EntreprenuershipSuccess Story

പ്രതിസന്ധിയില്‍ പിറന്ന ആശയം; രണ്ട് ലക്ഷത്തില്‍ അധികം വധുക്കളുടെ സ്വപ്‌നം സഫലമാക്കിയ ഗോള്‍ഡന്‍ കപ്പ്

അറിഞ്ഞും അറിയാതെയും നമുക്ക് മുന്നിലൂടെ പ്രതിദിനം മിന്നിമറയുന്ന ജീവിതങ്ങള്‍ നിരവധിയാണ്. ചിലരുടെ ജീവിതങ്ങള്‍ മറ്റുചിലര്‍ക്ക് സ്വപ്‌നമാകാറുണ്ട്. തനിക്ക് മുമ്പിലെത്തിയ അത്തരമൊരു ജീവിതാനുഭവത്തില്‍ നിന്നാണ് മലപ്പുറം താനൂര്‍ സ്വദേശിയായ മുഹമ്മദ് നിഹാല്‍ തന്റെ സ്വപ്‌നസംരംഭത്തിന് തറക്കല്ലിടുന്നത്; ‘ഗോള്‍ഡന്‍ കപ്പ്’ എന്ന പ്രീമിയം റെന്റല്‍ ജ്വല്ലറി ബ്രാന്‍ഡ്.

സാധാരണ കുടുംബത്തിലായിരുന്നു നിഹാലിന്റെ ജനനം. ബേക്കറിയിലുള്‍പ്പെടെ ചെറുജോലികള്‍ ചെയ്തായിരുന്നു പഠനത്തിനും തന്റെ ആവശ്യങ്ങള്‍ക്കും നിഹാല്‍ അക്കാലത്ത് പണം കണ്ടെത്തിയിരുന്നത്. ജ്വല്ലറി മേഖലയിലെ സെയില്‍സ് ജീവനക്കാരനായി പ്രവര്‍ത്തിച്ചിരുന്ന കാലമായിരുന്നു നിഹാലിന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറിയത്.

വിവാഹത്തിന് ആഭരണം വാങ്ങാന്‍ കഴിയാതെ വന്ന വധുവിന്റെ കണ്ണുനീരായായിരുന്നു എന്തുകൊണ്ട് കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്കും വാങ്ങാനാകുന്ന ജ്വല്ലറികള്‍ ഒരുക്കുന്ന സംരംഭം ആരംഭിച്ചുകൂടായെന്ന ചിന്തയുണ്ടാകുന്നത്. സ്വര്‍ണത്താല്‍ വിഭൂഷിതയായ വധുക്കള്‍ക്കിടയില്‍ റെന്റല്‍ ജ്വല്ലറികളുടെ സാധ്യതകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ചുറ്റുപാടും നിന്നുയര്‍ന്നിരുന്നുവെങ്കിലും തന്റെ സ്വപ്‌ന സംരംഭത്തില്‍ നിന്നും പിന്മാറാന്‍ നിഹാല്‍ തയ്യാറായിരുന്നില്ല. കഠിനാധ്വാനവും അഞ്ച് വര്‍ഷത്തോളമുള്ള പ്രവൃത്തി പരിചയവും മുതല്‍ക്കൂട്ടാക്കി 2017ലാണ് ഗോള്‍ഡന്‍ കപ്പ് എന്ന തന്റെ സ്വപ്‌നസംരംഭത്തിന് നിഹാല്‍ തുടക്കമിടുന്നത്.

തുടക്കകാലത്തെ പ്രതിസന്ധികള്‍ക്കിടയിലും മുന്നോട്ടുകുതിക്കാന്‍ നിഹാലിന് ഊര്‍ജമായത് സുഹൃത്തുക്കളായിരുന്നു. ഒപ്പം ദൈവത്തിലുള്ള അടിയുറച്ച വിശ്വാസവും. കണ്‍മുമ്പില്‍ കണ്ട ജീവിതാനുഭവത്തില്‍ നിന്നും ആരംഭിച്ച സംരംഭം ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ട് ലക്ഷത്തില്‍ അധികം വധുക്കളുടെ സ്വപ്‌നങ്ങള്‍ക്ക് തിളക്കം നല്‍കുന്ന സ്ഥാപനമായി വളര്‍ന്നതിന് പിന്നില്‍ നിഹാല്‍ എന്ന ചെറുപ്പക്കാരന്റെ നിശ്ചയദാര്‍ഢ്യം തന്നെയാണ്.

സാധാരണക്കാര്‍ക്കും സ്വന്തമാക്കാവുന്ന വിലയില്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള പുതിയ കളക്ഷനുകളും ഒപ്പം സമഗ്രമായ സേവനവുമാണ് ഗോള്‍ഡന്‍ കപ്പിനെ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. പൂര്‍ണമായും കസ്റ്റമൈസ് ചെയ്യാവുന്ന ആഭരണങ്ങളുടെ ശേഖരം, വിദഗ്ധരായ സ്റ്റാഫ്, മികച്ച ഷോപ്പിംഗ് അനുഭവം എന്നിവ ഗോള്‍ഡന്‍ കപ്പിനെ ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളുടെയും സ്‌റ്റൈലിസ്റ്റുകളുടെയും പ്രിയപ്പെട്ട ബ്രാന്‍ഡാക്കി മാറ്റാന്‍ കാലമധികം വേണ്ടിവന്നില്ല.

2025ലെ മികച്ച റെന്റല്‍ ജ്വല്ലറി ബ്രാന്‍ഡിനുള്ള അവാര്‍ഡും സംരംഭം കരസ്ഥമാക്കിയിട്ടുണ്ട്. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം, എടപ്പാള്‍, കോട്ടക്കല്‍, തിരൂര്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഗോള്‍ഡന്‍ കപ്പിന്റെ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാമൊഴിയിലൂടെയുള്ള പ്രചാരണത്തോടൊപ്പം സോഷ്യല്‍ മീഡിയയിലെ സ്വീകാര്യതയും ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി.

ഇന്ന് 300ല്‍ അധികം ടീം അംഗങ്ങളുള്ള സംരംഭമാണ് ഗോള്‍ഡന്‍ കപ്പ്. ഗോള്‍ഡന്‍ കപ്പ് എന്ന തന്റെ ബിസിനസ് മോഡലിനെ അന്താരാഷ്ട്ര തലത്തിലേക്കും വളര്‍ത്തണമെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പിലാണ് നിഹാലിന്ന്. സംരംഭത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം തന്റെ സ്വപ്‌നത്തിലൂടെ നൂറിലേറെ കുടുംബങ്ങള്‍ക്ക് വരുമാനമാര്‍ഗ്ഗം ഒരുക്കാന്‍ കഴിയുന്നുണ്ടെന്നതിലെ സംതൃപ്തിയുമുണ്ട് ഈ സംരംഭകന്.

സാധാരണക്കാര്‍ക്കും സ്വപ്‌നം കാണാന്‍ അവകാശമുണ്ടെന്നതിന് സ്വന്തം ജീവിതത്തിലൂടെ ഉത്തരമാവുകയാണ് മുഹമ്മദ് നിഹാല്‍. കഠിനാധ്വാനവും മനുഷ്യത്വപരമായ സമീപനവും ഒത്തുചേരുമ്പോള്‍ ഏതൊരു സംരംഭവും വിജയത്തിലേക്കെത്തുമെന്നതിന്റെ ഉദാഹരണം കൂടിയാണ് നിഹാലിന്റെ ഗോള്‍ഡന്‍ കപ്പ് എന്ന സംരംഭം.

For connecting us, please click the link below;

https://www.instagram.com/goldencup_rental_jewellery?igsh=NG54bGNvdnEwMWQ5

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button