വീടിന്റെ സ്‌നേഹ തണലില്‍ വിദ്യയുടെ വെളിച്ചമൊരുക്കി ഡെന്നിസ് ജോസഫിന്റെ സ്‌റ്റെല്ലാ മാരിസ്

ഓരോ കുഞ്ഞിലും ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തി, അവരെ വാത്സല്യത്തോടെ വാര്‍ത്തെടുക്കുക എന്നത് ഒരു ദൗത്യമാണ്. അറിവ് മാത്രമല്ല, സ്‌നേഹവും സുരക്ഷിതത്വവും നല്‍കി, സാമൂഹിക നന്മയുള്ള വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്ന ഒരു സ്ഥാപനം ഒരുപാട് പേര്‍ക്ക് സ്വപ്‌നമായിരിക്കും. അത്തരത്തില്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം വീടിന്റെ കരുതലും സ്‌നേഹവും നല്‍കി വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു സംരംഭകനുണ്ട്; ഡെന്നിസ് ജോസഫ്. ഒപ്പം അദ്ദേഹത്തിന്റെ കുടുംബവും…!

വടക്കേ ഇന്ത്യയിലെ അധ്യാപന പരിചയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡെന്നിസ് ജോസഫ്, സ്വന്തം നാട്ടിലെ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന അഭിനിവേശത്തില്‍ നിന്നാണ് കോഴിക്കോട് കൂടരഞ്ഞി ആസ്ഥാനമായുള്ള സ്‌റ്റെല്ലാ മാരിസ് ബോര്‍ഡിംഗ് സ്‌കൂളിന് തുടക്കമിട്ടത്. തന്റെ ഗ്രാമത്തിലെ വാടകക്കെട്ടിടത്തില്‍ 30ഓളം വിദ്യാര്‍ത്ഥികളുമായാണ് ഡെന്നിസിന്റെ തുടക്കം. കുട്ടികളുടെ വിദ്യാഭ്യാസത്തിലും കലാകായിക അഭിരുചികളിലുമുണ്ടായ വളര്‍ച്ച തിരിച്ചറിഞ്ഞ് മറ്റ് രക്ഷിതാക്കളുമെത്തിയതോടെയാണ് ‘സ്‌റ്റെല്ലാ മാരിസ്’ എന്ന ആധുനിക സൗകര്യങ്ങളടങ്ങിയ സ്‌കൂളിന് ഡെന്നിസ് തുടക്കം കുറിക്കുന്നത്. ഇത് ദീര്‍ഘദര്‍ശിയായ ഒരു വ്യക്തിയുടെയും കൂടരഞ്ഞി എന്ന ഗ്രാമത്തിന്റെയും വിദ്യാഭ്യാസ ചരിത്രത്തിലെ നാഴികക്കല്ലാണ്.


സ്‌റ്റെല്ലാ മാരിസിന്റെ ഏറ്റവും വലിയ ആകര്‍ഷണം ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട ജൈവ വൈവിധ്യത്താല്‍ സമ്പന്നമായ ഹരിതാഭമായ വിദ്യാലയ പരിസരമാണ്. അവിടേക്ക് എത്തിച്ചേരുന്ന ഏവര്‍ക്കും കുളിര്‍മയും പോസിറ്റീവ് എനര്‍ജിയും പ്രദാനം ചെയ്യുന്ന അന്തരീക്ഷം കുട്ടികള്‍ക്ക് പഠിക്കാനും വളരാനും ഉള്ള മികച്ച ഇടമായി മാറുന്നു. ഡെന്നിസും കുടുംബവും ഒപ്പം സ്‌കൂളിലെ ഭൂരിഭാഗം അധ്യാപകരും കാമ്പസില്‍ തന്നെ താമസിക്കുന്നു എന്നത് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌റ്റെല്ലാ മാരിസ് സ്‌കൂള്‍ എന്നതിനേക്കാളുപരി സ്വന്തം വീട് തന്നെയാണ്.



പത്താം ക്ലാസ് വരെ സി.ബി.എസ്.ഇ പാഠ്യപദ്ധതി പിന്തുടരുന്ന സ്‌റ്റെല്ലാ മാരിസ്, അക്കാദമിക മികവിനൊപ്പം കുട്ടികളുടെ സമഗ്രമായ നൈപുണ്യ വികസനത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന സ്ഥാപനത്തില്‍ തങ്ങളുടേതായ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പരിശീലകരുടെ നേതൃത്വത്തില്‍ നൃത്തം, സംഗീതം, ചിത്രരചന, ചെസ്സ്, സ്‌കേറ്റിങ്, കരാട്ടെ, ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള ക്ലാസുകളും നടത്തപ്പെടുന്നുണ്ട്.

ഓരോ കുട്ടിയുടേയും വ്യക്തിപരമായ കഴിവുകളും ദൗര്‍ബല്യങ്ങളും മനസ്സിലാക്കി പ്രത്യേക പരിശീലനം നല്‍കാന്‍ സ്ഥാപനം പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. കുട്ടികളില്‍ ഏകാഗ്രതയും മാനസിക ഉന്മേഷവും വ്യക്തിഗത അച്ചടക്കവും വര്‍ദ്ധിപ്പിക്കുന്നതിനായി യോഗ ക്ലാസുകളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിദ്യാഭ്യാസ രീതിയാണ് തങ്ങളുടെ കുട്ടികളെ സ്‌റ്റെല്ലാ മാരിസിലേക്ക് അയക്കാന്‍ രക്ഷിതാക്കളില്‍ വിശ്വാസമുണര്‍ത്തുന്നതും.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്‌റ്റെല്ലാമാരിസിനൊപ്പമുണ്ട്. തീര്‍ച്ചയായും ഇന്ത്യ രാജ്യത്തിന്റെ ഒരു പരിച്ഛേദം തന്നെ സ്‌റ്റെല്ലാ മാരിസ് സ്‌കൂളില്‍ കാണാന്‍ കഴിയും. ഇവിടെ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന കുട്ടികളുടെ മികവ് മനസ്സിലാക്കി, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്‌കൂളിലേക്ക് എത്തിച്ചേരുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരുന്നത് ഈ സ്ഥാപനത്തിന്റെ മികവിനുള്ള അംഗീകാരമാണ്.

12 വര്‍ഷമായി അഫിലിയേഷന്‍ സ്വന്തമാക്കിയ സ്ഥാപനം തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ 100 ശതമാനം വിജയമാണ് കരസ്ഥമാക്കിയത്. നിലവില്‍ കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസുകളാണ് സ്‌റ്റെല്ലാമാരിസ് ഒരുക്കുന്നത്. കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഹൈടെക് നിലവാരത്തിലുള്ള വിദ്യാഭ്യാസവും അനുബന്ധ സൗകര്യങ്ങളും നല്‍കുന്നതിന് സ്ഥാപനം പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. എസി ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റല്‍ മുറികളും ഗുണമേന്മയുള്ളതും വൈവിധ്യപൂര്‍ണവുമായ ഭക്ഷണവും ഈ ബോര്‍ഡിങ് സ്‌കൂളിന്റെ പ്രത്യേകതയാണ്.


ചെയര്‍മാനും കുടുംബത്തോടും ഒപ്പം ഒരു കുടക്കീഴില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളുടെ പുഞ്ചിരി നിറഞ്ഞ മുഖം ഈ ബോര്‍ഡിങ് സ്‌കൂള്‍ അവരുടെ കുടുംബത്തിന് തുല്യമാണെന്ന് വിളിച്ചറിയിക്കുന്നു. വരും വര്‍ഷങ്ങളില്‍ സീനിയര്‍ സെക്കന്‍ഡറി ക്ലാസുകളും പ്രൊഫഷണല്‍ കോഴ്‌സുകളും ആരംഭിക്കണമെന്നാണ് ഡെന്നിസ് ജോസഫിന്റെ സ്വപ്‌നം. ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും, കുടുംബത്തിന്റെ പിന്തുണയുമാണ് ഡെന്നിസിന്റെ ചുവടുകള്‍ക്ക് കരുത്തേകുന്നത്. ഒപ്പം വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയും തന്റെ യാത്രയ്ക്ക് ഇന്ധനമാകുന്നുണ്ടെന്ന് ഡെന്നിസ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

വിദ്യാഭ്യാസം എന്നാല്‍ മാര്‍ക്കുകള്‍ക്കപ്പുറം, ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാനുള്ള കരുത്ത് നേടലാണെന്നതിന്റെ തെളിവുകൂടിയാണ് സ്‌റ്റെല്ലാ മാരിസ് എന്ന വിദ്യാലയം. രണ്ടു പതിറ്റാണ്ടിന്റെ പ്രവൃത്തി പരിചയവുമായി കേരളത്തിലെ ബോര്‍ഡിങ് സ്‌കൂളുകളില്‍ ഒന്നാമതായി നക്ഷത്രത്തിളക്കത്തോടെ നിലനില്‍ക്കുന്നത്. ഹരിതാഭമായ ഈ വിദ്യാലയ പരിസരവും ഒരു കുടുംബത്തിന്റെ കീഴിലുള്ള അച്ചടക്ക പൂര്‍ണമായതും ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെയുമുള്ള കഠിനാധ്വാനത്തിന്റെയും വിജയഗാഥയാണ്.
For Connecting us, kindly visit;
https://www.facebook.com/share/1Bu3WgAPZ2
https://www.instagram.com/stellamarisboardingschool?igsh=MTYyNWx0NzBtdjN2cQ==



