സ്വന്തം സ്വപ്നത്തില്‍ നിന്ന് നൂറുകണക്കിന് വധുക്കളുടെ സ്വപ്നങ്ങളിലേക്ക്- RentArc

വിവാഹം എന്നത് വസ്ത്രങ്ങളും നിറങ്ങളും സ്വപ്‌നങ്ങളുമെല്ലാം ഒത്തുചേരുന്ന ആഘോഷമാണ്. ഓരോ പെണ്‍കുട്ടിയും മനസ്സില്‍ വരക്കുന്ന ആ ദിനത്തിന്റെ ഭംഗി, ശരിയായ വസ്ത്ര തിരഞ്ഞെടുപ്പിലൂടെ മാത്രമേ പൂര്‍ത്തിയാവുകയുള്ളൂ. മലപ്പുറം വണ്ടൂര്‍ സ്വദേശിനിയായ ഫാത്തിമ ഹിബ, അത്തരമൊരു സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കാനാണ് RentArc എന്ന പേരില്‍ സ്വന്തം സംരംഭം ആരംഭിച്ചത്.
അറബിക്ക് വെഡ്ഡിങ്, ഹല്‍ദി, മെഹന്ദി, റിസപ്ഷന്‍ തുടങ്ങി വിവാഹത്തിന്റെ ഓരോ ഘട്ടത്തിനും അനുയോജ്യമായ ‘റെന്റല്‍’ വസ്ത്രങ്ങള്‍ RentArcല്‍ ലഭ്യമാണ്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം ബ്രൈഡുകള്‍ക്ക് അനുയോജ്യമായ എല്ലാ വസ്ത്രങ്ങള്‍ക്കുമൊപ്പം ആഭരണങ്ങള്‍ തിരഞ്ഞെടുക്കാനും ക്ലെയിന്റുകളെ RentArc സഹായിക്കുന്നു.

2023 ല്‍ ഡിഗ്രി പഠനത്തിനിടെയാണ് ഹിബ RentArc എന്ന സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചത്. സ്വന്തം വിവാഹ വസ്ത്രങ്ങള്‍ വാടകക്ക് നല്‍കിയപ്പോള്‍ ലഭിച്ച മികച്ച പ്രതികരണവും വരുമാനവും, ‘എന്തുകൊണ്ട് റെന്റല്‍ വസ്ത്രങ്ങള്‍ക്കായി സ്വന്തം പ്ലാറ്റ്‌ഫോം തുടങ്ങിക്കൂടാ?’ എന്ന ചിന്തയിലേക്ക് ഹിബയെ നയിച്ചു. ഇന്‍സ്റ്റഗ്രാം വഴി മികച്ച പ്രതികരണം ലഭിച്ച് RentArc മുന്നേറുന്നതിനിടെ പഠനത്തിന്റെ തിരക്കുകള്‍ കാരണം ഹിബക്ക് ഇടവേള എടുക്കേണ്ടി വന്നു. എന്നാല്‍ ഭര്‍ത്താവ് ബാദുഷയുടെ ഉറച്ച പിന്തുണയോടെ ഹിബ വീണ്ടും RentArcനെ സജീവമാക്കി.
ഇന്ന് 1500ല്‍ അധികം ബ്രൈഡല്‍ വസ്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമ്പന്നമായ കളക്ഷനോടെയാണ് RentArc പ്രവര്‍ത്തിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, വാട്ട്‌സ്ആപ്പ് വഴിയാണ് RentArc കൂടുതല്‍ ക്ലെയ്ന്റുകളെ സ്വന്തമാക്കുന്നത്.

കടുത്ത മത്സരങ്ങള്‍ക്കിടയിലും ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ RentArc നെ ഉയരങ്ങളിലേക്ക് നയിക്കാന്‍ ഹിബ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ബ്രൈഡല്‍ റെന്റല്‍ ബൂട്ടിക് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നതിനുള്ള പദ്ധതിയിലാണിപ്പോള്‍. അതിന് കരുത്തായി ഭര്‍ത്താവിന്റെ കുടുംബത്തിന്റെയും, ഹിബയുടെ കുടുംബത്തിന്റെയും പിന്തുണ ഒപ്പമുണ്ട്.
പഠനത്തില്‍ ശരാശരി വിദ്യാര്‍ത്ഥിനിയെന്ന നിലയില്‍ ഒരു ശരാശരി മാര്‍ക്ക് ലഭിച്ചപ്പോഴൊക്കെ, ‘വലിയ ഭാവി ഉണ്ടാവില്ല’ എന്നിങ്ങനെ ചുറ്റുമുള്ളവരുടെ വാക്കുകള്‍ ഹിബയെ പലപ്പോഴും വേദനിപ്പിച്ചിരുന്നു. എന്നാല്‍ ആ കുത്തുവാക്കുകളെയാണ് ഹിബ തന്റെ കരുത്താക്കി മാറ്റിയത്. ഇന്നത്തെ തന്റെ വിജയയാത്രക്ക് ആ വിമര്‍ശനങ്ങളാണ് അടിത്തറയായതെന്ന് ഹിബ അഭിമാനത്തോടെ പറയുന്നു.
സ്വന്തം വിവാഹ വസ്ത്രത്തില്‍ നിന്നാരംഭിച്ച ചെറിയൊരു ആശയം, ഇന്ന് നൂറുകണക്കിന് വധുക്കളുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുന്ന ഒരു വലിയ സംരംഭമായി വളര്‍ന്നു. RentArc, വസ്ത്രങ്ങള്‍ വാടകക്ക് നല്‍കുന്ന ഒരു പ്ലാറ്റ്‌ഫോം മാത്രമല്ല, സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ കരുത്താകുന്ന ഹിബയുടെ ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവ് കൂടിയാണ്.
Instagram: https://www.instagram.com/rent.arc?igsh=MWJzODE2bjI2Z2R3aA==



