ആയൂര്‍വേദ രംഗത്ത് ചരിത്രം കുറിച്ച് Puretouch Ayurveda Group

ആയൂര്‍വേദത്തിലൂടെ രോഗങ്ങളില്‍ നിന്ന് പൂര്‍ണ മോചിതരായവരുടെ അനുഭവങ്ങള്‍ ധാരാളം കേട്ടിട്ടുള്ളവരാണ് നമ്മള്. മനുഷ്യശരീരത്തെ കുറിച്ചും അവയവങ്ങളെ കുറിച്ചും അവയുടെ ധര്‍മത്തെ കുറിച്ചും വിശദമായി പഠിക്കുന്ന തനതായ വൈദ്യശാസ്ത്രമാണ് ആയുര്‍വേദം. ഈ മേഖലയില്‍ തങ്ങളുടേതായ മുദ്ര പതിപ്പിച്ച് ആയുര്‍വേദ ചികിത്സാ രംഗത്തും പഠനരംഗത്തും ലോകമൊട്ടാകെ വേരുറപ്പിച്ച ഒരു സ്ഥാപനം നമ്മുടെ കേരളത്തിലുണ്ട്. അതാണ് എറണാകുളം സ്വദേശിയായ ബിനീഷ് C P 2008 ല്‍ ആരംഭിച്ച Puretouch.
ഇന്ന് Education, Ayurveda Equipment Production, Ayurveda & Spa Management എേന്നീ വിവിധ മേഖലകളില്‍ ഈ സംരംഭം വേരുറപ്പിച്ചിരിക്കുന്നു. ആയൂര്‍വേദ പാരമ്പര്യത്തോടൊപ്പം നൂതന ആശയവും ചേര്‍ത്ത് ഈ യുവസംരംഭകന് കുറിച്ചത് ഒരു ചരിത്രമാണ്. ഒരു സംരംഭം ആരംഭിക്കണമെന്നത് ബിനീഷിന്റെ എക്കാലത്തെയും സ്വപ്നമായിരുന്നു. എന്നാല്‍ പണം നേടുക എന്നതിനേക്കാളേറെ സമൂഹത്തിന് ഉപകാരപ്രദമായ സംരംഭം നടത്തണമെന്ന ആഗ്രഹമാണ് ആയൂര്‍വേദത്തിന്റെ സാധ്യതകളിലേക്ക് ബിനീഷിനെ എത്തിക്കുന്നത്. ആയുര്‍വേദം, ഇന്റര്‍നാഷണല്‍ തെറാപ്പി, യോഗ എന്നിവയെ കുറിച്ചുള്ള കൃത്യമായ പഠനത്തിനും ഗവേഷണത്തിനും ശേഷമാണ് Puretouch എന്ന സംരംഭത്തിലേക്ക് ബിനീഷ് കടക്കുന്നത്.

Vinoop K (Director)
പഞ്ചകര്‍മ നേഴ്സ്, ഇന്റര്‍നാഷണല്‍ തെറാപ്പി, സ്പാ മാനേജ്മെന്റ് കോഴ്സ് എന്നിവ പഠിപ്പിച്ച് വിദ്യാര്‍ത്ഥികളെ ആയുര്‍വേദ പ്രൊഫഷണലുകളാക്കി മാറ്റുന്ന എഡ്യൂക്കേഷന്‍ സ്ഥാപനത്തില്‍ നിന്നും 2010 ല്‍ അതിനെ ഓരോ വ്യക്തിയുടെയും ആരോഗ്യ സംരക്ഷണത്തിനായുള്ള സ്പാ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ വെല്‍നെസ് സെന്ററാക്കിയും 2019ല്‍ ആയൂര്‍വേദ ഹോസ്പിറ്റലുകള്‍ക്ക് ആവശ്യമായ എക്വിപ്മെന്റുകള്‍ നിര്‍മിക്കുന്ന മാനുഫാക്ച്ചറിംഗ് കമ്പനിയാക്കിയും ബിനീഷ് വികസിപ്പിച്ചു.

Jibin (Director)
മാത്രമല്ല, 30 ല്‍ പരം Medical Woods കൊണ്ട് ആയുര്‍വേദ റിസോര്‍ട്ടുകളിലേക്കുള്ള ഹോംസ് ആന്‍ഡ് കോട്ടേജ് നിര്‍മാണ പ്രവര്‍ത്തനവും ഇവരുടെ നേതൃത്വത്തില്‍ ചെയ്യുന്നു. Puretouch ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ദുബായില്‍ വെല്‍നെസ് സെന്ററും ഈ ഫെബ്രുവരിയില്‍ ഇവര്‍ ആരംഭിക്കുന്നു എന്നത് ഈ സ്ഥാപനത്തിന്റെ വിജയത്തിന്റെ അടയാളമാണ്.
5000ത്തില്‍ പരം വിദ്യാര്‍ത്ഥികളാണ് Puretouch Institution ല്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഇന്ത്യയിലും വിദേശത്തുമായി മികച്ച ജോലികളിലേക്ക് എത്തിയിട്ടുള്ളത്. പഠിക്കുന്ന ഓരോ വിദ്യാര്‍ത്ഥികള്‍ക്കും കൃത്യമായ ജോലി ഉറപ്പ് നല്കുന്നു എന്നത് ഇവരുടെ വിശ്വാസത്തിന്റെ അടയാളമാണ്. Pure Diet, Puretouch Wellness Consultancy എന്നിങ്ങനെ സമൂഹത്തിന് പ്രയോജനമാകുന്ന പുതിയ ആശയത്തെ നടപ്പിലാക്കാനുള്ള തയാറെടുപ്പിലാണ് ഇവര്‍.
ഡയറക്ടര്‍ ജിബിന്‍ തോമസ്, ഡയറക്ടര്‍ വിനൂപ് കെ എന്നിവരുടെ ദീര്‍ഘവീക്ഷണവും മികച്ച പ്രൊഫഷണലുകളുടെ സേവനവുമാണ് ഇന്ന് ഇന്ത്യയിലും വിദേശത്തുമായി ധാരാളം ബ്രാഞ്ചുകളുള്ള സംരംഭമാക്കി Puretouch Ayurveda Group നെ മാറ്റിയത്.




