Success Story

പൂജ്യത്തില്‍ നിന്നും വിജയത്തിലേക്ക്; ഇന്റീരിയര്‍ ലോകം കീഴടക്കിയ മൂവര്‍ സംഘത്തിന്റെ സാമ്രാജ്യം

ലക്ഷ്യബോധമുള്ള മൂന്ന് സൗഹൃദങ്ങള്‍ ഒരുമിക്കുമ്പോള്‍, അവിടെ പിറവിയെടുക്കുന്നത് വെറുമൊരു ബിസിനസ് സംരംഭമല്ല, മറിച്ച് ഒരു വിജയഗാഥയാണ്. വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയം കൈമുതലാക്കി, പരസ്പര വിശ്വാസത്തെയും കഠിനാധ്വാനത്തെയും മൂലധനമാക്കി, കോര്‍പ്പറേറ്റ് ജോലിയോട് വിടപറഞ്ഞ് സ്വന്തമായി ഒരു ലോകം കെട്ടിപ്പടുക്കുകയാണ് നെഹിയാന്‍, ശരത് ദാസ്, ശ്രീജിത്ത് എന്ന മൂന്ന് ചെറുപ്പക്കാര്‍. സൗഹൃദവും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും മുതല്‍ക്കൂട്ടാക്കിയ ഇവരിന്ന് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കെയില്‍അപ്പ് ഹോം ഇന്റീരിയേഴ്‌സ് എന്ന സംരംഭത്തിലൂടെ ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് തങ്ങളുടെ ചുവടുറപ്പിച്ചിരിക്കുകയാണ്.

മാറി വരുന്ന ഇന്റീരിയര്‍ ട്രെന്‍ഡുകള്‍ക്കൊപ്പം തങ്ങള്‍ക്ക് മുന്നിലെത്തുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി മനസിലാക്കിയാണ് സ്‌കെയില്‍അപ്പ് ഹോം ഇന്റീരിയേഴ്‌സ് ഓരോ വീടുകളുടേയും അകത്തളങ്ങള്‍ക്ക് മോടി കൂട്ടുന്നത്. ഉപഭോക്താക്കളുടെ സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കുക എന്ന ദൗത്യം ഏറ്റെടുക്കുന്നതോടൊപ്പം, മിതമായ നിരക്കില്‍ എന്നാല്‍ ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നത്.

തങ്ങളുടെ ഇന്റീരിയര്‍ ഉത്പന്ന നിര്‍മാണ യൂണിറ്റില്‍ നിര്‍മിച്ചെടുക്കുന്ന ഉത്പന്നങ്ങള്‍ക്ക് 20 വര്‍ഷത്തെ വാറണ്ടിയും സംരംഭം ഉറപ്പാക്കുന്നുണ്ട്. ഇതേ ഉത്പന്നങ്ങളാണ് ഇന്റീരിയര്‍ വര്‍ക്കുകള്‍ക്കായി ഉപയോഗിക്കുന്നവയില്‍ ഭൂരിഭാഗവും. ഈ ഉത്പന്നങ്ങള്‍ ആവശ്യപ്രകാരം വില്‍പനയും ചെയ്തുവരുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഇവര്‍, മോഡേണ്‍ ഇന്റീരിയര്‍ വര്‍ക്കുകളിലാണ് ഇന്ന് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോമേഴ്ഷ്യല്‍ പ്രോജക്ടുകള്‍ക്കൊപ്പം വാണിജ്യ പ്രോജക്ടുകളും സംഘം ഏറ്റെടുക്കുന്നുണ്ട്.

ഡിസൈനിംഗില്‍ നെഹിയാനും വിപണനത്തില്‍ ശരത് ദാസും പ്രോജക്റ്റ് ഏകോപനത്തില്‍ ശ്രീജിത്തുമാണ് പ്രവര്‍ത്തിക്കുന്നത്. സുരക്ഷിതമായ ജോലിയുപേക്ഷിച്ച് ബിസിനസ് എന്ന ആശയത്തിലേക്ക് എത്തുമ്പോഴും പിന്തുണയുമായി മൂവരുടേയും കുടുംബങ്ങളും ഒപ്പമുണ്ടായിരുന്നു. തുടക്കക്കാരെന്ന നിലയില്‍ നേരിട്ട സാമ്പത്തിക വെല്ലുവിളികളെ ധൈര്യപൂര്‍വ്വം നേരിട്ട ഈ കൂട്ടുകെട്ട്, പ്രതീക്ഷിച്ചതിലും ഇരട്ടി ഉപഭോക്താക്കളെ നേടിക്കൊണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി പ്രോജക്റ്റുകളാണ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

സ്‌കെയില്‍അപ്പ് ഹോം ഇന്റീരിയേഴ്‌സ് എന്ന ബ്രാന്‍ഡിനെ കൂടുതല്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനാകണമെന്നതാണ് ഈ സംരംഭകരുടെ ആഗ്രഹം. ‘ഞങ്ങള്‍ തുടങ്ങിയത് പൂജ്യത്തില്‍ നിന്നാണ്. ഞങ്ങളുടെ അനുഭവമാണ് മൂലധനം; ഞങ്ങളുടെ ജീവിതമാണ് കരുത്ത്’ എന്ന് മൂവരും കൂട്ടിച്ചേര്‍ക്കുന്നതോടെ, കഠിനാധ്വാനത്തിന്റെയും ഒത്തൊരുമയുടേയും വിശ്വാസത്തിന്റേയും കൂടി മറുപേരായി മാറുകയാണ് സ്‌കെയില്‍അപ്പ് ഹോം ഇന്റീരിയേഴ്‌സ് എന്ന സംരംഭവും ഈ മൂവര്‍ സംഘവും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button