പാഷനില്‍ നിന്ന് ഉയര്‍ന്നഒരു സ്വപ്നത്തിന്റെ പേര് ; Prana Designer Boutique

സ്വപ്നം തുന്നിയെടുത്ത വിജയം
സ്വപ്നങ്ങളെ ജീവിതത്തിന്റെ തിരക്കുകള്‍ തളര്‍ത്തുമെങ്കിലും അവയെ കൈവിടാത്തവരാണ് യഥാര്‍ത്ഥ വിജയികള്‍. ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ ജീവിതം പലപ്പോഴും നമ്മെ പൂട്ടിയിട്ടാലും, പാഷനെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നവരുടെ കഥകള്‍ തന്നെയാണ് ലോകം ഓര്‍ക്കുന്നത്. അത്തരത്തില്‍ ഓസ്ട്രേലിയയില്‍ നേഴ്സ് എന്ന നിലയില്‍ തിരക്കേറിയ ജീവിതത്തിനിടയിലും, രണ്ട് മക്കളുടെ അമ്മയായിട്ടും, ഡിസൈനിങ്ങിനോടുള്ള പാഷന് ഒരിക്കലും കൈവിടാതെ മുന്നേറിയ നീതു ജോര്‍ജ് എന്ന സംരംഭകയുടെ വിജയ കഥയാണിത്.
മറ്റെല്ലാവരും ‘ഇതിനായി സമയം എവിടെ’ എന്ന് ചോദിച്ചപ്പോള്‍, സ്വപ്നങ്ങള്‍ക്ക് സമയം കണ്ടെത്തേണ്ടത് നമ്മള് തന്നെയാണെന്ന് നീതു തെളിയിച്ചു. അങ്ങനെയാണ് നീതുവിന്റെ സ്വപ്ന സംരംഭമായി ഒരു ചെറിയ മുറിയില്‍ നിന്നാരംഭിച്ച Prana Designer Boutique ഇന്ന് മലയാളികളുടെ വിശ്വാസം നേടിയ ഒരു മികച്ച ക്ലോത്തിങ് ബ്രാന്‍ഡായി വളര്‍ന്നത്. ‘ഉള്ള ജോലി ചെയ്താല്‍ പോരേ’യെന്നും, ‘നിനക്ക് ഇത് സാധിക്കില്ല’ എന്ന് പറഞ്ഞവര്‍ക്കും പ്രാണയെന്ന ബ്രാന്‍ഡിന്റെ വിജയത്തിലൂടെയാണ് നീതു മറുപടി നല്‍കിയത്.

നേഴ്സെന്ന ജോലിയില്‍ മാത്രം തന്റെ ജീവിതം ഒതുങ്ങിപ്പോകരുതെന്ന ചിന്തയാണ് ഇടുക്കി തൊടുപുഴ സ്വദേശിനി നീതു ജോര്‍ജിന്റെ Prana Designer Boutique എന്ന സ്വപ്നത്തിന്റെ അടിത്തറ. നാട്ടിലെ ഡിസൈനര്‍ വെയറുകള്‍ വിദേശത്ത് ലഭിക്കാനുള്ള പ്രയാസവും, നാട്ടില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നേരിടുന്ന കാലതാമസവും ഉയര്‍ന്ന ഷിപ്പിംഗ് ചാര്‍ജുമെല്ലാം സ്വന്തം സംരംഭം ആരംഭിക്കാന്‍ നീതുവിനെ പ്രേരിപ്പിച്ചു. ഒരു നേഴ്സായതിനാല് തന്നെ ക്ലോത്തിങ് ബ്രാന്‍ഡ് തുടങ്ങാന്‍ പലരില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടിരുന്നെങ്കിലും, തന്റെ സ്വപ്നം മുന്നോട്ട് കൊണ്ടുപോകാന്‍ ഭര്‍ത്താവ് പ്രഷോഭ് കുമാറും സുഹൃത്തുക്കളും നല്കിയ പിന്തുണയാണ് നീതുവിന്റെ യാത്രക്ക് അടിത്തറയായത്.
വീട്ടിലെ ഒരു ചെറിയ മുറിയില്‍ നിന്നാരംഭിച്ച Prana മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ന് ഉപഭോക്താക്കളുടെ വിശ്വസ്ത ക്ലോത്തിങ് ബ്രാന്‍ഡായി മാറി. തുടക്കത്തില്‍ റീസെല്ലിങ് മാത്രമായി ആരംഭിച്ച പ്രാണ പിന്നീട് നാട്ടില്‍ സ്റ്റാഫിനെ നിയമിച്ച് മലപ്പുറത്ത് ഒരു സ്റ്റിച്ചിങ് യൂണിറ്റ് സ്ഥാപിക്കുന്ന നിലയിലേക്ക് വളര്‍ന്നു എന്നതാണ് നീതു എന്ന സംരംഭകയുടെ വിജയം. വിദേശത്ത് നിന്ന് ഒറ്റയ്ക്ക് ഒരു യൂണിറ്റ് നിയന്ത്രിക്കാനാകുന്നത് തന്നെ നീതുവിന്റെ കഠിനാധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും തെളിവാണ്.

ഫുള്‍ ടൈം ജോലിയും രണ്ട് കുട്ടികളുടെ ഉത്തരവാദിത്വങ്ങളും കൈകാര്യം ചെയ്യുന്നതിനൊപ്പം, ഓരോ അന്വേഷണങ്ങള്‍ക്കും സമയബന്ധിതമായി മറുപടി നല്‍കുകയും, കസ്റ്റമേഴ്സിന്റെ Style, Colour, Comfort എന്നിവ മനസിലാക്കി ഡിസൈന്‍ ഫൈനലൈസ് ചെയ്യുന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളും നീതു തന്നെയാണ് ചെയ്യുന്നത്.
വര്‍ക്കിന്റെ ഫിനിഷിങ്ങിലും മെറ്റീരിയല്‍ ക്വാളിറ്റിയിലും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത സമീപനം റിപ്പീറ്റഡ് ബുക്കിങ്ങിനും അനേകം കസ്റ്റമേഴ്സിന്റെ ഇഷ്ട ബ്രാന്‍ഡായി മാറാനും പ്രാണയെ സഹായിച്ചു. കേടുപാടുകള്‍ ഉണ്ടെങ്കില്‍ നൂറ് ശതമാനം റിട്ടേണ്‍ പോളിസിയും റീ പ്ലേസ്മെന്റും നല്‍കുന്നതിലൂടെ Prana ഉപഭോക്താവിന്റെ വിശ്വാസത്തിന് മുന്‍തൂക്കം നല്കുന്ന ബ്രാന്‍ഡായി മാറി. സാരികള്‍, കുര്‍ത്തികള്‍, ചുരിദാര്‍ സെറ്റുകള്‍, കിഡ്സ് വെയറുകള്‍, കസ്റ്റമൈസേഷന് എല്ലാം തന്നെ ന്യായമായ വിലയില്‍ ലഭ്യമാകുന്നതിനാല്‍ ‘affordable designer wear’ എന്ന നിലയിലും Prana മലയാളികളുടെ ഇഷ്ട ചോയിസായി വളര്‍ന്നു.

ക്രിസ്മസ് മുതല്‍ ഓണം വരെ, എല്ലാ ആഘോഷങ്ങളിലും പ്രാണ ഇന്ന് മലയാളികളെ അണിയിച്ചൊരുക്കുന്നു. സമയബന്ധിതമായ ഡെലിവറിയും മികച്ച ഡിസൈന്‍ ഓപ്ഷനുകളും ഫ്രീ ഷിപ്പിങ്ങുമെല്ലാം ചേര്‍ന്ന് Prana Designer Boutique മികച്ച ക്ലോത്തിങ് ബ്രാന്‍ഡായി മാറി.
ഒരു ചെറിയ സംരംഭത്തില്‍ നിന്ന് തുടങ്ങി ഇന്ന് ഉപഭോക്താക്കളുടെ വിശ്വാസമാണ് പ്രാണയുടെ അടിത്തറ സൃഷ്ടിച്ചത്. പലരും സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍, തന്റെ പാഷനെയും കഠിനാധ്വാനത്തെയും മാത്രം ആശ്രയിച്ച് ഒരു ബ്രാന്‍ഡ് ഉയര്‍ത്തിയ നീതു ജോര്‍ജിന്റെ തിളങ്ങുന്ന വിജയമാണ് Prana Designer Boutique.

https://www.instagram.com/prana_designerboutique?utm_source=qr&igsh=dGMxdG9tc3NyMXg5



