;

https://www.instagram.com/ambienceinteriorsfactory?igsh=bG80cGFza3hhejZv

https://www.facebook.com/share/1DfpXZUd1r

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button