മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ നിന്ന് ഫര്‍ണിച്ചര്‍ വിപ്ലവത്തിലേക്ക്; അക്ബറിന്റെ സ്വപ്‌ന സംരംഭം

പ്രതിസന്ധികളെ അതിജീവിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഭൂരിഭാഗവും. അത്തരത്തില്‍ കൊല്ലം കേരളപുരത്തിന്റെ മണ്ണില്‍ നിന്ന് ‘ഹസാക്കോ ഫര്‍ണിച്ചര്‍’ (Hazaco Furniture) എന്ന ബ്രാന്‍ഡ് പടുത്തുയര്‍ത്തിയതിനു പിന്നില്‍ അക്ബര്‍ ഷാ എന്ന സംരംഭകനും പറയാനുള്ളത് കഠിനാധ്വാനത്തിന്റെ കഥയാണ്. വെറുമൊരു ബിസിനസ് എന്നതിലുപരി അക്ബറിനെ സംബന്ധിച്ച് ഹസാക്കോ തന്റെ ജീവിതം തന്നെയാണ്.
ഒരു മെക്കാനിക്കല്‍ എഞ്ചിനീയറായ അക്ബര്‍ ഷാ, നാല് വര്‍ഷത്തോളം ഈ മേഖലയില്‍ ജോലി ചെയ്ത പരിചയ സമ്പത്തുമായാണ് ബിസിനസിലേക്ക് ഇറങ്ങുന്നത്. ജീവിതത്തില്‍ നേരിട്ട പലവിധ പ്രതിസന്ധികളും അദ്ദേഹത്തെ കഠിനാധ്വാനിയാക്കി. ഫര്‍ണിച്ചര്‍ മേഖലയെക്കുറിച്ച് ആഴത്തില്‍ പഠിച്ച ശേഷം 2022ലാണ് അദ്ദേഹം ‘ഹസാക്കോ ഫര്‍ണിച്ചര്‍’ ആരംഭിക്കുന്നത്. തുടക്കത്തില്‍ കടബാധ്യതകള്‍ ഉണ്ടായിരുന്നെങ്കിലും, കൃത്യമായ പ്ലാനിംഗിലൂടെ 2026ഓടെ അവയെല്ലാം വീട്ടി അദ്ദേഹം തന്റെ ബിസിനസ് സാമ്രാജ്യം വിപുലീകരിച്ചു.

സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ മികച്ച ഉത്പന്നങ്ങള്‍ എത്തിക്കുക എന്നതാണ് ഹസാക്കോയുടെ ലക്ഷ്യം. പഞ്ചായത്ത് വീടുകള്‍ നിര്‍മിച്ചു നല്‍കുന്ന പദ്ധതിയുടെ കാലത്ത്, അത്തരം ചെറിയ വീടുകള്‍ക്ക് അനുയോജ്യമായ ഫര്‍ണിച്ചര്‍ പാക്കേജുകള്‍ അവതരിപ്പിച്ചതാണ് അക്ബറിന്റെ ബിസിനസ്സില്‍ വലിയ മാറ്റമുണ്ടാക്കിയത്.
58,900 മുതല്‍ ആരംഭിച്ച കോമ്പോ പാക്കേജ് ആണ് ആദ്യം സംരംഭത്തെ ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാക്കുന്നത്. ഒരു വീട്ടിലേക്ക് ആവശ്യമായ ബെഡ്, മാറ്റ്രസ്സ്, അലമാര, ഡ്രസ്സിംഗ് ടേബിള്‍, ഡൈനിംഗ് സെറ്റ്, കോര്‍ണര്‍ സെറ്റ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഈ പാക്കേജ്.

മിക്ക ഉത്പന്നങ്ങളും സ്വന്തമായി നിര്‍മിക്കുന്നതിനാല്‍ ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ല എന്നതും ഹസക്കോയെ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നുണ്ട്. ഓരോ ഉത്പന്നത്തിനും ദീര്‍ഘകാലത്തെ ഈടുറപ്പും ഹസാക്കോ വാഗ്ദാനം ചെയ്യുന്നു. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള അഞ്ച് ജില്ലകളില്‍ ഉത്പന്നങ്ങള്‍ സൗജന്യമായി ഡെലിവറിയും ചെയ്യുന്നുണ്ട്.
പിതാവിന്റെയും സഹോദരങ്ങളുടെയും പൂര്‍ണ പിന്തുണയോടെ തുടങ്ങിയ ഈ സ്ഥാപനത്തില്‍ ഇന്ന് പത്തോളം ജീവനക്കാരുണ്ട്. അവരെ തൊഴിലാളികളായല്ല, മറിച്ച് തന്റെ കുടുംബാംഗങ്ങളെപ്പോലെയാണ് അക്ബര്‍ ഷാ കാണുന്നത്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളില്‍ നിലവില്‍ ഹസാക്കോയ്ക്ക് വലിയ ഉപഭോക്തൃ ശൃംഖലയുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഹസാക്കോയുടെ ഷോറൂമുകള്‍ തുടങ്ങുക എന്നതാണ് ഈ യുവ സംരംഭകന്റെ അടുത്ത സ്വപ്‌നം.

ചുറ്റുമുള്ളവര്‍ക്ക് പ്രചോദനമാകും വിധമാണ് കസ്റ്റമേഴ്‌സിന് നല്‍കുന്ന ഓഫറുകള്‍ മുതല്‍, വാര്‍ഷികാഘോഷങ്ങള്‍ വരെ അക്ബര്‍ ഒരുക്കുന്നത്. അതിന് ഉദാഹരണമാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 350 കിലോയോളം അരിയും അവശ്യസാധനങ്ങളും കൈമാറിയത്. സര്‍ക്കാര്‍ ഭവന പദ്ധതി വഴി വീട് നിര്‍മിച്ച കുടുംബത്തിന് ആ വീട്ടിലേക്ക് ആവശ്യമായ ഫര്‍ണിച്ചര്‍ സെറ്റും നല്‍കും. ഇതുതന്നെയാണ് അക്ബര്‍ എന്ന സംരംഭകനെയും അദ്ദേഹത്തിന്റെ ഹസാക്കോ എന്ന സംരംഭത്തെയും സ്വീകര്യമാക്കുന്നതും.
ലാഭത്തിനും അപ്പുറത്തേക്ക്, ഇല്ലാത്തവന്റെ ഹൃദയം അറിഞ്ഞുകൊണ്ട് ബിസിനസിനെ കൊണ്ടുപോകുന്ന സംരംഭകനാണ് അക്ബര്‍. ആ നന്മക്കൊണ്ട് കൂടിയാകാം ഇന്ന് അതിവേഗം വളരുന്ന ഫര്‍ണിച്ചര്‍ സ്ഥാപനമാണ് ഹസാക്കോ.
For Connecting us, kindly visit us;
https://www.instagram.com/hazaco_furniture?igsh=MTV3MGMyb3I3bHd0dw%3D%3D&utm_source=qr



