ആഭരണങ്ങളിലൂടെ സ്വപ്നങ്ങളെ അലങ്കരിക്കുന്നൊരു ബ്രാന്‍ഡ് Lizbeth’s Galleria

ജീവിതത്തിലെ ഓരോ ഘട്ടവും പുതിയ വഴികളിലേക്ക് കടക്കുമ്പോള്‍, സ്വന്തം പാഷനെ ഒരിക്കലും വിട്ടുകളയാതെ മുന്നേറുന്ന സ്ത്രീകളാണ് യഥാര്‍ത്ഥ പ്രചോദനം. അത്തരത്തിലൊരു ആത്മവിശ്വാസത്തിന്റെയും അധ്വാനത്തിന്റെയും മനോഹരമായൊരു ഉദാഹരണമാണ്, ഇന്ന് Lizbeth’s Galleria എന്ന ബ്രാന്‍ഡിലൂടെ അനേകമാളുകളുടെ മനസ്സില്‍ ഇടം പിടിച്ച സംരംഭക എല്‍സ മരിയ.
അങ്കമാലി സ്വദേശിനിയായ എല്‍സ മരിയ, എം.കോം ബിരുദധാരിയാണ്. വിവാഹശേഷം കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തിരുന്നുവെങ്കിലും, ആര്‍ട്ടിനോടും ക്രാഫ്റ്റ്സിനോടുമുള്ള തന്റെ അടങ്ങാത്ത പ്രിയം അവരെ വീണ്ടും കലയുടെ ലോകത്തേക്ക് തിരികെ കൊണ്ടുവന്നു.
ഡ്രൈ ഫഌവര്‍ മേക്കിങ്ങിലൂടെയും, ബൊക്കെ നിര്‍മാണത്തിലൂടെയും തന്റെ ക്രാഫ്റ്റിങ് യാത്ര വീണ്ടും ആരംഭിച്ച എല്‍സ, എക്സിബിഷനുകള്‍, കടകള്‍, സലൂണുകള്‍, ഇവന്റ് മാനേജ്മെന്റുകള്‍ എന്നിവിടങ്ങളിലേക്ക് ബൊക്കേകള്‍ ഒരുക്കി നല്കി തന്റെ കഴിവുകള്‍ തെളിയിച്ചു. കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്ന എല്‍സ, ഗര്‍ഭിണിയായതിന് ശേഷം ജോലി ഉപേക്ഷിച്ച് ജീവിതത്തിലെ പുതിയ ഘട്ടത്തെ ഏറ്റെടുത്തു.
വെറുതെ സമയം കളയാതെ, എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലാണ് തന്റെ കൈവശമുണ്ടായിരുന്ന സാധനങ്ങള്‍ ഉപയോഗിച്ച് ജ്വല്ലറി മേക്കിങ് ആരംഭിച്ചത്. പ്രൊഡക്ടുകള്‍ നേരിട്ട് കസ്റ്റമേഴ്സിലേക്ക് എത്തിക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒരു ചെറിയ വാട്സാപ്പ് ഗ്രൂപ്പാണ് പിന്നീട് Lizbeth’s Galleria എന്ന ശക്തമായ ബ്രാന്‍ഡായി വളര്‍ന്നത്. ഇന്ന് മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് എല്‍സ തന്റെ ബിസിനസ് വിജയകരമായി മുന്നോട്ട് നയിക്കുന്നത്.
സ്വന്തം ബ്രാന്‍ഡിന്റെ വളര്‍ച്ചയില്‍ മാത്രം ഒതുങ്ങാതെ, മറ്റ് ചെറുസംരംഭകരെയും മാര്‍ക്കറ്റിലേക്ക് കൈപിടിച്ചു കൊണ്ടുവരുന്ന എക്സ്പോകള്‍ സംഘടിപ്പിക്കുന്നതിലൂടെയും ഒരു സംരംഭകയെന്ന നിലയില്‍ എല്‍സ ഫീല്‍ഡില്‍ സജീവമാണ്. Lizbeth’s Galleria യുടെ കീഴില്‍ എല്‍സ സംഘടിപ്പിച്ച ഓരോ എക്സിബിഷനുകളും വലിയ വിജയമായിരുന്നു. ബിസിനസിനോടൊപ്പം തന്നെ എക്സിബിഷനുകളും സജീവമായി മുന്നോട്ട് കൊണ്ടുപോകണമെന്ന ഉറച്ച തീരുമാനത്തിലാണ് എല്‍സ.
മികച്ച കസ്റ്റമര്‍ റിലേഷനും, ഗുണമേന്മയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനവുമാണ് Lizbeth’s Galleria യെ വേഗത്തില്‍ വിശ്വാസയോഗ്യമായ ഒരു ബ്രാന്‍ഡാക്കി മാറ്റിയത്. ജ്വല്ലറികളോടൊപ്പം തന്നെ ബെഡ്ഷീറ്റുകള്‍, സെറാമിക് ഉത്പന്നങ്ങള്‍, ഡ്രസുകള്‍ തുടങ്ങി വിവിധ ബിസിനസുകളും എല്‍സ വിജയകരമായി കൈകാര്യം ചെയ്തിട്ടുണ്ട്.
ഗോള്‍ഡ് പ്ലേറ്റഡ് ജ്വല്ലറി, ഓക്സിഡൈസ്ഡ് ജ്വല്ലറി, പാര്‍ട്ടി വെയര്‍ കളക്ഷന്‍സ്, ഡെയിലി വെയര്‍ തുടങ്ങി, എല്ലാ പ്രായക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്ന, എല്ലാവര്ക്കും താങ്ങാ നാവുന്ന വിലയില്‍, വൈവിധ്യമാര്‍ന്ന ജ്വല്ലറി കളക്ഷനുകളാണ് Lizbeth’s Galleria യുടെ പ്രത്യേകത. ഒരു ബ്രാന്‍ഡിന് കീഴില്‍ തന്നെ ജ്വല്ലറിയുടെ എല്ലാ സ്റ്റൈലുകളും ലഭ്യമാകുന്നു എന്നതാണ് ഇവരെ മറ്റുള്ളവരില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നത്.
സ്വന്തമായി അധ്വാനിച്ച് ഉയരങ്ങളിലെത്തണമെന്ന ആഗ്രഹത്തില്‍ എല്‍സ ആരംഭിച്ച ഈ സംരംഭത്തിന് ഭര്‍ത്താവിന്റെയും, മകന്റെയും, അച്ഛന്റെയും, അമ്മയുടെയും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഉറച്ച പിന്തുണ വലിയ കരുത്തായി. തുടക്കത്തില്‍ തളര്ത്തിയവര്ക്കെല്ലാം മറുപടിയായി, ഇന്ന് തന്റെ ബ്രാന്‍ഡിലൂടെ അറിയപ്പെടുന്ന നിലയിലേക്ക് എല്‍സ ഉയര്‍ന്നു കഴിഞ്ഞു.
ഭാവിയില്‍ ഓണ്‍ലൈനില്‍ മാത്രം ഒതുങ്ങാതെ, Lizbeth’s Galleria യുടെ സ്വന്തം ഷോപ്പ് ആരംഭിച്ച് ബ്രാന്‍ഡിനെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കണം എന്നതാണ് എല്‍സ മരിയയുടെ വലിയ സ്വപ്നം. സ്വപ്നങ്ങള്‍ കൈവിട്ടു പോകുന്നിടത്ത് നിന്ന് വീണ്ടും ആരംഭിക്കാമന്ന് തെളിയിക്കുന്നതാണ് എല്സയുടെ യാത്ര. സൃഷ്ടിപരമായ ചിന്തകളും ആത്മവിശ്വാസവും കൈകോര്‍ക്കുമ്പോള്‍, ഒരു സ്ത്രീക്ക് സ്വന്തമായൊരു ലോകം തന്നെ നിര്‍മ്മിക്കാനാകുമെന്ന് Lizbeth’s Galleria യുടെ യാത്ര തെളിയിക്കുന്നു.
Lizbeth’s Galleria യുടെ കീഴില്‍ എല്‍സ നടത്തിയ ഓരോ എക്സിബിഷനുകളും വളരെ വിജയകരമായിരുന്നു. ബിസിനസിനോടൊപ്പം തന്നെ എക്സ്ബിഷനുകളും മുന്നോട്ട് കൊണ്ടുപോകാനാണ് എല്‍സ തീരുമാനിച്ചിരിക്കുന്നത്. ജ്വല്ലറികളോടൊപ്പം തന്നെ ബെഡ്ഷീറ്റിന്റെയും സെറാമിക്കിന്റെയും ഡ്രസിന്റെയും ബിസിനസ് എല്‍സ നടത്തിയിരുന്നു.
https://www.instagram.com/lizbethsgalleria?igsh=MWh2dDloM2l6anI5OQ%3D%3D



