സ്വപ്‌നങ്ങളിലേക്ക് പറന്നുയരാം; ലക്ഷ്യബോധമുള്ള കരിയറിന് വഴികാട്ടിയാകുന്ന CoHome Career

ഭാവി ജീവിതത്തില്‍ ഓരോ വ്യക്തിയും സ്വീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണ് ശരിയായ കരിയര്‍ തിരഞ്ഞെടുക്കുക എന്നത്. വിവരങ്ങളുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംരംഭമാണ് CoHome Coaching and Training LLP യുടെ ഭാഗമായ CoHome Career. ‘Discover… Decide… Design Your Future’ എന്ന ആപ്തവാക്യം പോലെ ഓരോ വ്യക്തിയുടേയും ഭാവിയിലേക്കുള്ള വഴികാട്ടിയാവുകയാണ് ഈ സംരംഭം ഇന്ന്.

13 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള കരിയര്‍ സേവനങ്ങള്‍ മുതല്‍ ഏത് പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന കോച്ചിംഗ് പ്രോഗ്രാമുകളാണ് സംരംഭം ഉറപ്പാക്കുന്നത്. കേവലം ഒരു വര്‍ഷം മുന്‍പ് ഓണ്‍ലൈനായി പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം, ഇന്ത്യയിലും യു.എ.ഇ.യിലും ആവശ്യകത അനുസരിച്ച് ഓഫ്‌ലൈന്‍ സേവനങ്ങളും നല്‍കുന്നുണ്ട്. കൂടാതെ, നേതൃപാടവം, ഫീല്‍ഡ് തിരഞ്ഞെടുപ്പ്, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ സോഫ്റ്റ് സ്‌കില്‍ പരിശീലനവും സംരംഭം ഉറപ്പാക്കുന്നുണ്ട്.
ഇന്ത്യയിലെ പ്രമുഖ കരിയര്‍ ഗൈഡന്‍സ് പ്ലാറ്റ്‌ഫോമായ Mindler മായി സഹകരിച്ചാണ് CoHome Career പ്രവര്‍ത്തിക്കുന്നത്. ഓരോ വ്യക്തിയുടെയും കഴിവുകള്‍ മനസിലാക്കി അവര്‍ക്ക് അനുയോജ്യമായ യഥാര്‍ത്ഥ ജോലി സാധ്യതകള്‍ തിരിച്ചറിയുന്നതിനും, ലക്ഷ്യബോധമുള്ള ഒരു ഭാവി രൂപകല്‍പ്പന ചെയ്യുന്നതിനും ആവശ്യമായ ശാസ്ത്രീയ കരിയര്‍ അസസ്‌മെന്റ് ടൂളുകളും വിദഗ്ധ ഉപദേശങ്ങളും ഒരുക്കുന്നുണ്ടെന്നതാണ് CoHome നെ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം കഴിവുകള്‍ കണ്ടെത്തുന്നതു മുതല്‍ തങ്ങളുടെ പാത തിരഞ്ഞെടുക്കുന്നത് വരെ, വ്യക്തിഗത കൗണ്‍സിലിംഗ്, ആഗോള വിദ്യാഭ്യാസ പിന്തുണ, വൈദഗ്ധ്യ വികസന പരിപാടികള്‍ എന്നിവയിലൂടെ ഭാവിയിലേക്കുള്ള വഴികാട്ടിയാകുക കൂടിയാണ് ഈ സംരംഭം.

വിദ്യാര്‍ത്ഥിയുടെ സ്വാഭാവികമായ കഴിവുകളും താല്‍പര്യങ്ങളും വിലയിരുത്താന്‍ Mindlerമായി സഹകരിച്ച് CoHome Career ആപ്റ്റിട്യൂഡ് ടെസ്റ്റുകളും സംഘടിപ്പിക്കുന്നുണ്ട്. ന്യുമെറിക്കല്‍, വെര്‍ബല്‍, ലോജിക്കല്‍, സ്‌പേഷ്യല്‍, ക്രീയേറ്റീവ് അഭിരുചികള്‍ അളക്കുന്നതിനൊപ്പം, വ്യക്തിത്വ സവിശേഷതകളും, പഠന ശൈലിയും ഈ പരീക്ഷയില്‍ ഉള്‍പ്പെടുന്നുണ്ട്.
അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട മാതൃകകളെ അടിസ്ഥാനമാക്കി വിദഗ്ധര്‍ രൂപകല്‍പന ചെയ്ത ഈ പരീക്ഷയുടെ ഫലം, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ക്ക് അനുയോജ്യമായ തൊഴില്‍ സാധ്യതകള്‍, വിദ്യാഭ്യാസ വഴികള്‍, വിഷയ തിരഞ്ഞെടുപ്പുകള്‍എന്നിവ സംബന്ധിച്ച് വ്യക്തമായ റിപ്പോര്‍ട്ട് നല്‍കുന്നു. ഈ ശാസ്ത്രീയമായ വിലയിരുത്തലിലൂടെയാണ് 8, 9, 10 ക്ലാസ്സുകള്‍ക്ക് ശേഷമുള്ള സ്ട്രീം തിരഞ്ഞെടുപ്പുകള്‍ക്കും, പ്ലസ് ടുവിന് ശേഷമുള്ള കരിയര്‍ തീരുമാനങ്ങള്‍ക്കും CoHome കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സ്വപ്‌നജോലിയെ യഥാര്‍ത്ഥ ജീവിത സാഹചര്യങ്ങളുമായി ചേര്‍ത്ത് അനുഭവിച്ചറിയാന്‍ അവസരമൊരുക്കുന്ന വിര്‍ച്വല്‍ കരിയര്‍ സിമുലേറ്റര്‍ (VCS) ആണ് CoHome Careerന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. തികച്ചും ഓണ്‍ലൈനായി, റോള്‍ പ്ലേയിംഗ് ഗെയിമുകള്‍, എക്‌സ്പീരിയന്‍ഷ്യല്‍ വീഡിയോകള്‍ എന്നിവയിലൂടെ ഒരു തൊഴില്‍ മേഖലയെ അടുത്തറിയാന്‍ ഇത് വിദ്യാര്‍ത്ഥികളെ സഹായിക്കും.
മറ്റ് സംരംഭങ്ങളെ പോലെ വിദേശ വിദ്യാഭ്യാസത്തില്‍ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ നല്‍കുന്നതല്ല CoHome ന്റെ രീതി. വിദ്യാര്‍ത്ഥികളുടെ കഴിവും ലഭിച്ച മാര്‍ക്കുകളും പരിഗണിച്ച് യൂണിവേഴ്‌സിറ്റികള്‍ കണ്ടെത്തി, അവരുടെ താത്പര്യങ്ങള്‍ക്കും യൂണിവേഴ്‌സിറ്റിയുടെ ആവശ്യകതകള്‍ക്കും അനുസരിച്ചാണ് CoHome Career പ്രവര്‍ത്തനം. യു.എസ്., യു.കെ. വിദ്യാഭ്യാസ മേഖലകളില്‍ കൂടുതലായി ശ്രദ്ധയൂന്നുന്ന സംരംഭത്തിന് കീഴില്‍ നിരവധി വിദ്യാര്‍ത്ഥികളാണ് തങ്ങളുടെ ഭാവി തിരഞ്ഞെടുക്കാന്‍ ഇന്ന് എത്തിച്ചേരുന്നത്.
സമഗ്രമായ ഈ സമീപനത്തിലൂടെ കേവലം ഒരു കരിയര്‍ സേവനമെന്നതിലുപരി, ഓരോ വിദ്യാര്‍ത്ഥിക്കും അവരുടെ സ്വപ്‌നങ്ങളിലേക്ക് പറന്നുയരാനുള്ള ചിറകുകള്‍ നല്‍കുകയാണ് CoHome Career. ശാസ്ത്രീയമായ വിലയിരുത്തലുകളും, നൂതന സാങ്കേതികവിദ്യകളും, വിദഗ്ധരുടെ മാര്‍ഗനിര്‍ദ്ദേശവും സമന്വയിപ്പിക്കുന്ന ഈ സംരംഭം, ഭാവിജീവിതത്തിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ ആത്മവിശ്വാസം കൂടിയാണ് ഉറപ്പാക്കുന്നത്.




