EntreprenuershipSuccess Story

സ്വപ്‌നങ്ങളെ വീടുകളാക്കി മാറ്റുന്ന വിശ്വാസയാത്ര; Quakerz Builders & Consultings

വീടെന്നത് ഒരു കുടുംബത്തിന്റെ സ്വപ്‌നവും സുരക്ഷയും ജീവിതവുമാണ്. ആ സ്വപ്‌നങ്ങള്‍ക്ക് ഉറച്ച അടിത്തറ പാകുന്ന ഒരു ബ്രാന്‍ഡാണ് കൊല്ലം പാരിപ്പള്ളി സ്വദേശി രഞ്ജുരാജ് നയിക്കുന്ന Quakerz Builders and Consultings. ഗുണമേന്മയോടും വിശ്വാസത്തോടും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതെ, കേരളത്തിന്റെ നിര്‍മാണ രംഗത്ത് വ്യക്തമായൊരിടം കണ്ടെത്തിയിരിക്കുകയാണ് ഈ സംരംഭം.

സിവില്‍ എഞ്ചിനിയറിങ് പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് രഞ്ജുരാജ് സ്വന്തം സംരംഭത്തിലേക്ക് കടന്നുവരുന്നത്. പഠനകാലം മുതല്‍ തന്നെ വര്‍ക്കുകള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിച്ച അനുഭവസമ്പത്താണ് പിന്നീട് Quakerz Builders and Consultings എന്ന ബ്രാന്‍ഡായി വളര്‍ന്നത്. വിദേശത്ത് ഒരു വര്‍ഷം ജോലി ചെയ്ത അനുഭവം കൂടി ചേര്‍ന്നതോടെ, നിര്‍മാണ രംഗത്തെ ആധുനിക കാഴ്ചപ്പാടുകളും പ്രൊഫഷണല്‍ സമീപനവും അദ്ദേഹം തന്റെ സംരംഭത്തിലേക്ക് കൊണ്ടുവന്നു.

പതിനൊന്ന് വര്‍ഷമായി Quakerz Builders and Consultings നിര്‍മാണ രംഗത്ത് സജീവമാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം എന്നിവയാണ് പ്രധാന പ്രവര്‍ത്തന മേഖലകളെങ്കിലും, ഇന്ന് കേരളത്തിലുടനീളം കമ്പനിയുടെ സര്‍വീസുകള്‍ ലഭ്യമാണ്. തുടക്കം മുതല്‍ മൗത്ത് പബ്ലിസിറ്റിയാണ് Quakerz Builders and Consultings ന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തിയായി പ്രവര്‍ത്തിച്ചത്. അതിന് കാരണം, ഓരോ പ്രൊജക്ടിലും പുലര്‍ത്തുന്ന ഗുണമേന്മയും ആത്മാര്‍ത്ഥതയും തന്നെയാണ്.

കണ്‍സ്ട്രക്ഷന്‍, റെനോവേഷന്‍, ഇന്റീരിയര്‍, ലാന്‍ഡ്‌സ്‌കേപ്പിങ്, ഡിസൈനിങ്, കണ്‍സള്‍ട്ടിങ് തുടങ്ങി നിര്‍മാണ രംഗവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരേ കുടക്കീഴില്‍ Quakerz Builders and Consultings നല്‍കുന്നു. ഇതിനായി ഒരു പ്രൊഫഷണല്‍ ടീമാണ് ഓരോ പ്രൊജക്ടിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.

വിദേശത്തുള്ള കസ്റ്റമേഴ്‌സില്‍ നിന്നാണ് കൂടുതലായും കമ്പനിക്ക് വര്‍ക്കുകള്‍ ലഭിക്കുന്നത്. ദൂരം ഒരു തടസ്സമല്ലെന്ന് തെളിയിച്ച്, സുതാര്യതയോടെയും കൃത്യതയോടെയും പ്രൊജക്ടുകള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് Quakerz Builders നെ മറ്റ് സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇതിനോടകം ചെറുതും വലുതുമായ അനവധി പ്രൊജക്ടുകള്‍ കമ്പനി വിജയകരമായി പൂര്‍ത്തിയാക്കി കഴിഞ്ഞു.

പ്രീമിയം കണ്‍സ്ട്രക്ഷനുകള്‍ക്കൊപ്പം, സാധാരണക്കാരുടെ ബഡ്ജറ്റ് മനസിലാക്കി കുറഞ്ഞ ചെലവില്‍ മികച്ച നിലവാരത്തിലുള്ള വീടുകളൊരുക്കി നല്‍കുന്നതാണ് Quakerz Builders ന്റെ വലിയ പ്രത്യേകത. ‘ലോ ബഡ്ജറ്റ് വര്‍ക്കു’കളില്‍ പോലും ഗുണമേന്മയില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല എന്ന ഉറച്ച നിലപാടാണ് കമ്പനിയുടെ മുഖമുദ്ര. ഓരോ പ്രൊജക്ടിലും വ്യത്യസ്തത പുലര്‍ത്തുന്ന, കസ്റ്റമറുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കുന്ന ഡിസൈനുകളാണ് ഇവരുടെ ശക്തി.

കടുത്ത മത്സരം നിലനില്‍ക്കുന്ന നിര്‍മാണ രംഗത്ത് Quakerz Builders മുന്നേറുന്നത് ലാഭത്തെക്കാള്‍ മുന്‍ഗണന നല്‍കുന്നത് ‘വര്‍ക്ക് ക്വാളിറ്റി’ക്കാണ് എന്ന സമീപനത്തിലൂടെയാണ്. പ്രൊജക്ട് പൂര്‍ത്തിയായതോടെ ബന്ധം അവസാനിപ്പിക്കുന്നില്ലെന്നതും കമ്പനിയുടെ പ്രത്യേകതയാണ്. വര്‍ഷത്തിലൊരിക്കല്‍ സൈറ്റ് വിസിറ്റ് നടത്തി ആഫ്റ്റര്‍ കെയര്‍ സര്‍വീസ് നല്‍കുന്നതിലൂടെ, കസ്റ്റമറുമായുള്ള വിശ്വാസബന്ധം കൂടുതല്‍ ശക്തമാക്കുന്നു.

ഈ വിജയയാത്രയില്‍ രഞ്ജുരാജിന് കരുത്തായി നിന്നത് കുടുംബവും സുഹൃത്തുക്കളുമാണ്. അവരുടെ പിന്തുണയും, സ്വന്തം കഠിനാധ്വാനവും, ക്വാളിറ്റിയോടുള്ള പ്രതിബദ്ധതയുമാണ് Quakerz Builders and Consultings നെ ഇന്ന് വിശ്വാസയോഗ്യമായ ഒരു നിര്‍മാണ ബ്രാന്‍ഡാക്കി മാറ്റിയത്. വിശ്വാസത്തിന്റെ കരുത്തില്‍ ഉയര്‍ന്ന ഈ യാത്ര, ഇനിയും അനവധി കുടുംബങ്ങളുടെ ജീവിതത്തിലേക്ക് സുരക്ഷയും സന്തോഷവും പകര്‍ന്നുനല്‍കുമെന്നത് ഉറപ്പാണ്.

Engnr.Renjuraj R
(B.Tech civil /MBA)
Founder: Quakerz Builders and Consultings
Contact: 7907933873, 9400710474

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button