പാകത്തിന്റെ നളപാകം! ഷെഫ് നിജു മാറ്റിയെഴുതുന്നു ഭക്ഷണ സംസ്കാരത്തിന്റെ ഫ്യൂഷന് കഥകള്

ലയ രാജന്
നല്ല ഭക്ഷണം ലഭിക്കുന്ന നല്ലിടങ്ങള് എല്ലാവര്ക്കും പ്രിയപ്പെട്ടതാണ്. എന്നാല് നല്ല ഭക്ഷണം ഉണ്ടാക്കുക എന്നതിനപ്പുറം എങ്ങനെ ആ നല്ലിടങ്ങളെ സൃഷ്ടിക്കാം എന്നത് പലപ്പോഴും വിട്ടുപോകുന്ന ഒന്നാണ്. മികച്ച ഭക്ഷണം വിളമ്പിയിട്ടും മികവിലേക്ക് എത്താതെ, അല്ലെങ്കില് ഏറ്റവും മുന്തിയ സാഹചര്യങ്ങളിലും എന്തൊക്കെയോ ചിലത് കൂട്ടിച്ചേര്ക്കാന് കഴിയാതെ ഭക്ഷണ വിപണന മേഖലയില് നിന്ന് തോല്വി സമ്മതിച്ച് പിന്വാങ്ങേണ്ടി വന്നവര് നിരവധിയാണ്. ആ തോല്വിയില് നിന്ന് വിജയത്തിലേക്ക് പോകാന് തോല്വികളില് നിന്ന് തന്നെ ഉരുത്തിരിഞ്ഞ പാഠങ്ങള് തന്നെ ചേര്ത്ത് ഒരു പാഠപുസ്തകം കയ്യിലുണ്ടെങ്കിലോ? ബാക്കി കഥ ഷെഫ് നിജു തന്നെ പറയും.

കളമറിഞ്ഞ്, കഥ പഠിച്ച്…
കാസര്ഗോഡ് സ്വദേശി ഷെഫ് മുഹമ്മദ് നിസാര്, ഷെഫ് നിജു ആയതിനു പിന്നില് വര്ഷങ്ങളോളം റസ്റ്റോ കഫേ നടത്തി, ഭാഗ്യപരീക്ഷണങ്ങളില് പലപ്പോഴും പരാജയത്തിന്റെ വക്കോളം വന്നെത്തിയ ഭൂതകാലത്തിന്റെ കഥയുണ്ട്. നല്ല ഭക്ഷണം വിളമ്പുമ്പോഴും തിരക്കും ആവശ്യക്കാരും വര്ദ്ധിക്കുമ്പോഴും അടിസ്ഥാനപരമായി അതൊന്നും തന്നെ റസ്റ്റോറന്റ് ബിസിനസിന്റെ സുസ്ഥിരതയെ നിലനിര്ത്തി കൊള്ളണമെന്നില്ല.

പുറമേയ്ക്ക് കാണാന് കഴിയാത്ത മറ്റു ചില ഘടകങ്ങളാണ് ഈ മേഖലയിലെ നിലനില്പ്പിന്റെ ആണിക്കല്ല് എന്ന തിരിച്ചറിവിലാണ് നിജു തന്റെ ഫുഡ് കളിനറി ബിസിനസ് കണ്സള്ട്ടേഷന് സ്ഥാപനമായ ഷെഫ് നിജു ഇന്റര്നാഷണല് കളിനറി, കോഴിക്കോട് ആരംഭിക്കുന്നത്.

അടുക്കള എന്ന പടക്കളത്തില് നിന്ന് ആരംഭിച്ച് ആവശ്യക്കാരുടെ വയറും മനസ്സും നിറയ്ക്കുന്ന ഈ മേഖലയില്, പൊതുവെ നേടുന്ന പഠനത്തിനപ്പുറം കാലാനുസൃത പരിശീലനം അത്യാവശ്യമാണ് എന്ന പ്രാഥമിക ബോധ്യമാണ്, ഓരോ വ്യക്തിഗത സ്ഥാപനത്തിന്റെയും പ്രതിസന്ധി തിരിച്ചറിഞ്ഞ് അതിനനുസരിച്ച് പരിശീലന പരിഹാര മാര്ഗങ്ങള് സൃഷ്ടിക്കാന് ഷെഫ് നിജുവിനെ സഹായിച്ചത്.

പതിവ് രീതികളില് നിന്ന് വ്യത്യസ്തമായി, എന്തെങ്കിലും നിശ്ചിത നിയമാവലിയെ കണ്ണടച്ച് പാലിച്ച് പോരുകയല്ല. പരിശീലനം തേടിയെത്തുന്നവര്ക്ക് ഏതു മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും എത്തരം പ്രശ്നമാണ് പരിഹരിക്കേണ്ടത് എന്നും മനസ്സിലാക്കി അതിനനുസരിച്ച് മാത്രമാണ് ഇവിടെ ട്രെയിനിങ് നല്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള കണ്സള്ട്ടേഷന് വളരെ പെട്ടെന്ന് തന്നെ ഈ മേഖലയില് ശ്രദ്ധ പിടിച്ചുപറ്റി.

ഫ്യൂഷന് കണ്ഫ്യൂഷന് ഇല്ല!
ഫ്യൂഷന് ഭക്ഷണ സംസ്കാരം മലയാളികള്ക്കിടയില് ജനകീയമാക്കി മാറ്റുന്നതില് ഷെഫ് നിജുവിനുള്ള പങ്ക് ചെറുതല്ല. ജെന്സി ഭക്ഷ്യവിപ്ലവത്തിലെ ഒഴിച്ചുകൂടാനാവാത്ത മോമോസും അറബിക് മധുര വിഭവങ്ങളുമുള്പ്പടെ ഒട്ടേറെ ആശയങ്ങള് പൊതുമദ്ധ്യത്തിലേക്ക് എത്തിക്കാന് ഷെഫ് നിജു ഒരുക്കിക്കൊടുത്ത വഴികള് വളരെ വലുതാണ്.

വിപണന ആശയങ്ങള് മുതല് വിപണി സാധ്യതകള് വരെയുള്ള വിവിധ ഘടകങ്ങളില് വിദഗ്ധോപദേശം നല്കുന്ന ഈ സ്ഥാപനം ഭാവി ബഹുദൂരം മുന്നില്ക്കണ്ടാണ്, മേഖലയിലെ ഓരോ ഇടപെടലുകളും നടത്തുന്നത്. ഝടഞ രംഗത്തെ പ്രധാന നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു, രുചിയിലെ സ്ഥിരതയും പ്രവര്ത്തനത്തിലെ വേഗതയും സംരംഭകര്ക്ക് കൈമാറുന്ന ഫ്യൂഷന് പ്രീമിക്സ് സിസ്റ്റം, ഷെഫ് നിജ്ജുവിനെ അന്താരാഷ്ട്ര വേദികളില് ശ്രദ്ധേയനാക്കി.

പോകാനുണ്ട് ഇനിയും ദൂരം
കോഴിക്കോട് പുതുതായി ആരംഭിക്കാനിരിക്കുന്ന പരിശീലന ഗവേഷണ കേന്ദ്രമായ ഇന്റര്നാഷണല് കളിനറി ട്രെയിനിങ് സെന്റര് ഷെഫ് നിജുവിന്റെ ഒരു സ്വപ്ന പദ്ധതിയാണ്. കഫേ സംരംഭകത്വം മുതല് ബ്രാന്ഡിംഗ് വരെ ഉള്പ്പെടുത്തി യുവ സംരംഭകര്ക്ക് മികച്ച അടിത്തറ നല്കുക എന്ന വലിയ ലക്ഷ്യമാണ് ഈ പരിശീലന കേന്ദ്രത്തിന്റെ ആധാരം. 2028 ഓടുകൂടി ആയിരം ഫ്യൂഷന് സംരംഭകരെ സൃഷ്ടിച്ചുകൊണ്ട് ഫ്യൂഷന് ഭക്ഷണ രംഗത്ത് ഒരു വലിയ വിപ്ലവത്തിന് തിരികൊളുത്തുക എന്ന മോഹം ഇതിനു പിന്നാലെയുണ്ട്.
OFFICE : +91 90745 53251
Product Details : +91 77362 29665
E-mail: themallubrand@gmail.com
https://www.instagram.com/chef_nijju?igsh=MXJjbHl6bXBuZjhpMA%3D%3D&utm_source=qr





