EntreprenuershipSuccess Story

ബ്രൈറ്റ്സ്റ്റാര്‍: വിശ്വാസ്യതയോടെ പ്രകാശിക്കുന്ന കേരളത്തിന്റെ സോളാര്‍ ഭാവി

സോളാര്‍ എനര്‍ജിയുടെ സാധ്യതകളും പ്രയോജനങ്ങളും ജനങ്ങളിലെത്തിച്ച്, കേരളത്തിന്റെ ‘ഗ്രീന്‍ എനര്‍ജി’യുടെ ഭാവി എഴുതിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് മുരിക്കന്‍ ട്രേഡിങ് കമ്പനി ബ്രൈറ്റ്സ്റ്റാര്‍. കോട്ടയം കുറുപ്പന്തറ കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും, ഇന്ന് എറണാകുളം, പത്തനംതിട്ട ജില്ലകളിലേക്കും വ്യാപിച്ചുകഴിഞ്ഞ ബ്രൈറ്റ്സ്റ്റാര്‍, വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ തന്നെ കേരളത്തിന്റെ സോളാര്‍ എനര്‍ജി രംഗത്ത് സ്വന്തം മുദ്ര പതിപ്പിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമെത്തുന്ന ശുദ്ധമായ ഊര്‍ജം, സാധാരണക്കാര്‍ മുതല്‍ വ്യവസായികള്‍ വരെയുള്ള എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ദൗത്യം.

1998ല്‍ അലക്‌സ് ജി. മുരിക്കന്‍ സ്ഥാപിച്ച ബ്രൈറ്റ്സ്റ്റാര്‍, ഇന്ന് വിശ്വാസ്യതയും ഗുണമേന്മയും ഒരുപോലെ കൈമുതലാക്കിയ സ്ഥാപനമായി വളര്‍ന്നു. പാരമ്പര്യമായി ഒരു ബിസിനസ് കുടുംബത്തില്‍ നിന്നുള്ള ആളായിരുന്നെങ്കിലും, സോളാര്‍ രംഗത്തേക്ക് കടന്നത് അലക്‌സിന്റെ സ്വന്തം താത്പര്യവും ആഗ്രഹവുമാണ്. ഭാര്യ ജിഞ്ചു അലക്‌സും പങ്കാളിയായി ചേര്‍ന്ന്, കുടുംബ സംരംഭത്തിന് പുതിയ ശക്തി നല്‍കി. സ്വന്തം മാനുഫാക്ചറിങ് യൂണിറ്റുകള്‍ വഴിയാണ് ഇവര്‍ നിരവധി ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുന്നത്.

ബ്രൈറ്റ്സ്റ്റാര്‍ ബ്രാന്‍ഡില്‍ തന്നെ വിപണിയില്‍ എത്തിയ ഇന്‍വെര്‍ട്ടര്‍, ബാറ്ററി ഇന്ന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. സോളാര്‍ ഉപകരണങ്ങളുടെ വൈവിധ്യവും വിശ്വാസ്യതയുള്ള സര്‍വീസുമാണ് ബ്രൈറ്റ്സ്റ്റാറിനെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിക്കുന്നത്. സോളാര്‍ പാനലുകള്‍, ഇന്‍വെര്‍ട്ടറുകള്‍, ബാറ്ററികള്‍, സോളാര്‍ സ്ട്രീറ്റ് ലൈറ്റുകള്‍, ഗാര്‍ഡന്‍ ലൈറ്റുകള്‍, സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍, ലൈറ്റ് ബോര്‍ഡുകള്‍, BLDC ഫാനുകളും, എയര്‍, BLDC കണ്ടീഷണറുകളും തുടങ്ങി വൈവിധ്യമാര്‍ന്ന എനര്‍ജി സേവിംഗ് ഉത്പന്നങ്ങള്‍ ഇവിടെ ലഭ്യമാണ്. കൂടാതെ, ഹോം ആന്‍ഡ് ഓഫീസ് ഇന്‍വെര്‍ട്ടേഴ്‌സ്, ഓണ്‍ലൈന്‍ ഓഫ്‌ലൈന്‍ യു.പി.എസ്, സെര്‍വോ സ്റ്റബിലൈസേഴ്‌സ്, വാട്ടര്‍ ലെവല്‍ കണ്‍ട്രോളറുകള്‍, MPPT ചാര്‍ജ് കണ്‍ട്രോളറുകള്‍, ബാറ്ററിയില്ലാത്ത സോളാര്‍ പ്ലാന്റ് എന്നിവയും ബ്രൈറ്റ്സ്റ്റാര്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു.

ഇതിനു പുറമേ, ബ്രൈറ്റ്സ്റ്റാര്‍ പുതുതായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ്, ബാക്കപ്പ് ആന്‍ഡ് പീക്ക് ടൈം ഓട്ടോമാറ്റിക് ചെയ്ഞ്ച് ഓവര്‍ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇതുവരെ മറ്റാരും അവതരിപ്പിക്കാത്ത ഈ പുതുമയാര്‍ന്ന പ്രൊഡക്ട്, സോളാര്‍ രംഗത്തെ ഒരു വലിയ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. നിലവില്‍ ഓണ്‍ഗ്രിഡ് പ്രോജക്ടുകളില്‍ കറന്റ് പോയാല്‍ ബാക്കപ്പ് ലഭ്യമല്ലെന്നത് ഉപഭോക്താക്കളുടെ ഒരു പ്രധാന പ്രശ്‌നമായിരുന്നു. എന്നാല്‍, ബ്രൈറ്റ്സ്റ്റാര്‍ വീടുകളിലെ ഇന്‍വെര്‍ട്ടറുകള്‍ ഓണ്‍ഗ്രിഡുമായി ബന്ധിപ്പിച്ച് ബാക്കപ്പ് നല്‍കുന്ന പ്രത്യേക സിസ്റ്റം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ, ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ വിശ്വാസ്യതയും സ്ഥിരതയുമുള്ള വൈദ്യുതി ലഭ്യമാകുന്നു.

സാധാരണക്കാരനും പ്രീമിയം ഉപഭോക്താക്കള്‍ക്കും തിരഞ്ഞെടുക്കാവുന്ന രീതിയില്‍, പതിനായിരം രൂപ മുതല്‍ ലഭ്യമായ സോളാര്‍ ഉത്പന്നങ്ങള്‍ ഒരുക്കിയിരിക്കുന്നു. അതിനാല്‍, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ബ്രൈറ്റ്സ്റ്റാര്‍ ഒരു വിശ്വസ്ത പങ്കാളിയായി മാറുന്നു. ഉപഭോക്താവിന്റെ ബജറ്റിനും ആവശ്യത്തിനും അനുയോജ്യമായ രീതിയില്‍ ഓഫ് ഗ്രിഡ് പവര്‍ സിസ്റ്റം, ഓണ്‍ ഗ്രിഡ് പവര്‍ സിസ്റ്റം, ബാറ്ററി ലെസ് പവര്‍ സിസ്റ്റം എന്നീ മൂന്ന് പ്രധാന സംവിധാനങ്ങളും സ്ഥാപനം ഒരുക്കുന്നു.

ഓര്‍ഡര്‍ ലഭിച്ചാല്‍ കുറഞ്ഞത് ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വീസ് ഉറപ്പാക്കുന്നു എന്നതാണ് ബ്രൈറ്റ്സ്റ്റാറിന്റെ പ്രത്യേകത. ഉപഭോക്താക്കളോടുള്ള സൗഹൃദപരമായ സമീപനവും വിദഗ്ധ സേവനവുമാണ് ബ്രൈറ്റ്സ്റ്റാറിന് വിശ്വാസ്യത നേടിക്കൊടുത്തത്. ഗുണമേന്മ, വിശ്വാസ്യത, വേഗത്തിലുള്ള സേവനം എന്നതാണ് സ്ഥാപനം മുന്നോട്ട് വെക്കുന്ന മുഖ്യ പ്രതിജ്ഞ.

ഇന്നത്തെ ലോകം മലിനീകരണം കുറയ്ക്കാനും, ഭാവി തലമുറയ്ക്കായി പരിസ്ഥിതി സൗഹൃദമായ ഒരു വഴിയൊരുക്കാനും ആവശ്യപ്പെടുമ്പോള്‍, ബ്രൈറ്റ്സ്റ്റാര്‍ അതിനുള്ള മികച്ചൊരു പരിഹാരമായി മാറുന്നു. കേരളത്തിനകത്തും പുറത്തും ശുദ്ധമായ ഊര്‍ജം എത്തിക്കാന്‍ തയ്യാറെടുക്കുന്ന ബ്രൈറ്റ്സ്റ്റാര്‍, ലൈസന്‍സോടുകൂടിയതും, ഇല്ലാത്തതുമായ ഇലക്ട്രിക് സ്‌കൂട്ടറുകളും കൂടുതല്‍ BLDC ഉപകരണങ്ങളും വിപണിയിലെത്തിച്ചിട്ടുണ്ട്.

ഇത്തരത്തില്‍, 27 വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുള്ള മുരിക്കന്‍ ട്രേഡിങ് കമ്പനി ബ്രൈറ്റ്സ്റ്റാര്‍, ഇന്ന് കേരളത്തിന്റെ ഗ്രീന്‍ എനര്‍ജി മേഖലയില്‍ ഉറച്ചൊരു സാന്നിധ്യമായി വളര്‍ന്നിരിക്കുന്നു. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും എത്തുന്ന ഓരോ ഉത്പന്നവും, ഒരു പച്ചപ്പാര്‍ന്ന നാളെയിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്. കുറഞ്ഞ പലിശ നിരക്കില്‍ ബാങ്ക് ലോണ്‍ സൗകര്യവും ലഭ്യമാണ്.

https://www.instagram.com/mtc_brightstar

https://www.facebook.com/murickens.tradingcompanyBrightstar?sfnsn=wiwspwa&mibextid=RUbZ1f

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button