EntreprenuershipSuccess Story

ആഘോഷങ്ങള്‍ക്ക് മധുരം പകരുന്ന പേര് Royal Flavours by Akhila Rahul

സ്വന്തം കൈകള്‍ കൊണ്ട് ജീവിതം തുന്നിയെടുത്ത സ്ത്രീകള്‍ക്കിടയില്‍ സ്വന്തമായൊരു സ്ഥാനമുണ്ടാക്കിയ സംരംഭകയാണ് തിരുവനന്തപുരം പരുത്തിപ്പാറ സ്വദേശിനി അഖില രാഹുല്‍. ഒരുകാലത്ത് ഗോവയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന അഖില, ഇന്ന് ആയിരങ്ങളുടെ ആഘോഷ നിമിഷങ്ങള്‍ക്ക് മധുരം പകര്‍ന്നുനല്‍കുന്ന Royal Flavours Cakes by Akhila Rahul എന്ന ഹോം മെയ്ഡ് കേക്കിന്റെ ഉടമയാണ്. ഒരു അമ്മയുടെ സ്‌നേഹത്തില്‍ നിന്നുയര്‍ന്ന ആശയമാണ് ഇന്ന് മികച്ചൊരു ബിസിനസ് ബ്രാന്‍ഡായി വളര്‍ന്നത്.

കോവിഡ് കാലത്ത് മകന്റെ ഒന്നാം പിറന്നാള്‍ കേക്ക് വീട്ടില്‍ തന്നെ തയ്യാറാക്കിയതാണ് അഖിലയുടെ ജീവിതത്തില്‍ വലിയ വഴിത്തിരിവായത്. ആ കേക്കിന്റെ രുചി ആദ്യം കുടുംബത്തെയും പിന്നീട് സുഹൃത്തുക്കളെയും ആകര്‍ഷിച്ചു. അവിടെ നിന്നാണ് ഓര്‍ഡറുകള്‍ ലഭിച്ചുടങ്ങിയത്. ആ ചെറിയ തുടക്കം ഇന്ന് Royal Flavours by Akhila Rahul എന്ന വിശ്വാസത്തിന്റെ പേരായി മാറി.

ഗോവയിലെ ജോലി ഉപേക്ഷിച്ചാണ് സ്വന്തം സ്വപ്‌നത്തിനു പിന്നാലെ പോകാന്‍ അഖിലയും ഭര്‍ത്താവ് രാഹുലും തീരുമാനിച്ചത്. ഇന്ന് അഖിലയുടെ കേക്ക് ബേക്കിങിനൊപ്പം രാഹുലിന്റെ ഇവന്റ് മാനേജ്‌മെന്റും ഒരുപോലെ മുന്നേറുകയാണ്. അഞ്ച് വര്‍ഷങ്ങള്‍കൊണ്ട് 1,200 ലധികം കേക്കുകളാണ് വില്‍ക്കപ്പെട്ടത്. സാധാരണ കേക്കുകളില്‍ ഒതുങ്ങാതെ, കസ്റ്റമൈസ്ഡ് തീം ബേസ്ഡ് കേക്കുകളിലാണ് അഖില മുന്‍ഗണന നല്‍കുന്നത്.

പിറന്നാള്‍ ആഘോഷങ്ങള്‍ മുതല്‍ വിവാഹം വരെ, ഓരോ അവസരത്തിനും അനുയോജ്യമായ തീം കേക്കുകള്‍ ഇവിടെ ഒരുക്കുന്നു. കാര്‍ട്ടൂണ്‍ തീമിലുള്ളതും റിയലിസ്റ്റിക് ഡിസൈനുകളുള്ളതുമായ കേക്കുകള്‍ക്ക് ഇന്ന് വലിയ ഡിമാന്‍ഡാണ്. കൂടാതെ ബട്ടര്‍ക്രീം കേക്ക്, ഫോണ്ടന്റ് കേക്ക്‌സ്, പഴയകാല കേക്കുകളുടെ രാജാവായ റോയല്‍ ഐസിംഗ് കേക്ക് എന്നിവയും ഇവിടെ തയ്യാറാക്കുന്നു.

ആരോഗ്യത്തിന് പ്രാധാന്യം നല്‍കുന്നവര്‍ക്കായി Royal Flavours ഷുഗര്‍ലെസ്, എഗ്‌ലെസ് കേക്കുകള്‍ ഒരുക്കുന്നു. ബഡ്ജറ്റിന് അനുയോജ്യമായ കേക്കുകളും, പ്രീമിയം കേക്കുകളും ഈ ബ്രാന്‍ഡിന്റെ പ്രത്യേകതയാണ്. ആരോഗ്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നവര്‍ക്കായി ഒരുക്കുന്ന റോയല്‍ കേക്ക്, അഖിലയുടെ സിഗ്‌നേച്ചര്‍ ഐറ്റമായി മാറിയിട്ടുണ്ട്.

കുട്ടികളുടെ ആരോഗ്യം മുന്‍നിര്‍ത്തി, മൈദയും ഓയിലും ഒഴിവാക്കി റാഗി, ഗോതമ്പു, ബട്ടര്‍ ഉപയോഗിച്ച് തയ്യാറാക്കിയ ഹെല്‍ത്തി ന്യൂട്രിഷ്യസ് കേക്ക്‌സും അടുത്തിടെ അഖില അവതരിപ്പിച്ചു. ഈ പുതിയ ശ്രമം Royal Flavours-നെ ഒരു സാധാരണ കേക്ക് ബ്രാന്‍ഡില്‍ നിന്ന് ഹെല്‍ത്തി ബേക്കിങ് ആശയത്തില്‍ മുന്‍നിരയിലുള്ള ബ്രാന്‍ഡായി ഉയര്‍ത്തി.

ഇതോടൊപ്പം തന്നെ ബേക്കേഴ്‌സ് സമൂഹത്തിന് വഴികാട്ടിയായി മാറുകയാണ് അഖില. കേക്ക് ബിസിനസ് എങ്ങനെ ഓണ്‍ലൈന്‍ വഴി മാര്‍ക്കറ്റ് ചെയ്യാമെന്ന വിഷയത്തില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഓണ്‍ലൈന്‍ ക്ലാസുകളും അഖില നയിച്ചുവരുന്നു.

കേക്ക് ബേക്കിങിനൊപ്പം, Mom’s Milestone Memories By Akhila Rahul ഇവന്റ് മാനേജ്‌മെന്റും ഇന്ന് അതിവേഗം വളരുകയാണ്. ഒരു പെണ്‍കുട്ടി അമ്മയാകാന്‍ തുടങ്ങി, വളക്കാപ്പ് മുതല്‍ കുഞ്ഞിന്റെ ജന്മദിനം വരെ നമുക്കു തിരികെ ലഭിക്കാതെ ഓരോ നാഴികക്കല്ലുകളും നഷ്ടമാകാതെ, ‘സെലിബ്രേറ്റ്’ ചെയ്തു ‘മെമ്മറബിള്‍’ ആക്കുക എന്ന ആശയത്തില്‍ ആണ് Moms Milestone Memories ആരംഭിച്ചത്..

മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ സ്വന്തം അധ്വാനത്തിലൂടെ വളരണമെന്ന അഖിലയുടെ ആഗ്രഹമാണ് ഇന്ന് Royal Flavours & Moms Milestone Memories എന്നിങ്ങനെ രണ്ട് ശക്തമായ ബ്രാന്‍ഡുകളായി മാറിയത്. ഭാവിയില്‍ കൂടുതല്‍ ആളുകളിലേക്ക് അവരുടെ സേവനം എത്തിക്കുകയാണ് അഖിലയും രാഹുലും മുന്നോട്ട് വെക്കുന്ന ലക്ഷ്യം.

ഒരമ്മയുടെ സ്‌നേഹത്തില്‍ നിന്ന് ജനിച്ച ആശയം, ഇന്ന് ആയിരങ്ങളുടെ ആഘോഷത്തിന് മധുരം പകരുന്നതും എന്നെന്നും ഓര്‍മിക്കാനും ‘മെമ്മറബിള്‍’ ആക്കാനും സഹായിക്കുന്ന ബ്രാന്‍ഡായി മാറി.. ഒരു വനിതാ സംരംഭകയുടെ ആത്മവിശ്വാസത്തിന്റെയും പ്രവര്‍ത്തനമികവിന്റെയും സാക്ഷ്യം കൂടെയാണ് ഈ യാത്ര.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button