EntreprenuershipSuccess Story

നാച്ചുറാലിറ്റിയില്‍ പിറന്ന ബ്രാന്‍ഡ്; Hibiz Naturals-ലൂടെ റിംഷയുടെ സ്വപ്‌നയാത്ര

വയസ്സ് ചെറുതായാലും സ്വപ്‌നങ്ങള്‍ക്ക് ഒരു അതിരുമില്ലെന്ന് തെളിയിച്ച ചില ജീവിതങ്ങളുണ്ട്. സ്വന്തം കഴിവിലും കഠിനാധ്വാനത്തിലുമുള്ള വിശ്വാസം കൊണ്ട് ചെറിയ തുടക്കത്തില്‍ നിന്ന് വലിയൊരു ബ്രാന്‍ഡിലേക്ക് ഉയര്‍ന്ന ചില കഥകള്‍. അത്തരമൊരു പ്രചോദനപരമായ യാത്രയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ ഫാത്തിമ റിംഷയുടെ Hibiz Naturals എന്ന നാച്ചുറല്‍ ബ്യൂട്ടി കോസ്‌മെറ്റിക്‌സ് ബ്രാന്‍ഡിലൂടെ മലയാളികള്‍ക്ക് സമ്മാനിക്കുന്നത്.

സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന ആഗ്രഹമാണ് Hibiz Naturals ലൂടെ റിംഷ യാഥാര്‍ത്ഥ്യമാക്കിയത്. തുടക്കത്തില്‍ വീട്ടുകാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഹെയര്‍ ഓയില്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയതോടെയാണ് ആ ശ്രമം ഒരു ബ്രാന്‍ഡാക്കി മാറ്റാന്‍ റിംഷ തീരുമാനിച്ചത്. പിന്നീടത് ഫ്രണ്ട്‌സും ഫാമിലിയും വഴി കൂടുതല്‍ ആളുകളിലേക്കെത്തി. അതിന്റെ തുടര്‍ച്ചയായ പരിശ്രമങ്ങളാണ് ഇന്ന് Hibiz Naturals നൂറുകണക്കിനാളുകളുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി മാറാന്‍ കാരണം.

നാച്ചുറലിറ്റിയിലാണ് Hibiz Naturals ന്റെ യഥാര്‍ത്ഥ ശക്തി. അലോവേര, മുള്‍ട്ടാണിമിട്ടി, കുങ്കുമം, പപ്പായ തുടങ്ങിയ പ്രകൃതിദത്ത ചേരുവകള്‍ ചേര്‍ത്ത് വീട്ടില്‍ തന്നെയാണ് സ്‌കിന്‍ ഓയിലുകളും ഹെയര്‍ ഓയിലുകളും നിര്‍മിക്കുന്നത്. മായങ്ങളൊന്നും ചേര്‍ക്കാതെ തയ്യാറാക്കുന്ന ഈ ഉത്പന്നങ്ങള്‍ കുട്ടികള്‍ മുതല്‍ എല്ലാ പ്രായക്കാര്‍ക്കും ആത്മവിശ്വാസത്തോടെ ഉപയോഗിക്കാവുന്ന സുരക്ഷിതത്വമാണ് നല്‍കുന്നത്. താരന്‍, ഡ്രൈ സ്‌കാല്‍പ്പ്‌, മുടി കൊഴിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ മികച്ച ഫലം നല്‍കുന്ന ഹെയര്‍ ഓയില്‍ ഇതിനോടകം തന്നെ നിരവധി പേരുടെ സ്ഥിരം തിരഞ്ഞെടുപ്പായി മാറിയിട്ടുണ്ട്.

സാധാരണക്കാര്‍ക്കും എളുപ്പത്തില്‍ സ്വന്തമാക്കാവുന്ന തരത്തില്‍ മിതമായ നിരക്കിലാണ് Hibiz Naturals വിപണിയിലെത്തുന്നത്. 100 MLന് 299 രൂപ മുതല്‍ ലഭിക്കുന്ന ഈ നാച്ചുറല്‍ പ്രൊഡക്ടുകള്‍ ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാതെയാണ് തയ്യാറാക്കുന്നത്. ഓരോ സ്‌കിന്‍ ടൈപ്പിനും അനുയോജ്യമായ സ്‌കിന്‍ ഓയിലുകള്‍ ഏകദേശം മൂന്ന് ദിവസത്തെ ശ്രദ്ധാപൂര്‍വ്വമായ പരിശ്രമത്തിലൂടെയാണ് നിര്‍മിക്കുന്നതെന്നത് Hibiz Naturals ന്റെ ക്വാളിറ്റിയോടുള്ള പ്രതിബദ്ധത വ്യക്തമാക്കുന്നു.

പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ റിംഷയും പാര്‍ടണറും ചേര്‍ന്നാണ് Hibiz Naturals മുന്നോട്ട് കൊണ്ടുപോകുന്നത്. ക്ലാസ് കഴിഞ്ഞ ശേഷം പ്രൊഡക്ട് നിര്‍മാണം മുതല്‍ ഓര്‍ഡര്‍ മാനേജ്‌മെന്റും മാര്‍ക്കറ്റിംഗും വരെ എല്ലാ കാര്യങ്ങളും റിംഷ പ്ലാന്‍ ചെയ്ത് നടപ്പാക്കുന്നു. ബ്രാന്‍ഡാരംഭിച്ച് രണ്ടുവര്‍ഷം പിന്നിടുമ്പോള്‍, ചെറുപ്പത്തില്‍ തന്നെ സ്വന്തമായൊരു സംരംഭം വിജയകരമായി നയിക്കാന്‍ സാധിക്കുന്നുവെന്നത് റിംഷയുടെ ആത്മാര്‍ത്ഥതയുടെയും സ്ഥിരതയുടെയും തെളിവാണ്. ഇന്ന് മൗത്ത് പബ്ലിസിറ്റിയിലൂടെ തന്നെ Hibiz Naturals ന്റെ ഉത്പന്നങ്ങള്‍ വിറ്റുപോകുന്നത് ഈ ബ്രാന്‍ഡിന് ലഭിച്ച വിശ്വാസത്തിന്റെ ശക്തമായ അടയാളമാണ്.

കേരളമാകെ അറിയപ്പെടുന്ന ഒരു നാച്ചുറല്‍ ബ്യൂട്ടി ബ്രാന്‍ഡായി Hibiz Naturals നെ വളര്‍ത്തണമെന്നതാണ് റിംഷയുടെ സ്വപ്‌നം. മാതാപിതാക്കളെ നല്ല രീതിയില്‍ നോക്കാന്‍ കഴിയുന്ന നിലയിലേക്ക് സ്വന്തം സംരംഭത്തെ ഉയര്‍ത്തണമെന്ന ആഗ്രഹമാണ് ഈ ചെറുപ്രായത്തിലും റിംഷയെ കഠിനാധ്വാനത്തിലേക്ക് നയിക്കുന്നത്. പഠനത്തോടൊപ്പം ആത്മവിശ്വാസത്തോടെ സ്വന്തം ബ്രാന്‍ഡിനെയും മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നതാണ് റിംഷയുടെ യഥാര്‍ത്ഥ വിജയം.

Contact No: 8113881576

https://www.instagram.com/hibiz.natural?igsh=N3oxZWxjaWpneHl4

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button