EntreprenuershipSuccess Story

വിവാഹദിനം എന്നും ഓര്‍മകളില്‍ തിളങ്ങാന്‍ Diyooz Makeover & Mehandi Artistry

വടക്കാഞ്ചേരി സ്വദേശിനിയായ ഷാഹിന എന്ന ഒരു സാധാരണ യുവതിയുടെ സ്വപ്‌നമാണ് ഇന്ന് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന Diyooz Makeover & Mehandi Artistry എന്ന പേരില്‍ മുന്നേറുന്നത്. മൂന്ന് വര്‍ഷം മുമ്പ് മെഹന്തി ആര്‍ട്ടിസ്റ്റായാണ് ഷാഹിനയുടെ യാത്ര ആരംഭിച്ചത്. സ്വന്തം പാഷനെയും ഭര്‍ത്താവ് സജീറിന്റെ ഉറച്ച പിന്തുണയെയും കരുത്താക്കി ഷാഹിന മേക്കപ്പ് കോഴ്‌സ് പഠിച്ച് പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി മാറി. അങ്ങനെയാണ് Diyooz Makeover എന്ന ബ്രാന്‍ഡിന്റെ തുടക്കം.

സാരി പ്ലീറ്റിങ്, ഹെയര്‍ സ്‌റ്റൈലിങ്, മെഹന്തി, മേക്കപ്പ്, നെയില്‍ കോണ്‍ സെല്ലിങ് മുതല്‍ ബ്രൈഡ്‌സിനും ബ്രൈഡ്‌സ്‌ മെയ്ഡ്‌സിനുമുള്ള പൂര്‍ണമായ മേക്കോവര്‍ സര്‍വീസുകള്‍ വരെ, All in One ബ്യൂട്ടി ഡെസ്റ്റിനേഷനാണ് Diyooz Makeover & Mehandi Artistry. പ്രത്യേകിച്ച് Utlra HD മേക്കപ്പും ഗ്ലാസി മേക്കപ്പ് ലുക്കുമാണ് ഷാഹിനയുടെ സിഗ്‌നേച്ചര്‍ സ്‌റ്റൈലുകള്‍. ക്യാമറയില്‍ കൂടുതല്‍ തിളക്കവും നാച്ചുറല്‍ ഗ്ലോയും നല്‍കുന്ന ഈ ലുക്കുകളാണ് ക്ലെയിന്റുകള്‍ വീണ്ടും വീണ്ടും Diyooz Makeover നെ തിരഞ്ഞെടുക്കാന്‍ പ്രധാന കാരണം.

തുടക്കത്തില്‍ വര്‍ക്കുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും, ഷാഹിനയുടെ ആര്‍ട്ടിസ്റ്റിക് കഴിവും മേക്കപ്പിലെ ഫിനിഷിങ്ങും കണ്ടവര്‍ Diyooz Makeover നെ മറ്റുള്ളവരോട് ശുപാര്‍ശ ചെയ്യാന്‍ തുടങ്ങി. അതിലൂടെ ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും തമിഴ്‌നാട്ടിലും വരെ Diyooz Makeover ന്റെ സേവനം വിപുലമാക്കാന്‍ ഷാഹിനയ്ക്ക് സാധിച്ചു.

ബ്രൈഡല്‍ മേക്കപ്പിന് പുറമേ സ്‌കിന്‍ കെയറിനും ഷാഹിന പ്രത്യേക ശ്രദ്ധ നല്‍കുന്നു. പ്രീ ബുക്കിങ്ങ് ലഭിക്കുമ്പോള്‍ തന്നെ ബ്രൈഡിന്റെ സ്‌കിന്‍ ടൈപ്പ് അനുസരിച്ച് ഡെയിലി സ്‌കിന്‍ കെയര്‍ റുട്ടീന്‍, ഭക്ഷണക്രമം, ഹോംമേഡ് ഫേഷ്യല്‍ ടിപ്പുകള്‍ എന്നിവ ഷാഹിന വ്യക്തിപരമായി നിര്‍ദേശിക്കുന്നു. കെമിക്കല്‍ അല്ലാത്ത, കൂടുതല്‍ നാച്ചുറല്‍ റസിപ്പികള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ഷാഹിനയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്.

‘ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സ്’ നേടിയെടുക്കാന്‍ ഉറച്ച തീരുമാനമെടുത്ത ഷാഹിന, തന്റെ ജോലിക്ക് വേണ്ടി മനസും കരുത്തും മുഴുവനായി നല്‍കി കഠിനാധ്വാനം ചെയ്യുന്ന വ്യക്തിയാണ്. തന്റെ വര്‍ക്കുകള്‍ ഫീല്‍ഡിലെ മാറ്റങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ മെച്ചപ്പെടുത്തി ഭാവിയില്‍ Diyooz Makeover & Mehandi Artistry യെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കണമെന്നതാണ് ഷാഹിനയുടെ വലിയ സ്വപ്‌നം.

വിവാഹം വെറുമൊരു ചടങ്ങ് മാത്രമല്ല, നിങ്ങളുടെ ജീവിതത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കം കൂടിയാണ്. ആ ദിനത്തെ ആത്മവിശ്വാസത്തോടെ മനോഹരമാക്കി മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ഓര്‍മയായി മാറ്റാന്‍ നിങ്ങളോടൊപ്പം നിലകൊള്ളുന്ന വിശ്വാസത്തിന്റെ പേരാണ് Diyooz Makeover & Mehandi Artistry.

For connecting us, please click the link below:

Instagram: https://www.instagram.com/diyooz_makeover_mehandi_artist?igsh=MXNxMXJqMXRtcGplaQ%3D%3D&utm_source=qr

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button