EntreprenuershipSuccess Story

ഉത്പന്നങ്ങളല്ല, ബിസിനസ് സൊല്യൂഷനുകളാണ് പ്രധാനം; ഐ.ടി സേവനരംഗത്ത് വിപ്ലവം തീര്‍ത്ത് ‘മെര്‍ക്കാറ്റ’

ഡിജിറ്റല്‍ യുഗത്തില്‍ ഒരു ബിസിനസ് വിജയിക്കണമെങ്കില്‍ മികച്ച ആശയങ്ങള്‍ മാത്രം പോരാ, അവയെ പിന്തുണയ്ക്കാന്‍ കരുത്തുറ്റ സാങ്കേതിക വിദ്യ കൂടി ആവശ്യമാണ്. വിപണിയില്‍ ഐ.ടി ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ ഒരു ബിസിനസിന് യഥാര്‍ത്ഥത്തില്‍ വേണ്ടത് വെറും ഉത്പന്നങ്ങളല്ല, മറിച്ച് തങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുള്ള കൃത്യമായ ‘സൊല്യൂഷനുകള്‍’ (Solutions) ആണ്. ഇവിടെയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മെര്‍ക്കാറ്റ ടെക്‌നോളജീസ്’ (Mercata Technologies) വ്യത്യസ്തമാകുന്നത്.

സോഫ്റ്റ്‌വെയറിന് ഒരിടത്തും, ഹാര്‍ഡ്‌വെയറിന് വേറൊരിടത്തും ഓടേണ്ടി വരുന്ന സംരംഭകര്‍ക്ക്, ആവശ്യമായ എല്ലാ ഐ.ടി സേവനങ്ങളും ഒരൊറ്റ കുടക്കീഴില്‍ നല്‍കി അവര്‍ക്കൊരു ‘സൊല്യൂഷന്‍ പ്രൊവൈഡര്‍’ ആയി മെര്‍ക്കാറ്റ മാറുന്നു. ഗുണമേന്മയ്ക്ക് അംഗീകാരമായി ISO 9001:2015 സര്‍ട്ടിഫിക്കേഷന്‍ നേടിയിട്ടുള്ള ഈ സ്ഥാപനത്തെ ‘എന്‍ജിനീയറിങ് ബിസിനസ് ഗ്രോത്ത്’ എന്ന ലക്ഷ്യവുമായി നയിക്കുന്നത് യുവസംരംഭകനായ മുഹമ്മദ് അഫ്‌സല്‍ ആണ്.

പാഷനില്‍ നിന്ന് തുടങ്ങിയ 12 വര്‍ഷത്തെ യാത്ര
ചെറുപ്പം മുതലേ കമ്പ്യൂട്ടറുകളും ടെക്‌നോളജിയും അഫ്‌സലിന് പാഷനായിരുന്നു. കഴിഞ്ഞ 12 വര്‍ഷമായി ഐ.ടി ഇന്‍ഡസ്ട്രിയില്‍ സജീവമായ അഫ്‌സല്‍ സാങ്കേതിക വിദ്യയിലുണ്ടാകുന്ന ഓരോ മാറ്റത്തെയും കൃത്യമായി നിരീക്ഷിച്ചു. 2021ല്‍ ‘മെര്‍ക്കാറ്റ ഡിജിറ്റല്‍ സൊല്യൂഷന്‍സ്’ എന്ന പേരില്‍ തുടക്കം കുറിക്കുമ്പോള്‍ കൈമുതലായി ഉണ്ടായിരുന്നത് ആത്മവിശ്വാസം മാത്രമായിരുന്നു.

സാമ്പത്തികമായ പരിമിതികളും, തുടക്കക്കാരന്റേതായ വെല്ലുവിളികളും ഏറെയുണ്ടായിരുന്നു. എന്നാല്‍ തളരാതെ, 2023ല്‍ ‘മെര്‍ക്കാറ്റ ടെക്‌നോളജീസ്’ എന്ന് റീബ്രാന്‍ഡ് ചെയ്തതോടെ കൂടുതല്‍ കരുത്തോടെ ഐ.ടി രംഗത്ത് അഫ്‌സല്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചു. പടിപടിയായി, എന്നാല്‍ കൃത്യമായ ചുവടുവയ്പുകളിലൂടെ കമ്പനി വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ചെത്തി.

ഇന്ന് കേരളത്തിലെ ചെറുകിട സംരംഭങ്ങള്‍ മുതല്‍ ഇന്റര്‍നാഷണല്‍ ക്ലെയ്ന്റുകള്‍ക്ക് വരെ വിശ്വസ്തമായ സേവനം നല്‍കാന്‍ മെര്‍ക്കാറ്റയ്ക്ക് സാധിക്കുന്നുണ്ട്. ‘ലോകനിലവാരത്തിലുള്ള ഐ.ടി സൊല്യൂഷനുകള്‍ നമ്മുടെ നാട്ടിലെ ബിസിനസുകള്‍ക്കും താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കുക’ എന്നതാണ് അഫ്‌സലിന്റെ ബിസിനസ് ഫിലോസഫി.

സേവനങ്ങള്‍: 5 പ്രധാന മേഖലകള്‍


സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ്:
കസ്റ്റം സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, ബില്ലിംഗ് & ഇ.ആര്‍.പി (ERP), വെബ്‌സൈറ്റ് & ഇകൊമേഴ്‌സ്, മൊബൈല്‍ ആപ്പുകള്‍.

ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ & സെക്യൂരിറ്റി:
ഓഫീസ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍, സ്ട്രക്‌ച്ചേര്‍ഡ് കേബിളിംഗ്, നെറ്റ്‌വര്‍ക്കിംഗ്, സെര്‍വര്‍ റൂം സജ്ജീകരണം, അഡ്വാന്‍സ്ഡ് സിസിടിവി (CCTV), ബയോമെട്രിക് സിസ്റ്റംസ്.

ഹാര്‍ഡ്‌വെയര്‍ പ്രൊക്യൂര്‍മെന്റ്:
കോര്‍പ്പറേറ്റ് ലാപ്‌ടോപ്പുകള്‍, ഡെസ്‌ക്ടോപ്പുകള്‍, പ്രിന്ററുകള്‍, ഐ.ടി അക്‌സസറീസ് (പ്രമുഖ ബ്രാന്‍ഡുകള്‍).

ഡിജിറ്റല്‍ 360 (ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്):
എസ്.ഇ.ഒ(SEO), സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ്, ഗൂഗിള്‍ ആഡ്‌സ് (Google Ads), മെറ്റാ ആഡ്‌സ് (Meta Ads), ലിങ്ക്ഡ്ഇന്‍ ആഡ്‌സ് (LinkedIn Ads), ഗൂഗിള്‍ ബിസിനസ് പ്രൊഫൈല്‍ മാനേജ്‌മെന്റ്.

സ്മാര്‍ട്ട് പ്രോഡക്ട്:
പേപ്പര്‍ കാര്‍ഡുകള്‍ക്ക് പകരമായി, ഡിജിറ്റല്‍ വിസിറ്റിംഗ് കാര്‍ഡും വാട്‌സാപ്പ് സ്‌റ്റോറും സമന്വയിപ്പിച്ച കമ്പനിയുടെ ഫഌഗ്ഷിപ്പ് ഉത്പന്നമായ ‘Wazytap’.

ഭാവിയുടെ വാഗ്ദാനങ്ങള്‍: വിഷന്‍ 2026
വരും വര്‍ഷങ്ങളില്‍ സംരംഭത്തെ കൂടുതല്‍ വളര്‍ത്തിയെടുക്കണമെന്നതാണ് അഫ്‌സലിന്റെ സ്വപ്‌നം. ഒപ്പം വലിയ പദ്ധതികളുമുണ്ട് അഫ്‌സലിന്റെ വിഭാവനയില്‍. സാധാരണക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വെബ്‌സൈറ്റുകള്‍ ഹോസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന ‘ക്ലൗഡ് ഹോസ്റ്റിങ്’ സേവനങ്ങളും, ചെറുകിട ബിസിനസുകള്‍ക്കും വന്‍കിട കമ്പനികള്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന’Mercata Business OS’ എന്ന ‘ഓള്‍ ഇന്‍ വണ്‍’ ERP സോഫ്റ്റ്‌വെയറും 2026ല്‍ വിപണിയിലെത്തിക്കുന്നതിലേക്കുള്ള ചുവടുവെപ്പിലാണ് ഈ യുവസംരംഭകനിന്ന്. കൂടാതെ, സുരക്ഷാവിപണിയില്‍ സ്വന്തം സിസിടിവി ബ്രാന്‍ഡ് ലോഞ്ച് ചെയ്യാനുള്ള പണിപ്പുരയിലാണ് അഫ്‌സലും ടീമും.

മറ്റുള്ളവരില്‍ നിന്ന് മെര്‍ക്കാറ്റയെ വ്യത്യസ്തമാക്കുന്നത് അവരുടെ ‘ഹൈബ്രിഡ് ഇക്കോസിസ്റ്റം’ തന്നെയാണ്. വെറുമൊരു ഉത്പന്നം വില്‍ക്കുന്നതിലുപരി, ഓരോ ബിസിനസും എങ്ങനെ ലാഭകരമാക്കാം എന്ന കണ്‍സള്‍ട്ടിംഗ് കൂടി മെര്‍ക്കാറ്റ ഉപഭോക്താക്കള്‍ക്കായി നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ മെര്‍ക്കാറ്റ വെറുമൊരു ഐ.ടി കമ്പനിയല്ല, മറിച്ച് ബിസിനസ് വിജയത്തിന് ഒപ്പം നില്‍ക്കുന്ന ഒരു ‘സൊല്യൂഷന്‍ പാര്‍ട്ണര്‍’ കൂടിയാണ്.

ഈ വിജയയാത്രയില്‍ അമ്മ നല്‍കുന്ന ധൈര്യവും കുടുംബത്തിന്റെ പൂര്‍ണ പിന്തുണയുമാണ് തന്റെ കരുത്തെന്ന് അഫ്‌സല്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ടെക്‌നോളജിയിലെ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിച്ചുകൊണ്ട്, കേരളത്തിലെ ബിസിനസുകളെ ഹൈടെക് ആക്കാനുള്ള മുഹമ്മദ് അഫ്‌സലിന്റെ ഈ യാത്ര സംരംഭകവിജയമെന്നതിനേക്കാളുപരി വരുംതലമുറയിലെ സംരംഭകര്‍ക്ക് വലിയൊരു പ്രചോദനം കൂടിയാവുകയാണ്.

https://www.instagram.com/afzaltharakan?igsh=cG8xc3Bzbzg0Ymxs

https://www.instagram.com/mercatatec?igsh=ZnVpcm1kc3B2OGZy

https://www.facebook.com/share/1BVBPrWbFp

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button