EduPlusEntreprenuershipSuccess Story

പച്ചവെള്ളം പോലെ പഠിക്കാം; ഉദ്യോഗാർത്ഥികള്‍ക്ക് തണലായി ആസിഫ് തുളുവത്തും ‘പച്ചവെള്ളം എഡ്യൂക്കേഷനും’

ലക്ഷ്യബോധവും കഠിനാധ്വാനവും കൈമുതലാക്കിയാല്‍ ഏതൊരു സാധാരണക്കാരനും വിജയത്തിന്റെ കൊടുമുടിയിലെത്താം എന്ന് തെളിയിക്കുകയാണ് മലപ്പുറം സ്വദേശിയായ ആസിഫ് തുളുവത്ത്. ‘പച്ചവെള്ളം പോലെ പഠിക്കാം’ എന്ന ലളിതമായ മുദ്രാവാക്യവുമായി അദ്ദേഹം തുടങ്ങിയ ‘പച്ചവെള്ളം എഡ്യൂക്കേഷന്‍’ (Pachavellam Education) എന്ന സംരംഭം ഇന്ന് കേരളത്തിലെ അഞ്ചു ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളുടെ വിശ്വസ്ത പ്ലാറ്റ്‌ഫോമാണ്. കൊച്ചി കടവന്ത്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വെറുമൊരു പരിശീലന കേന്ദ്രമല്ല, മറിച്ച് ആയിരക്കണക്കിന് വീടുകളില്‍ പ്രതീക്ഷയുടെ വെളിച്ചം വിതറിയ ഒരു സംരംഭം കൂടിയാണ്.

കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും (MCA) പൂര്‍ത്തിയാക്കിയ ആസിഫ്, തന്റെ വിദ്യാര്‍ത്ഥിക്കാലത്ത് തന്നെ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനായിരുന്നു. ഇതിന്റെ ബാക്കി പത്രമായിരുന്നു 2009 മുതല്‍ ആരംഭിച്ച ട്യൂഷന്‍. ആദ്യകാലത്ത് തൊട്ടടുത്ത വീടുകളിലെ കുട്ടികള്‍ക്കായിരുന്നു ആസിഫ് ട്യൂഷനെടുത്ത് നല്‍കിയിരുന്നത്. തന്റെ പഠനരീതി കുട്ടികള്‍ക്ക് സ്വീകാര്യമാകുന്നുണ്ടെന്ന തിരിച്ചറിവാണ് ക്രമേണ ആസിഫിനെ അധ്യാപനമേഖലയിലേക്ക് എത്തിക്കുന്നതും.

പഠനകാലത്ത് ഒരേസമയം അഞ്ചോളം ട്യൂഷന്‍ സെന്ററുകളില്‍ ജോലി ചെയ്തും സ്വന്തമായി 38ഓളം കുട്ടികളെ പഠിപ്പിച്ചുമാണ് അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് അസിസ്റ്റന്റ് പ്രൊഫസറായും പ്രമുഖ എക്‌സാം ട്രെയിനിംഗ് ഓറിയന്റഡ് പ്ലാറ്റ്‌ഫോമില്‍ ട്രെയിനറായും ആസിഫ് പ്രവര്‍ത്തിച്ചു. അതിനുശേഷം ഇനിയെന്ത് എന്ന ചോദ്യത്തില്‍ നിന്നാണ് ഒരു സംരംഭം ആരംഭിക്കണമെന്ന ഉദ്ദേശ്യത്തിലേക്ക് ആസിഫ് എത്തുന്നത്. ഒപ്പം മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുന്നതിനെക്കാള്‍ സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ആ പുതുവഴിക്ക് കൂടുതല്‍ ഊര്‍ജം നല്‍കി.

സ്വകാര്യ പ്ലാറ്റ്‌ഫോമില്‍ ജോലി ചെയ്യുന്നതിനിടെയും 2019 ല്‍ ടെലിഗ്രാം ഗ്രൂപ്പിലൂടെ തുടങ്ങിയ ആസിഫിന്റെ കമ്മ്യൂണിറ്റി തന്നെയായിരുന്നു പുതിയ തീരുമാനത്തിന് കരുത്തായി മാറിയത്. അഞ്ച് ലക്ഷം ഫോളോവേഴ്‌സും 20,000ത്തോളം പെയ്ഡ് മെമ്പേഴ്‌സുമുള്ള പച്ചവെള്ളം എഡ്യൂക്കേഷന്‍ PSC, RRB, SSC, NET, K-TET, CSEB തുടങ്ങിയ എല്ലാ മത്സരപരീക്ഷകള്‍ക്കും മികച്ച പരിശീലനം ഉറപ്പാക്കുന്നുണ്ട്.

ഇതിന് പുറമെ, കുട്ടികളുടെ സ്‌കില്‍ ഡെവലപ്‌മെന്റിനും ട്യൂഷനുകള്‍ക്കുമായി ‘ബുക്ക് മൈ ടീച്ചര്‍ എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡ്’ ((Book My Teacher Edutech Pvt Ltd)) എന്ന പേരില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും അദ്ദേഹം ആരംഭിച്ചു. അധ്യാപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്ന എംപവര്‍മെന്റ് പ്രോഗ്രാമുകളും ഇതിന്റെ ഭാഗമാണ്.

ബിസിനസ് ലാഭത്തെക്കാള്‍ ഉപരിയായി സേവനത്തിന് മുന്‍ഗണന നല്‍കുന്നതാണ് ആസിഫിന്റെ ശൈലി. പെരിന്തല്‍മണ്ണയില്‍ ഭിന്നശേഷിക്കാര്‍ക്കായി അദ്ദേഹം ആരംഭിച്ച സൗജന്യ കോച്ചിംഗ് പദ്ധതി ഇതിന് ഉദാഹരണമാണ്. ഈ പദ്ധതി മലപ്പുറം ജില്ലയിലുടനീളം വ്യാപിപ്പിക്കാനാണ് ആസിഫിന്റെ തീരുമാനം. ഇതിനോടകം 500ലധികം ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ ജോലിയിലെത്തിക്കാന്‍ ആസിഫിന് സാധിച്ചുവെന്നതും സംരംഭത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടുന്നുണ്ട്. ‘നമ്മുടെ പരിശീലനത്തിലൂടെ ഒരാള്‍ക്ക് ജോലി കിട്ടി എന്ന് കേള്‍ക്കുന്നതാണ് ഏറ്റവും വലിയ സംതൃപ്തി’, എന്നും ആസിഫ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

55ഓളം ജീവനക്കാരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആസിഫ്, പച്ചവെള്ളം എഡ്യൂക്കേഷന്റെയും ബുക്ക് മൈ ടീച്ചറിന്റെയും സേവനങ്ങള്‍ ആഗോളതലത്തിലേക്ക് വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. പ്രതിസന്ധികളില്‍ തളരാതെ കൂടെ നിന്ന കുടുംബവും പിന്തുണ നല്‍കുന്ന സ്റ്റാഫുകളുമാണ് തന്റെ ശക്തിയെന്ന് ആസിഫ് പറയുന്നു. പുറത്തുനിന്നുള്ള മോട്ടിവേഷനുകളേക്കാള്‍ സ്വന്തം മനസ്സിനെ പറഞ്ഞുപഠിപ്പിക്കുന്ന ‘ഇന്റേണല്‍ മോട്ടിവേഷനാ’ണ് മനുഷ്യനെ വിജയത്തിലെത്തിക്കുന്നതെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിക്കുക കൂടിയാണ് ആസിഫ്.

For Connecting us, please visit ;

https://www.instagram.com/asif_thuluvath?igsh=cm5zczQ1d2VhOXE4&utm_source=qr

https://www.instagram.com/pachavellam_education?igsh=Y3l2dnJzYmd0Y2F3&utm_source=qr

https://www.youtube.com/@pachavellameducation

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button