EntreprenuershipSuccess Story

ചെറുപ്രായത്തില്‍ തന്നെ സ്വന്തം ബ്രാന്‍ഡ് പണിതുയര്‍ത്തിയ പെണ്‍കരുത്ത്; അസ്‌ലമ തസ്ലീനയുടെ വിജയ യാത്ര

സ്വന്തം സ്വപ്‌നങ്ങളെ വിശ്വാസമാക്കി, ആ വിശ്വാസത്തെ കഠിനാധ്വാനത്തിലൂടെ യാഥാര്‍ത്ഥ്യമാക്കി മാറ്റിയ യുവതിയാണ് അസ്‌ലമ തസ്ലീന. മൂവാറ്റുപുഴയില്‍ നിന്നാരംഭിച്ച ഒരു 21 വയസുകാരിയുടെ മേക്കപ്പ് ആര്‍ട്ടിസ്‌റ്റെന്ന സ്വപ്‌നം, ഇന്ന് “Aslamathasleena Makeupartist’ എന്ന പേരില്‍ നൂറുകണക്കിന് ബ്രൈഡ്‌സിന്റെ സന്തോഷ നിമിഷങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒരു വിശ്വാസമായി മാറിയിരിക്കുന്നു.

ഒരു ബന്ധുവിന്റെ ബ്രൈഡല്‍ മേക്കപ്പ് വഴിയായിരുന്നു അസ്‌ലമയുടെ പ്രൊഫഷണല്‍ യാത്രയുടെ തുടക്കം. ആദ്യവര്‍ക്കില്‍ നിന്നു ലഭിച്ച ആത്മവിശ്വാസമാണ് പിന്നീട് തുടര്‍ച്ചയായ വര്‍ക്കുകളിലേക്ക് അസ്‌ലമയെ നയിച്ചത്. ഇതിനോടകം 500ല്‍ അധികം മേക്കപ്പ് വര്‍ക്കുകള്‍ അസ്‌ലമ വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ബ്രൈഡല്‍ മേക്കപ്പ് മുതല്‍ എല്ലാ തരത്തിലുള്ള മേക്കോവറുകളും ഉള്‍പ്പെടുന്ന സമ്പൂര്‍ണ മേക്കപ്പ് സര്‍വീസാണ് അസ്‌ലമ നല്‍കുന്നത്. എച്ച്ഡി ലുക്ക്, ഗ്ലാസ് സ്‌കിന്‍ ലുക്ക് തുടങ്ങി എല്ലാ ടൈപ്പ് ട്രെന്‍ഡിങ് മേക്കപ്പും മികച്ച ഫിനിഷിങ്ങോടെ അസ്‌ലമ ചെയ്തുനല്‍കുന്നു.

മേക്കപ്പ് ഒരിക്കലും ഹെവിയായി തോന്നാതെ, മുഖത്തെ സ്വാഭാവിക സൗന്ദര്യം മനോഹരമായി ഹൈലൈറ്റ് ചെയ്ത്, സ്‌കിന്‍ ടോണിനോട് ഇണങ്ങുന്ന ഫിനിഷാണ് അസ്‌ലമയുടെ മേക്കപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ ക്വാളിറ്റിയും ഫിനിഷിങ്ങും തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെയും നേരിട്ടുള്ള റഫറന്‍സുകളിലൂടെയും കൂടുതല്‍ ക്ലെയ്ന്റുകളെ അസ്‌ലമയിലേക്ക് എത്തിക്കുന്നത്.

ഒരു ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്‌റ്റെന്ന നിലയില്‍ മാത്രം ഒതുങ്ങാതെ, Glam U Bridal Hub എന്ന പേരില്‍ മൂവാറ്റുപുഴയില്‍ സ്വന്തമായൊരു ബ്രൈഡല്‍ ഹബ് ആരംഭിച്ചുകൊണ്ട് അസ്‌ലമ തന്റെ സംരംഭക സ്വപ്‌നങ്ങള്‍ക്ക് അടിത്തറ നല്‍കി. റെന്റല്‍ ജ്വല്ലറി, കോസ്‌മെറ്റിക്‌സ്, ബ്രൈഡല്‍ മേക്കപ്പ് തുടങ്ങി ഒരു വധുവിന് ആവശ്യമായ എല്ലാ സര്‍വീസുകളും ഒരിടത്ത് ലഭ്യമാക്കുന്ന ഈ ഹബ്, നിലവില്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും പ്രവര്‍ത്തിക്കുന്നു. അസ്‌ലമയും ഭര്‍ത്താവും ചേര്‍ന്നാണ് ഈ സംരംഭത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വിജയകരമായി ഏകോപിപ്പിക്കുന്നത്.

ഒരു ഫ്രീലാന്‍സ് മേക്കപ്പ് ആര്‍ട്ടിസ്റ്റായി കേരളത്തിലെ എല്ലാ ജില്ലകളിലേക്കും സേവനം എത്തിച്ച അസ്‌ലമ, ചെന്നൈ ഉള്‍പ്പടെയുള്ള നഗരങ്ങളിലേക്കും തന്റെ വര്‍ക്കുകള്‍ വ്യാപിപ്പിച്ചുകഴിഞ്ഞു. കടുത്ത മത്സരം നിറഞ്ഞ ഈ മേഖലയിലേക്ക് വളരെ ചെറുപ്പത്തില്‍ കടന്നുവന്നിട്ടും, അസ്‌ലമയുടെ യാത്രയെ അതൊന്നും ബാധിച്ചില്ലെന്നത് അവരുടെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും തെളിവാണ്. ഈ ബിസിനസ് യാത്രയുടെ തുടക്കം മുതല്‍ ഉറച്ച പിന്തുണയായി കൂടെ നില്‍ക്കുന്നത് ഫാമിലിയാണ്. മേക്കപ്പ് കോഴ്‌സ് മുതല്‍ ഇന്നൊരു ബ്രാന്‍ഡായി വളരുന്നതുവരെ അസ്‌ലമയ്ക്ക് കരുത്തായത് ഈ പിന്തുണ തന്നെയാണ്.

ഭാവിയില്‍ ബ്രൈഡല്‍ മേക്കപ്പ്, റെന്റല്‍ ജ്വല്ലറി, ബ്രൈഡല്‍ ഡ്രസ്സ്, കോസ്‌മെറ്റിക്‌സ് എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു കംപ്ലീറ്റ് ബ്രൈഡല്‍ ഡെസ്റ്റിനേഷന്‍ സലൂണ്‍ ആരംഭിക്കണമെന്നാണ് അസ്‌ലമയുടെ വലിയ സ്വപ്‌നം. അതോടൊപ്പം ഒരു മേക്കപ്പ് അക്കാദമിയിലൂടെ പുതിയ തലമുറയ്ക്ക് പരിശീലനം നല്‍കാനും അവര്‍ ലക്ഷ്യമിടുന്നു.

സ്വപ്‌നങ്ങളെ കഠിനാധ്വാനത്തിലൂടെ യാഥാര്‍ത്ഥ്യമാക്കിയ അസ്‌ലമ തസ്ലീനയുടെ ഈ യാത്ര, ഇന്ന് അനേകം യുവതികള്‍ക്ക് പ്രചോദനമാണ്. ‘Aslamathasleena Makeupartist’ എന്ന ബ്രാന്‍ഡും Glam U Bridal Hub എന്ന സംരംഭവും ഓരോ വധുവിന്റെയും സ്വപ്‌നദിനങ്ങള്‍ക്ക് നിറം നല്‍കി കൂടുതല്‍ ഉയരങ്ങളിലേക്ക് മുന്നേറുകയാണ്.

https://www.instagram.com/glam_u_bridal_hub_muvattupuzha?igsh=NmtvenJxazgzbjFy

https://www.instagram.com/glam_u_rentals_muvattupuzha?igsh=bHppb2tmMDF2emF3

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button