EntreprenuershipSuccess Story

പഠനത്തില്‍ ടോപ്പ് റാങ്ക്, പാഷനില്‍ ബെസ്റ്റ് ബ്രാന്‍ഡ്; ഹെന്നയുടെ എന്‍ മേക്കോവേഴ്‌സ്

ജീവിതത്തില്‍ നാം തിരഞ്ഞെടുക്കുന്ന വഴികള്‍ എപ്പോഴും സുരക്ഷിതമാകണമെന്നില്ല. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതകളും സര്‍ക്കാര്‍ ജോലിയും മുന്നിലുണ്ടായിട്ടും സുരക്ഷിതത്വമുപേക്ഷിച്ച് തന്റെ പാഷനൊപ്പം സഞ്ചരിക്കാനായിരുന്നു മലപ്പുറം മഞ്ചേരി സ്വദേശിനിയായ ഹെന്നയുടെ തീരുമാനം. ബാല്യം മുതല്‍ മനസ്സില്‍ സൂക്ഷിച്ച മേക്കപ്പ് എന്ന പാഷനെ പ്രൊഫഷനാക്കി മാറ്റാന്‍ ഹെന്ന കാണിച്ച ധൈര്യമാണ് ഇന്ന് ‘Enn Makeovers’ എന്ന ബ്രാന്‍ഡിന്റെ വിജയരഹസ്യവും.

ബി.ടെക് ഡയറി ടെക്‌നോളജി ബിരുദധാരിണിയായ ഹെന്നയുടെ ലോകം ചെറുപ്പം മുതലേ നൃത്തവും സംഗീതവും മേക്കപ്പുമെല്ലാം കൂടിച്ചേര്‍ന്നതായിരുന്നു. എന്‍ജിനീയറിങ് രണ്ടാം വര്‍ഷം മുതല്‍ തന്നെ കൂട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഹെന്ന മേക്കപ്പ് ചെയ്തുനല്‍കിയിരുന്നു. അന്ന് ലഭിച്ച അഭിനന്ദനങ്ങളാണ് മേക്കപ്പിലുള്ള കഴിവ് തിരി്ച്ചറിയാന്‍ സഹായിച്ചതും.

പഠനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടായിരുന്നു മേക്കപ്പിനെ പ്രൊഫഷനാക്കാനുള്ള തീരുമാനത്തില്‍ നിന്നും അന്ന് ഹെന്നയെ പിന്തിരിപ്പിച്ചത്. പഠനത്തിന് ശേഷം കണ്ണൂര്‍ മില്‍മയില്‍ അസിസ്റ്റന്റ് ഡയറി ഓഫീസറായി ജോലി ചെയ്യുന്നതിനിടെയിലും ഗേറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി ഐ.ഐ.ടി. ഗുവാഹത്തിയില്‍ ജോയിന്റ് എം.ടെക്. പ്രോഗ്രാമില്‍ പ്രവേശനവും ഹെന്ന നേടിയിരുന്നു. എന്നാല്‍, മില്‍മയിലെ ജോലിക്ക് ഒപ്പം മേക്കപ്പ് ആര്‍ട്ടിസ്‌റ്റെന്ന തന്റെ പാഷനെ കൊണ്ടുപോകാനാകില്ലെന്ന് വന്നതോടെ, ജോലിയിലെ രണ്ടാം മാസം ഹെന്ന ഒരു നിര്‍ണായക തീരുമാനം സ്വീകരിച്ചു… ‘സുരക്ഷിതമായ ജോലി ഉപേക്ഷിച്ച്, സ്വപ്‌നത്തിനായി മുഴുവന്‍ സമയവും ഇറങ്ങിത്തിരിക്കുക’!

തുടക്കത്തില്‍ മേക്കപ്പ് ഒരു കരിയറാക്കുന്നതിനോട് നേരിയ തോതിലെങ്കിലും കുടുംബത്തില്‍ വിയോജിപ്പുണ്ടായിരുന്നു. മകളുടെ കഴിവുകളും താത്പര്യങ്ങളും മനസിലാക്കിയതോടെ ക്രമേണ കുടുംബവും പിന്തുണയുറപ്പിച്ചു. തുടക്കത്തില്‍ കുറഞ്ഞ നിരക്കില്‍ പരിചയമുള്ളവരില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും മാത്രമുള്ള വര്‍ക്കുകളായിരുന്നു ഹെന്ന ഏറ്റെടുത്തിരുന്നത്. നിക്കാഹ് കഴിഞ്ഞതോടെ ഈ യാത്രയില്‍ ഹെന്നയ്ക്ക് ഏറ്റവും വലിയ താങ്ങും തണലുമായി ഭര്‍ത്താവും ഒപ്പമെത്തി. കൂടുതല്‍ വര്‍ക്കുകള്‍ ഏറ്റെടുക്കുന്നതിലും മാര്‍ക്കറ്റിംഗിലും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിലും ഭര്‍ത്താവ് നല്‍കിയ പിന്തുണയെ കുറിച്ചും ഹെന്ന കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

പ്രതിദിനം ട്രെന്‍ഡുകള്‍ മാറുന്ന, മത്സരാധിഷ്ഠിതമായിക്കൊണ്ടിരിക്കുന്ന മേഖലയില്‍ ഹാര്‍ഡ് വര്‍ക്ക് മാത്രമല്ല, സ്മാര്‍ട്ട് വര്‍ക്ക് കൂടി വേണമെന്ന് ഹെന്ന വ്യക്തമാക്കുന്നുണ്ട്. ഇതുതന്നെയാണ് ഹെന്നയുടെ സ്വപ്‌ന സംരംഭമായ ‘എന്‍ മേക്കോവേഴ്‌സിന്റെ’ മുഖമുദ്ര. തനിക്ക് മുന്നിലെത്തുന്ന ഓരോ വധുക്കളുടേയും താത്പര്യങ്ങളും ഇഷ്ടങ്ങളും മനസിലാക്കി ‘കസ്റ്റമൈസ്ഡ്’ ആയാണ് എന്‍ മേക്കോവേഴ്‌സ് ഓരോ വര്‍ക്കുകളും പൂര്‍ത്തിയാക്കുന്നത്. ഇതിന് പുറമെ വധുക്കള്‍ക്ക് അനുയോജ്യമായ ‘സ്‌കിന്‍ കെയര്‍’ നിര്‍ദ്ദേശങ്ങളും സംരംഭമുറപ്പാക്കുന്നുണ്ട്. സ്വയം പുതുക്കുകയും നിരന്തരമായ പരിശീലനത്തിലൂടെയുമാണ് ഹെന്നയുടെ പ്രവര്‍ത്തനമെന്നത് തന്നെയാണ് എന്‍ മേക്കോവേഴ്‌സിനെ മറ്റ് സംരംഭങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

നിലവില്‍ ബ്രൈഡല്‍ മേക്കപ്പ്, ഹെയര്‍ സ്‌റ്റൈലിങ്, സാരി ഡ്രേപ്പിങ്, ഗ്രൂം മേക്കപ്പ്, ഗസ്റ്റ് മേക്കപ്പ് തുടങ്ങിയ സേവനങ്ങളാണ് സംരംഭം നല്‍കുന്നത്. മേക്കപ്പില്‍ അഭിനിവേശമുള്ളവര്‍ക്കായി മഞ്ചേരി ആസ്ഥാനമായി എന്‍ മേക്കോവേഴ്‌സ് എന്ന മേക്കപ്പ് അക്കാദമിയും ഹെന്ന നടത്തുന്നുണ്ട്. 25 ലേറെ ബാച്ചുകളാണ് ചുരുങ്ങിയ കാലയളവില്‍ സ്ഥാപനം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ഇതിനുപുറമെ ബ്രൈഡല്‍ ബൊക്കെകള്‍ക്കായി Florenn Bouquets, റോസ് ഗോള്‍ഡ് ആഭരണ ബിസിനസായ Ennaura Jewelery എന്നീ സംരംഭങ്ങളും ഹെന്ന മുന്നോട്ടുനയിക്കുന്നുണ്ട്. രണ്ട് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള Henna Enn എന്ന യൂട്യൂബ് ചാനലിലൂടെ സമൂഹമാധ്യമങ്ങളിലും തന്റെ കയ്യൊപ്പ് പതിപ്പിക്കാനും ഹെന്നയ്ക്ക് സാധിച്ചിട്ടുണ്ട്.

കഠിനാധ്വാനത്തിനും നിശ്ചയദാര്‍ഢ്യത്തിനും പുറമെ പാഷനാണ് ഹെന്നയുടെ സംരംഭത്തിന്റെ അടിത്തറ. ഹെന്നയുടെ വാക്കുകളില്‍ പറഞ്ഞാല്‍, പാഷന്‍ തന്നെയാണ് വിജയത്തിലേക്കുള്ള ഏറ്റവും വലിയ ഡ്രൈവിംഗ് ഫോഴ്‌സ്‌!

For connecting us, please visit: https://www.instagram.com/ennmakeoveracademy?igsh=ZDZkeTlsM2txZjRz

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button