ഗ്രീന്‍ ആല്‍ഫ; വിശ്വാസവും വിജയവും ചേര്‍ന്ന ബ്രാന്‍ഡ്

പച്ച നിറം പ്രതീക്ഷയുടെയും പുതു തുടക്കത്തിന്റെയും പ്രതീകമാണ്. അതുകൊണ്ടാണ് നെയ്യാറ്റിന്‍കര ധനുവച്ചപുരം സ്വദേശി സജി. എസ് തന്റെ സ്വപ്ന സംരംഭത്തിന് ‘ഗ്രീന്‍ ആല്‍ഫ’ എന്ന പേര് നല്‍കിയത്. സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ കണ്‍സ്ട്രക്ഷന്‍ ജോലികളിലൂടെ മേഖലയുടെ താളമറിഞ്ഞ ഒരാളായിരുന്നു സജി. ജീവിതത്തിന്റെ ആദ്യഘട്ടം മുതല്‍ കൈവരിച്ച പരിചയവും പതിനെട്ട് വര്‍ഷത്തെ സ്ഥിരതയാര്‍ന്ന പരിശ്രമവുമാണ് ഇന്ന് അദ്ദേഹത്തെ ഇന്റീരിയര്‍ ഡിസൈന്‍, ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍, സംഗീതം, തേന്‍ ഉല്‍പ്പാദനം തുടങ്ങി വ്യത്യസ്ത ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രീന്‍ ആല്‍ഫ ഗ്രൂപ്പ് എന്ന സമഗ്ര ബ്രാന്‍ഡിന്റെ മുഖമാക്കി മാറ്റിയത്.

ഗ്രീന്‍ ആല്‍ഫ ഇന്റീരിയേഴ്ര്സ് ആന്‍ഡ് ബില്‍ഡേഴ്സ്;
ക്രിയേറ്റിവിറ്റിയും ക്വാളിറ്റിയും കൂടിച്ചേരുന്ന സ്ഥലം
തന്റെ പ്ലസ്ടു പഠനകാലത്ത് തന്നെ കണ്‍സ്ട്രക്ഷന്‍ ലോകത്തോട് അടുപ്പം പുലര്‍ത്തിയ സജി, പിന്നീട് അതിനെ ജീവിതവഴിയായി തിരഞ്ഞെടുത്തു. വര്‍ക്ക്സൈറ്റുകളിലെ അനുഭവങ്ങളാണ് അദ്ദേഹത്തിന് പ്രായോഗിക പാഠപുസ്തകങ്ങള്‍. ആഗ്രഹം, പരിശ്രമം, ക്രിയേറ്റിവിറ്റി, ഈ മൂന്നു ശക്തികളാണ് സജിയുടെ വിജയത്തിന്റെ അടിത്തറ. അതിന്റെ ഫലമായാണ് Green Alpha Interiors & Builders എന്ന സംരംഭം രൂപം കൊണ്ടത്.
ആദ്യകാലത്ത് കുറച്ച് തൊഴിലാളികളോടെയായിരുന്നു തുടക്കം. ഇന്ന് 25ലധികം തൊഴിലാളികള്‍ ചേര്‍ന്ന് കമ്പനി വലിയൊരു ടീമായി വളര്‍ന്നു. ഫോള്‍സ് സീലിംഗ്, മോഡുലാര്‍ കിച്ചന്, വാള് ഡിസൈന്‍, ലൈറ്റിങ് കോണ്‍സെപ്റ്റുകള്‍ തുടങ്ങി വീടിന്റെ മുഴുവന്‍ സ്ട്രക്ചറിനും സജിയും സംഘവും നവരൂപം നല്കുന്നു. കസ്റ്റമറുടെ ബഡ്ജറ്റ് എത്രയാണെങ്കിലും ക്വാളിറ്റിയില്‍ വിട്ടുവീഴ്ചയില്ലെന്നതാണ് ഗ്രീന്‍ ആല്‍ഫയുടെ മുഖമുദ്ര.
കമ്പനിയുടെ മാനേജ്മെന്റിന്റെ മുഖ്യ സാന്നിധ്യമായ സജിയുടെ ഭാര്യ റീന ആര്, സജിയോടൊപ്പം ഗ്രീന്‍ ആല്‍ഫയുടെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്ക് വഹിച്ചു. ഇരുവരുടെയും ദര്‍ശനവും നേതൃത്വവും ചേര്‍ന്നാണ് ഗ്രീന്‍ ആല്‍ഫയെ വിജയത്തിലേക്ക് നയിച്ചത്.
Low Cost to Luxury ; കെട്ടിടങ്ങളുടെ പുതിയ ആശയം
സജിയുടെ കണ്‍സ്ട്രക്ഷന്‍ ആശയങ്ങളില്‍ പുതുമക്ക് എപ്പോഴും വലിയ സ്ഥാനമുണ്ട്. ഒരു കെട്ടിടത്തിന്റെ മുകളില്‍ പുതിയ നില പണിയുമ്പോള്‍ അധിക ഭാരത്തിന്റെ പ്രശ്നം ഒഴിവാക്കാന്‍, മെറ്റല്‍ ഫ്രെയിം ഉപയോഗിച്ച് ‘വെയിറ്റ്ലെസ് ഫ്ളോര്‍ സിസ്റ്റം’ പ്രയോഗിക്കുന്നു. ഈ സാങ്കേതികതയിലൂടെ പഴയ കെട്ടിടങ്ങള്‍ പൊളിക്കാതെ തന്നെ ചെലവ് കുറഞ്ഞും ഉറപ്പുള്ളതുമായ പുതിയ നിലകള്‍ പണിയാം.
നോര്‍മല്‍ കണ്‍സ്ട്രക്ഷനില്‍ കസ്റ്റമര്‍ക്ക് ഇഷ്ടമാകുന്ന പഴയ പ്രോജക്ടുകള്‍ അവരുടേതായ ഡിസൈന്‍ ചേര്‍ത്ത് പുനര്സൃഷ്ടിക്കുന്നതാണ് കമ്പനിയുടെ രീതിയെന്ന് സജി പറയുന്നു. ലോ ബഡ്ജറ്റിലും ക്വാളിറ്റി നിലനിര്‍ത്തി വീട് പൂര്‍ത്തിയാക്കുക എന്നതാണ് ഗ്രീന്‍ ആല്‍ഫയുടെ നിര്‍മാണ രീതി. അതിനാലാണ് അദ്ദേഹത്തിന്റെ ഓരോ പ്രോജക്ടിലും ‘ക്വാളിറ്റി വിത്ത് പാഷന്’ എന്ന ആശയം പ്രതിഫലിക്കുന്നത്.

ഗ്രീന്‍ ആല്‍ഫ ബീറ്റ്സ്; സംഗീതത്തിന്റെ മറ്റൊരു വഴിത്തിരിവ്
കണ്‍സ്ട്രക്ഷന്‍ രംഗത്തെ തിരക്കുകള്‍ക്കിടയിലും സംഗീതം സജിയുടെ ജീവിതത്തിലെ മറ്റൊരു ശ്വാസം പോലെയാണ്. കുടുംബത്തിന്റെ പാഷനായി വളര്‍ന്ന ഈ മേഖലയാണ് Green Alpha Beats എന്ന പേരില്‍ രൂപം കൊണ്ടത്. ഒരു ഗായകനും ഗാനരചയിതാവും ഇന്‍സ്ട്രുമെന്റ് പ്ലെയറുമായ സജി ഇതിനകം അഞ്ച് പാട്ടുകള്‍ Green Alpha Beats എന്ന യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. ഭാര്യ റീനയും രണ്ട് മക്കളായ ജെനീറ്റ ആര് സജിയും ജൊഫീറ്റ ആര് സജിയും സംഗീതത്തില്‍ സജിയോടൊപ്പം സജീവമാണ്.
ഗ്രീന്‍ ആല്‍ഫ ഹണി; ശുദ്ധതയുടെ മധുരം
സജിയുടെ കുടുംബ പാരമ്പര്യത്തോടു ചേര്‍ന്ന മറ്റൊരു സംരംഭമാണ് Green Alpha Honey. അച്ഛന് വര്‍ഷങ്ങളോളം കര്‍ഷകനായിരുന്നതുകൊണ്ട് തേന്‍ ഉത്പാദനം സജിക്ക് പരിചിതമായ മേഖലയായിരുന്നു. പക്ഷേ, ലക്ഷ്യം അത് കൂടുതല്‍ ശുദ്ധവും ഉയര്‍ന്ന ഗുണമേന്മയോടെയും പുതിയ തലമുറയിലേക്കെത്തിക്കുക എന്നതായിരുന്നു.
ഇന്ന് Green Alpha Honey വിശ്വാസത്തോടും ശുദ്ധതയോടും ചേര്‍ന്ന് ഒരു വിശ്വസനീയ ബ്രാന്‍ഡായി വളര്‍ന്നു. ഈ വിശ്വാസത്തിന്റെ പിന്നില്‍ സജിയുടെ കുടുംബ പാരമ്പര്യവും മികവും നിലകൊള്ളുന്നു. 2025ല്‍ കേരള സര്‍ക്കാരിന്റെ മികച്ച കര്‍ഷകനുള്ള പുരസ്കാരം നേടിയ സജിയുടെ പിതാവ്, ശുദ്ധവും പ്രകൃതിസൗഹൃദവുമായ കൃഷിയും തേന്‍ ഉത്പാദനവും വഴി ആ പാരമ്പര്യത്തിന് അംഗീകാരം നേടി.
വിശ്വാസമാണ് യഥാര്‍ത്ഥ പരസ്യം
ഓരോ വര്‍ക്കിന് പിന്നിലും ദൈവീകതയുണ്ടെന്ന വിശ്വാസത്തോടെയാണ് സജി മുന്നോട്ട് പോകുന്നത്. തന്റെ വര്‍ക്കുകള്‍ മറ്റൊരാളുടെ ആശയം പകര്‍ത്തിയതല്ല, മറിച്ച് സ്വന്തം ചിന്തകളുടെ പ്രതിഫലനമാണെന്ന ആത്മവിശ്വാസം സജിക്കുണ്ട്. അതുകൊണ്ടാണ് 1000 ത്തിലേറെ ‘ഹാപ്പി കസ്റ്റമേഴ്സ്’ ഗ്രീന്‍ ആല്‍ഫയോടൊപ്പം ഇന്നും തുടരുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ഗ്രീന്‍ ആല്‍ഫയുടെ വര്‍ക്കുകള്‍ കൂടുതല്‍ ആളുകളിലേക്കെത്തുമ്പോഴും, മൗത്ത് പബ്ലിസിറ്റിയേക്കാള്‍ ശക്തമായ പരസ്യമില്ലെന്നും വിശ്വാസം പണിയുകയെന്നതാണ് ഏറ്റവും വലിയ മാര്‍ക്കറ്റിങ്ങെന്നും സജി തെളിയിച്ചു.



