EntreprenuershipSuccess Story

പാഷനില്‍ നിന്ന് ‘പെര്‍ഫക്ഷനി’ലേക്ക്; Rose Petals Bridal Makeup

വര്‍ക്കലയുടെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന Rose Petals Bridal Makeup ഇന്ന് ഒരു വലിയ ബ്രാന്‍ഡായി മേക്കപ്പ് ലോകത്ത് തിളങ്ങുകയാണ്. അതിന്റെ പിന്നില്‍ 25 വര്‍ഷത്തെ അനുഭവസമ്പത്തും അര്‍പ്പണബോധവുമുള്ള ജോഷി ബിജു എന്ന സ്ത്രീയുടെ കഥയുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റാകണമെന്ന മോഹം, നിരവധി എതിര്‍പ്പുകളെ മറികടന്ന്, ആത്മവിശ്വാസത്തോടെ യാഥാര്‍ത്ഥ്യമാക്കി തീര്‍ത്ത യാത്രയാണ് ജോഷി ബിജുവിന്റേത്. പതിനെട്ടാം വയസ്സില്‍ ആദ്യ ബ്രൈഡിനെ ഒരുക്കിയ ആ പെണ്‍കുട്ടിയാണ് ഇന്ന് നൂറുകണക്കിന് ബ്രൈഡുകളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങള്‍ക്ക് നിറം പകര്‍ന്നത്…!

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ക്കലയില്‍ വനിതകള്‍ക്കായി മാത്രം ആരംഭിച്ച Rose Petals, ഇന്ന് മൂന്ന് ബ്രാഞ്ചുകളായി വലിയ ബ്രാന്‍ഡായി വളര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുരുഷന്മാര്‍ക്കായി ആരംഭിച്ച സലൂണ്‍, അടുത്തിടെ തുടങ്ങിയ പ്രീമിയം Rose Petals Family Salon എന്നിവയിലൂടെ ബ്രാന്‍ഡിനെ വിപുലീകരിക്കാന്‍ ജോഷിക്ക് സാധിച്ചു.

സ്‌കിന്‍ ട്രീറ്റ്‌മെന്റും ഹെയര്‍ ട്രീറ്റ്‌മെന്റും മാത്രമല്ല, മാനിക്യൂര്‍, പെഡിക്യൂര്‍, ഹോട്ട് സ്റ്റീം ബാത്ത് ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള സ്‌കിന്‍ കെയര്‍, ബോഡി കെയര്‍ ട്രീറ്റ്‌മെന്റുകളും Rose Petals ല്‍ ലഭ്യമാണ്. സൗന്ദര്യ സംരക്ഷണത്തിനാവശ്യമായ ഓരോ സേവനവും പ്രൊഫഷണല്‍ നിലവാരത്തില്‍, ക്ലെയ്ന്റിന്റെ തൃപ്തിയെന്ന ലക്ഷ്യത്തോടെ നല്‍കുന്നു എന്നതാണ് Rose Petals ന്റെ പ്രത്യേകത.

ബ്രൈഡിന്റെ സ്വാഭാവിക ഭംഗി മറയ്ക്കാതെ അതിനെ കൂടുതല്‍ ഉയര്‍ത്തിക്കാട്ടുക എന്ന ആശയമാണ് Rose Petals ന്റെ മുഖ്യ ആകര്‍ഷണം. ഇന്ന് ട്രെന്‍ഡായിരിക്കുന്ന സ്‌കിന്‍ ടോണിനോട് മാച്ച് ചെയ്യുന്ന ‘നോ മേക്കപ്പ് ലുക്കാ’ണ് ജോഷിയുടെ സിഗ്‌നേച്ചര്‍ സ്‌റ്റൈല്‍. മികച്ച റിസള്‍ട്ടിനായി ഇന്റര്‍നാഷണല്‍ ക്വാളിറ്റി പ്രൊഡക്റ്റുകള്‍ മാത്രമേ Rose Petals ല്‍ ഉപയോഗിക്കുന്നുള്ളൂ എന്നതാണ് ഈ ബ്രാന്‍ഡിനെ നൂറുകണക്കിന് ക്ലെയ്ന്റുകള്‍ വിശ്വസിച്ച് തിരഞ്ഞെടുക്കാന്‍ കാരണം.

ജോഷിയുടെ നേതൃത്വത്തില്‍ 25ഓളം സ്റ്റാഫുകളുമായാണ് Rose Petalsനൊപ്പം ഇന്ന് മുന്നേറുന്നത്. മികച്ച കസ്റ്റമര്‍ റിലേഷന്‍, കൃത്യമായ സര്‍വീസ്, ഉത്പന്നങ്ങളുടെ നിലവാരത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സേവനം എന്നീ മൂല്യങ്ങളാണ് ബ്രാന്‍ഡിനെ വര്‍ക്കലയിലെ ഏറ്റവും വിശ്വസനീയമായ സലൂണാക്കി മാറ്റിയത്. ഒരു ലക്ഷത്തിലേറെയുള്ള ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് Rose Petals ന്റെ ജനപ്രിയത എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നു.

ജോഷിയുടെ വിജയത്തിന്റെ പിന്നില്‍ ഭര്‍ത്താവ് ബിജുവിന്റെ ആത്മാര്‍ഥമായ പിന്തുണയും കുടുംബത്തിന്റെ വിശ്വാസവുമുണ്ട്. ‘പാഷനോടൊപ്പം കഠിനാധ്വാനം ഉണ്ടെങ്കില്‍ മാത്രമേ വിജയിക്കാനാകൂ,’ എന്നതാണ് ജോഷിയുടെ വിശ്വാസം. സലൂണ്‍ ആരംഭിക്കുമ്പോള്‍ ജോഷിയും രണ്ട് ട്രെയ്‌നികളും മാത്രമായിരുന്നു Rose Petals നെ പിടിച്ചുയര്‍ത്താനുണ്ടായിരുന്നത്.

ആ സ്ഥിതിയില്‍ നിന്നും ഇന്ന് നിരവധി പേര്‍ക്ക് തന്റെ സംരംഭത്തിലൂടെ തൊഴില്‍ നല്‍കാന്‍ കഴിയുന്ന നിലയിലേക്കാണ് ജോഷി എത്തിയത്. ഇനിയും ഒരുപാട് പേര്‍ക്ക് തൊഴില്‍ നല്‍കണമെന്നതാണ് ജോഷിയുടെ ആഗ്രഹം. ഭാവിയില്‍ മേക്കപ്പ് പഠിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ഒരു മേക്കപ്പ് അക്കാഡമി ആരംഭിക്കുകയാണ് ജോഷിയുടെ വലിയ സ്വപ്‌നം.

ജോഷി ബിജുവിന്റെ Rose Petals ഒരു ബ്യൂട്ടി സലൂണ്‍ മാത്രമല്ല, അത് തന്റെ പാഷനെ തൊഴിലാക്കി മാറ്റിയ ഒരു സ്ത്രീയുടെ വിജയയാത്ര കൂടിയാണ്. ആത്മാര്‍ത്ഥതയെയും പാഷനെയും ചേര്‍ത്തുനിര്‍ത്തി പ്രതിസന്ധികളെ മറികടന്ന് മുന്നേറിയ ജോഷിയുടെ കഥ എല്ലാ സംരംഭകര്‍ക്കും പ്രചോദനമാണ്. ബിസിനസ് എന്നതിനുപരി തന്റെ പാഷനോട് ജോഷി കാണിച്ച ആത്മാര്‍ത്ഥതയാണ് Rose Petals ന്റെ യഥാര്‍ത്ഥ ഭംഗി.

For more details;

https://www.instagram.com/rosepetalsbridalmakeup?igsh=NjAxNDV2YTJlaXc%3D&utm_source=qr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button