പരിമിതികള്‍ പരാജയമല്ലെന്നറിഞ്ഞു പുതുവഴികള്‍ തേടാം!

മനുഷ്യന്റെ മനസ് ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതാണെന്ന് നാം കേട്ടിട്ടുണ്ട്… അതുപോലെ തന്നെയാണ് അവന്റെ തലച്ചോറും. ഓര്‍മശക്തിയും ബുദ്ധിശക്തിയുമെല്ലാം മറ്റെല്ലാ കഴിവുകളെയും പോലെ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. എന്നാല്‍ മത്സരങ്ങളുടെയും വെല്ലുവിളികളുടെയും ഈ ലോകത്ത്, കഴിവുകളുടെ ഈ ഏറ്റക്കുറച്ചിലുകളെ മറികടന്ന് മുന്നോട്ട് പോകേണ്ടത് അതിജീവനത്തിന്റെ ഭാഗമാണ്. അതിനായി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം സ്‌പെഷ്യലിസ്റ്റുകളുടെയും പ്രൊഫഷണലുകളുടെയും കൂട്ടായ്മയാണ് കൊച്ചിയിലെ ‘എവറോണ്‍ അക്കാദമി’. ഒന്നര വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ അക്കാദമി, പഠനവൈകല്യമുള്ള കുട്ടികള്‍ ഉള്‍പ്പെടെ അനേകം പേരുടെ ജീവിതത്തില്‍ പുതുവെളിച്ചം പകര്‍ന്നിട്ടുണ്ട്.
കുട്ടികളിലെ പഠനവൈകല്യം മാത്രമല്ല, മുതിര്‍ന്നവരില്‍ കാണുന്ന ആത്മവിശ്വാസക്കുറവ്, സാമൂഹിക ഉത്കണ്ഠ, പെരുമാറ്റ പ്രശ്‌നങ്ങള്‍, വിഷാദം തുടങ്ങിയ ഒട്ടനേകം പ്രശ്‌നങ്ങള്‍ക്കും ഇവിടെ ഫലപ്രദമായ പരിഹാരങ്ങള്‍ ലഭ്യമാണ്. ഓരോ വ്യക്തിയുടെയും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ്, വ്യത്യസ്തമായ പഠനരീതികളിലൂടെ അവരുടെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതാണ് എവറോണിന്റെ ദൗത്യം.

ആഷ സെബാസ്റ്റ്യന്‍ എന്ന വനിതയുടെ ഭാവനയില്‍ നിന്നാണ് എവറോണ്‍ രൂപം കൊണ്ടത്. മാസ്‌റ്റേഴ്‌സ് ഓഫ് സോഷ്യല്‍ വര്‍ക്ക് പൂര്‍ത്തിയാക്കി, യു ജിസി നെറ്റ് യോഗ്യത നേടിയതിനെത്തുടര്‍ന്ന്, ആഷ തന്റെ കരിയര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി ആരംഭിച്ചു. 12 വര്‍ഷത്തോളം ചെന്നൈയിലെ വിവിധ കോളേജുകളില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ച ശേഷം, കൊച്ചിയിലെ ഒരു പ്രശസ്ത സ്ഥാപനത്തിന്റെ HR മാനേജര്‍ & ഹെഡ് ഓഫ് ഡിപ്പാര്‍ട്‌മെന്റ് ആയി പ്രവര്‍ത്തിച്ചു. വിദ്യാഭ്യാസ രംഗത്തും മാനേജ്‌മെന്റ് രംഗത്തുമുള്ള അനുഭവങ്ങള്‍ ഈ സംരംഭം തുടങ്ങാന്‍ ആഷയ്ക്ക് പ്രചോദനമായി. പരിചയസമ്പന്നയായ കരിയര്‍, ലൈഫ് കോച്ചും, കോര്‍പ്പറേറ്റ് ട്രെയ്‌നറുമായി, ഇപ്പോള്‍ നിരവധി സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആഷ മാര്‍ഗനിര്‍ദേശം നല്‍കുന്നു.
ശാരീരികമായും മാനസികമായും വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കും, ഓട്ടിസം പോലുള്ള അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്കും, പഠനവൈകല്യമുള്ളവര്‍ക്കും അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ്, പഠനം ഫലപ്രദവും, ആനന്ദകരവുമാക്കി മാറ്റുകയാണ് എവറോണ്‍ ചെയ്യുന്നത്.

ഇതുകൂടാതെ, കരിയര്‍ ഗൈഡന്‍സ്, ഫാമിലി കൗണ്‍സിലിങ്, കപ്പിള്‍ കൗണ്‍സിലിങ്, മാതാപിതാക്കള്‍ക്കുള്ള പരിശീലന ക്ലാസുകള്‍, ജോലി നേടാനുള്ള അഭിമുഖ പരിശീലനം, കോര്‍പ്പറേറ്റ് റെഡിനെസ്സ് ട്രെയിനിങ് പ്രോഗ്രാം, സൈക്കോളജി ഇന്റേണ്‍ഷിപ്പ് തുടങ്ങിയ നിരവധി സേവനങ്ങള്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കായി എവറോണ്‍ ഒരുക്കിയിട്ടുണ്ട്. പ്രഗത്ഭരായ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലേഴ്‌സ്, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേഴ്‌സ്, ട്രെയ്‌നേഴ്‌സ് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് എവറോണിന്റെ ശക്തി.
വിദ്യാഭ്യാസ രംഗത്ത് പതിവായി കാണപ്പെടുന്ന ഒരു പ്രവണതയാണ്, മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ശ്രദ്ധയും പിന്തുണയും ലഭിക്കുക, എന്നാല്‍ അല്പം പിന്നോട്ട് നില്‍ക്കുന്ന കുട്ടികള്‍ ശ്രദ്ധയ്ക്ക് പുറത്താകുക എന്നുള്ളത്. അത്തരത്തിലുള്ള കുട്ടികള്‍ക്ക് അവരുടെ വ്യക്തിഗത പഠനശൈലി തിരിച്ചറിഞ്ഞ്, അവര്‍ക്കും മുന്നോട്ട് വളരാന്‍ അവസരം നല്‍കണമെന്ന കാഴ്ചപ്പാടാണ് ഈ സംരംഭം തുടങ്ങാന്‍ ആഷയെ പ്രചോദിപ്പിച്ചത്.
ഒന്നര വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിക്കുന്ന എവറോണ്‍ അക്കാദമിക്ക്, അനേകം കുട്ടികളുടെ വിജയ കഥകളും അവരുടെ മാതാപിതാക്കളുടെ സന്തോഷ നിമിഷങ്ങളും പങ്കുവയ്ക്കാനുണ്ട്. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ രീതികളില്‍ ക്ലാസുകള്‍ നല്‍കുന്ന എവറോണില്‍ ഇന്ത്യയില്‍ നിന്നും, വിദേശ രാജ്യങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
ഭര്‍ത്താവ് സുഹാസ് ആണ് ആഷ എന്ന സംരംഭകയ്ക്ക് എല്ലാ വിധ പിന്തുണയും നല്‍കി കൂടെ നില്‍ക്കുന്നത്. കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കുന്ന എവറോണിന്റെ ഈ യാത്രയിലൂടെ, അനേകം ആളുകള്‍ക്ക് തങ്ങളുടെ പരിമിതികള്‍ പരാജയമല്ലെന്നു തിരിച്ചറിയാന്‍ കഴിയട്ടെ.
Everon Academy
Learning | Training | Counselling
Address: Second Floor, Unity Plaza, Elamakkara, Kochi – 682 026.
Phone: +91 62826 95016 , +91 75928 83072
Email: info@everonacademy.com
Website: www.everonacademy.com
“Achieving Success by Honing Abilities : ASHA – The Hope”
For connecting us;
https://www.facebook.com/share/17adPjCuxw
https://www.instagram.com/everon_academy?igsh=MXZra2g3MnFsYWJrcw==



