വിശ്വാസം കൊണ്ട് യുവ സംരംഭകന് പടുത്തുയര്‍ത്തിയത് ഏഴ് വിജയ സംരംഭങ്ങള്‍

SEKHAR GROUP OF CONCERNS
സംരംഭം ആരംഭിക്കുക എന്നതിനെക്കാള്‍ ആരംഭിച്ച സംരംഭത്തെ വിജയിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഒരു സംരംഭത്തെ വിജയിപ്പിക്കണമെങ്കില്‍ കഠിന പ്രയത്നവും ഏറെ നാളത്തെ പരിശ്രമവും ആവശ്യമാണ്. പലപ്പോഴും പലരും ആവേശത്തില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങുകയും എന്നാല്‍ പകുതി വഴിയില്‍ പരാജയപ്പെട്ട് മടങ്ങുകയും ചെയ്യുന്നു. എന്നാല്‍ ആരംഭിച്ച സംരംഭങ്ങളെയെല്ലാം വിജയത്തിലേക്ക് എത്തിച്ച ഒരു യുവ സംരംഭകന് നമ്മുടെ കേരളത്തിലുണ്ട്. ബിസിനസിനോടുള്ള പാഷനും കൃത്യമായ പ്രാവീണ്യവും കഠിനപ്രയത്നവും കൊണ്ട് തിരുവനന്തപുരം സ്വദേശിയായ നിതിന്‍ ശേഖര്‍ പടുത്തുയര്‍ത്തിയത് ഏഴ് സ്ഥാപനങ്ങളെയും SEKHAR GROUP എന്ന ബിസിനസ് സാമ്രാജ്യത്തെയുമാണ്.
ചെറുപ്പം മുതല്‍ തന്നെ ബിസിനസ് എന്നത് ഏറെ പ്രിയമായിരുന്ന നിതിന്‍ എംബിഎ പഠനശേഷം മറ്റുള്ളവരെ പോലെ തൊഴില്‍ അന്വേഷിച്ച് പോവുകയല്ല ചെയ്തത്. പകരം സ്വന്തം ദിശ കൃത്യമായി മനസില്‍ കണ്ടുകൊണ്ട് 2017 ല്‍ CA, CMA കോഴ്സ് പഠിപ്പിക്കുന്ന IRA PROFESSIONAL CAMPUS എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുകയാണ് ചെയ്തത്. ആത്മവിശ്വാസവും കഠിനപ്രയത്നവും മാത്രം മുതല്‍ക്കൂട്ടാക്കിയാണ് IRA PROFESSIONAL CAMPUS ന് നിതിന്‍ തുടക്കം കുറിക്കുന്നത്. ആദ്യമൊക്കെ പലരും എതിര്‍ത്തെങ്കിലും അതൊന്നും ആ യുവസംരംഭകന്റെ സ്വപ്നങ്ങളെ തകര്‍ത്തിരുന്നില്ല.
ആ ആത്മവിശ്വാസം തന്നെയാണ് ഏഴ് വിജയസംരംഭങ്ങളുടെ തലപ്പത്തേക്ക് നിതിനെ എത്തിക്കുന്നത്. IRA PROFESSIONAL CAMPUS കൂടാതെ കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വിജയമെഴുതിയ Sekhar Construction And Interior, 47000 സ്ക്വയര്‍ഫീറ്റില്‍ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന 13 പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിപ്പിക്കുന്ന 1000 ത്തോളം വിദ്യാര്‍ത്ഥികള്‍ എത്തുന്ന കഫ്റ്റീരിയ റെസ്റ്റോറന്റ് റീഡിങ് റൂം സംവിധാനങ്ങളുള്ള കോച്ചിംഗ് ഹബ്ബായ Sekhar’s Edu Hub, Sekhar Tours and Travels, ഗുഡ് സ്ട്രക്ക് സംരംഭമായ Sekhar Road way, Sekhar Cafe, പബ്ലിക്കേഷന്‍ കമ്പനിയായ H and RN Publication എന്നീ സ്ഥാപനങ്ങളാണ് ഇന്ന് Sekhar Group ന് കീഴില്‍ വിജയകരമായി മുന്നോട്ട് പോകുന്നത്. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വേരുറപ്പിച്ച ഈ കാലത്തും Sekhar Group ന് കീഴിലുള്ള ഓരോ സംരംഭവും തേടി ആളുകള്‍ എത്തുന്നത് ഇവിടെ നിന്നും മികച്ച സേവനം ലഭിച്ച മറ്റ് കസ്റ്റമേഴ്സിന്റെ പരിചയപ്പെടുത്തല്‍ വഴിയാണ്.
സ്വപ്നം കാണുക എന്നതില്‍ അല്ല അവ നടപ്പിലാക്കാന്‍ ശ്രമിക്കുന്നിടത്താണ് വിജയമെന്ന് സ്വന്തം ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയാണ് നിതിന്‍ ശേഖര്‍ എന്ന ഈ യുവ സംരംഭകന്.



