ഇനി എവിടെ നിന്ന് ‘പര്‍ച്ചേസ്’ ചെയ്താലും ഡിസ്‌കൗണ്ട് ഉറപ്പ്..!

‘BIZZ Atom Universal Loyatly Card‘
ദിനം പ്രതി നിതേ്യാപയോഗ സാധനങ്ങള്‍ക്ക് വില കൂടുന്ന ഒരു കാലമാണ് ഇത്. അതിനാല്‍ തന്നെ പലപ്പോഴും സാധാരണക്കാര്‍ക്കും മറ്റും പണം കൃത്യമായി വിനിയോഗിക്കാനോ, നിത്യ ആവശ്യങ്ങള്‍ക്ക് ചിലവഴിച്ചശേഷം ഭാവിയ്ക്കായി സുരക്ഷിതമായി സമ്പാദിക്കാനോ സാധിക്കാറില്ല എന്നത് വസ്തുതയാണ്. അതിനാല്‍ തന്നെ വന്‍കിട സ്ഥാപനങ്ങളും മറ്റും നല്‍കുന്ന ഓഫറുകള്‍ കാത്ത് സാധങ്ങള്‍ വാങ്ങുന്നത് പിന്നീടത്തേക്ക് മാറ്റി വയ്ക്കുന്ന ധാരാളം പേരും നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ആ ഒരു പ്രശ്‌നത്തിന് പരിഹാരമായി മാറുന്ന ഒരു സംരംഭമുണ്ട്…!

മലപ്പുറം ജില്ലയിലെ വെന്നിയൂര്‍ സ്വദേശിയായ അബ്ബാസ് എന്ന ചെറുപ്പക്കാരന്റെ ചിന്തയില്‍ രൂപം കൊണ്ട BIZZ Atom Universal Loyatly Card എന്ന ആശയം രാജ്യമൊട്ടാകെ മാറ്റത്തിന്റെ നവീന മുഖം സൃഷ്ടിക്കുകയാണ്. ബാംഗ്ലൂര്‍ ആസ്ഥാനമായ ഈ ഐടി റിലേറ്റഡ് സ്റ്റാര്‍ട്ട് അപ്പ് സ്ഥാപനം മലപ്പുറം ജില്ലയില്‍ തുടക്കമിട്ട് ഇപ്പോള്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്നു.
വ്യത്യസ്തമായ ഈ ആശയം ജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും നല്‍കുന്നത് തുല്യമായ പ്രയോജനമാണ് എന്നത് ഏറെ ശ്രദ്ധേയമാണ്. BIZZ Atom Universal Loyatly Card എന്നത് ഏത് ഷോപ്പില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയാലും ‘ഡിസ്‌കൗണ്ട്’ ലഭിക്കുന്ന ഒരു മാര്‍ഗമാണ്. ഈ കാര്‍ഡ് ഉപയോഗിച്ച് ഷോപ്പുകളില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന ഒരു വ്യക്തിക്ക് മികച്ച ‘ഡിസ്‌കൗണ്ട്’ എപ്പോഴും ലഭിക്കുകയും പണം സേവ് ചെയ്യാന്‍ സാധിക്കുകയും ചെയ്യുന്നു എന്നത് BIZZ Atom Universal Loyatly Card ന്റെ പ്രത്യേകതകളില്‍ ഒന്നാണ്. നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമ പ്രദേശങ്ങളിലും സേവനം ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ കാര്‍ഡ് തയ്യാറാക്കിയിട്ടുള്ളത്.
ഒരു വ്യക്തിക്ക് ആവശ്യമായ എല്ലാ മേഖലകളിലും പര്‍ച്ചേസ് നടത്താന്‍ ഈ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അതായത് ഒരു വ്യക്തിക്ക് ആവശ്യമായ നിത്യോപയോഗ മേഖലകള്‍ മുതല്‍ ജീവിതത്തിന്റെ നാനാ മേഖലകളിലും സേവനത്തിനായി ഈ കാര്‍ഡ് ഉപയോഗിക്കുകയും അതിലൂടെ ഫിനാന്‍ഷ്യല്‍ പ്ലാനിങോടെ ‘ക്യാഷ് സേവ്’ സാധ്യമാക്കുകയും ചെയ്യുന്നു.
മാത്രമല്ല ഓരോ പര്‍ച്ചേസിലും ഡിസ്‌കൗണ്ടില്‍ നിന്നും പോയിന്റ് ലഭിക്കുകയും പിന്നീട് ഈ പോയിന്റ് ഉപയോഗിച്ച് ‘ഫ്രീ ഓഫ് കോസ്റ്റില്‍’ ഷോപ്പിങ് ചെയ്യാനും BIZZ Atom Universal Loyatly Card വഴി സാധിക്കുന്നതാണ്. ഈ കാര്‍ഡ് പരിധികള്‍ ഇല്ലാതെ ഉപയോഗിക്കാനും നിരവധി ഷോപ്പുകളില്‍ നിന്നും ഒരേ സമയം പര്‍ച്ചേസ് ചെയ്യാനും സാധിക്കുന്ന രീതിയിലാണ് തയാറാക്കിയിട്ടുള്ളത്.

ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ രീതികളില്‍ ഈ കാര്‍ഡ് ഉപയോഗിക്കാമെങ്കിലും ഓഫ്‌ലൈന്‍ വ്യാപാരത്തിനാണ് ഇത് കൂടുതല്‍ പ്രാധ്യാനം നല്‍കുന്നത്. കാരണം, ഓഫ്‌ലൈന്‍ വ്യാപാരം കേരളത്തില്‍ കൂടുതല്‍ ശക്തമാകുന്നതിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്നുള്ള പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും കേരളത്തെ സാമ്പത്തികമായി മുന്നിലേക്ക് എത്തിക്കാനും ഈ ആശയം കൊണ്ട് സാധിക്കുക കൂടി ചെയ്യും. നിരവധി പേര്‍ക്ക് തൊഴില്‍ അവസരം കൂടി നല്‍കുന്ന ഒരു മികച്ച സംരംഭമാണ് ഇത്. കേരളത്തിന് പുറത്ത് മറ്റ് സംസ്ഥാനങ്ങളിലേക്കും BIZZ Atom എന്ന ആശയം നിലവില്‍ വളരുകയാണ് എന്നത് ശ്രദ്ധേയമാണ്.

ഇന്ത്യയൊട്ടാകെ ഈ ആശയത്തെ എത്തിക്കാനും
മാറുന്ന സാമ്പത്തിക വളര്‍ച്ച മുന്നില്‍ കണ്ടുകൊണ്ട് ഡിജിറ്റല്‍ കറന്‍സിയായി ലോകം മൊത്തം ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തില്‍ BIZZ Atom Universal Loyatly Card എന്ന തന്റെ സ്റ്റാര്‍ട്ടപ്പിനെ മാറ്റാനുള്ള ശ്രമത്തിലുമാണ് നിലവില്‍ അബ്ബാസ് എന്ന ഈ യുവ സംരംഭകന്‍. BIZZ Atom എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഈ സേവനങ്ങള്‍ ആര്‍ക്കും ലഭ്യമാക്കാവുന്നതാണ്. ഇന്ത്യയുടെ വ്യാപാര വ്യവസായ രംഗത്ത്, ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ പുതുമാറ്റത്തിന് നാന്ദി കുറിച്ചു മുന്നേറുകയാണ് ‘BIZZ Atom‘…!
For more details:
Instagram:
https://www.instagram.com/bizzatom?utm_source=ig_web_button_share_sheet&igsh=ZDNlZDc0MzIxNw%3D%3D
Facebook: https://www.facebook.com/bizzatomapp



