സൗന്ദര്യത്തിനപ്പുറം’കോണ്‍ഫിഡന്‍സാ’ണ് നിങ്ങള്‍ക്കുള്ള ഉറപ്പ്

Luxeivy Saloon; ഓരോ മുഖത്തും ആത്മവിശ്വാസത്തിന്റെ പുതിയ തിളക്കം
ആലപ്പുഴയിലെ ഒരു സാധാരണ പെണ്‍കുട്ടിയുടെ സ്വപ്നം ഇന്ന് തൃശൂര്‍, തലശേരി നഗരങ്ങളില്‍ ലക്ഷ്വറി സലൂണുകളായി മാറിയിരിക്കുകയാണ്. അക്കൗണ്ടിങ് പഠിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകാനൊരുങ്ങിയിരുന്ന ഓഷി വിശ്വംഭരന്, ഇന്ന് Luxeivy എന്ന ബ്രാന്‍ഡിന്റെ സ്ഥാപകയും നല്ല രീതിയില്‍ വിജയം വരിച്ച ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റുമാണ്…!
ഓഷിയുടെ ജീവിതത്തിലെ ആദ്യ ജോലി തിരുവനന്തപുരത്തെ ഒരു ഇന്റീരിയര്‍ കമ്പനിയിലെ റിസപ്ഷനിസ്റ്റായിരുന്നു. സാധാരണയായി തോന്നിയ ആ അവസരം, പിന്നീട് ഓഷിയുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന വഴിത്തിരിവായി. അവിടെ വെച്ച് ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിനെ പരിചയപ്പെട്ടപ്പോള്‍, ഓഷിക്ക് മുന്നില്‍ പുതിയ വാതിലുകള്‍ തുറന്നു.

ആത്മവിശ്വാസവും ആശയവിനിമയ കഴിവും കൊണ്ട് ആ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിന്റെ മാനേജ്മെന്റ് ടീമില്‍ ഒരു അംഗമാകാന്‍ അവര്‍ക്ക് സാധിച്ചു. എട്ട് വര്‍ഷക്കാലം ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിന്റെ വിവിധ ഫ്രാഞ്ചൈസികളില്‍ പ്രവര്‍ത്തിച്ചപ്പോള്‍, സലൂണ്‍ മാനേജ്മെന്റിലും മേക്കപ്പിലും ഓഷി അപൂര്‍വമായ അറിവുകളും അനുഭവങ്ങളും സ്വന്തമാക്കി.
സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന സ്വപ്നം മനസിലുറച്ചപ്പോള്‍, അതിന് കരുത്തായി കൂടെ നിന്നത് ഭര്‍ത്താവ് ആഷിക്കായിരുന്നു. ആ സ്വപ്നവും ഓഷിയുടെ സുഹൃത്ത് ഫഹിമ മുസവ്വിറിന്റെ പിന്തുണയും ചേര്‍ന്നാണ് 2023ല്‍ Luxeivy എന്ന ബ്രാന്‍ഡിന് രൂപം നല്‍കിയത്. ഗുരുവായൂരില്‍ തുടക്കം കുറിച്ച ഈ ബ്രാന്‍ഡ് ഇന്ന് തലശേരിയിലും ചുവടുറപ്പിച്ചു. ഇനി, കാസര്‍കോടിലേക്കും വ്യാപിച്ച് മുന്നേറാനൊരുങ്ങുകയാണ് Luxeivy. അതിനൊപ്പം, നാദാപുരത്ത് ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിന്റെ ഫ്രാഞ്ചൈസി വിജയകരമായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്.
സലൂണ്‍ മാനേജ്മെന്റില്‍ നേടിയ അനുഭവവും, കഠിനാധ്വാനം ചെയ്യാനുള്ള മനസും ചേര്‍ന്നപ്പോഴാണ്, സ്വന്തം സംരംഭമെന്ന ആശയം ഓഷിയുടെ ഉള്ളില്‍ ജനിച്ചത്. മറ്റൊരാളുടെ കീഴില്‍ മാത്രം നിന്നാല്‍ പോരെന്ന തിരിച്ചറിവാണ് Luxeivyയുടെ വിജയത്തിന്റെ അടിത്തറ. ഭാവിയിലേക്ക് തനിക്കും കുടുംബത്തിനും വേണ്ടി എന്തെങ്കിലും സൃഷ്ടിച്ചുവെന്ന സംതൃപ്തിയാണ് ഓഷിയെ മുന്നോട്ട് നയിച്ചത്. ആ യാത്രയിലാണ് Luxeivy യെ സ്വന്തം കൈകളാല്‍ ഓഷി മിനുക്കിപ്പണിതത്.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉത്പന്നങ്ങളും സേവനങ്ങളും എല്ലാവര്ക്കും താങ്ങാന്‍ കഴിയുന്ന രീതിയില്‍ നല്‍കുന്നതാണ് Luxeivy യുടെ പ്രത്യേകത. ഹെയര്‍, നെയില്‍സ്, മേക്കപ്പ്, ബ്യൂട്ടി സര്‍വീസുകള്‍– എല്ലാം തന്നെ ഉയര്‍ന്ന നിലവാരത്തില്‍ ലഭ്യമാക്കുന്നു എന്നതാണ് Luxeivy യെ തൃശൂരിലെയും തലശേരിയിലെയും മികച്ച സലൂണുകളിലൊന്നാക്കി മാറ്റിയത്.
ബ്രാന്‍ഡിന്റെ വളര്‍ച്ചക്കൊപ്പം, പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ടിസ്റ്റ് എന്ന നിലയിലേക്കും ഓഷി വളര്‍ന്നു. മേക്കപ്പിനോടുള്ള സ്നേഹവും ക്ലെയ്ന്റുകളോടുള്ള പ്രതിബദ്ധതയും ചേര്‍ന്നപ്പോള്‍, ഓഷി ഇതിനകം 100ലധികം ബ്രൈഡല്‍ മേക്കപ്പുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഓരോ മുഖത്തെയും ഒരു ‘ക്യാന്‍വാസാ’യി കാണുന്ന ഓഷിക്ക്, വധുവിന്റെ തിളക്കത്തോട് പൊരുത്തപ്പെടുന്ന ‘സ്കിന്‍ ഫിനിഷ്’ മേക്കപ്പിനാണ് എപ്പോഴും മുന്‍ഗണന. വസ്ത്രം മുതല്‍ ‘സ്കിന്‍ കെയര്‍’ വരെ, വിവാഹദിനത്തിന്റെ ഒരുക്കങ്ങളില്‍ വ്യക്തിപരമായി പങ്കാളിയായിക്കൊണ്ടാണ് ഓഷി തന്റെ സ്വാധീനം ഉറപ്പിച്ചത്.

ഇന്നിപ്പോള്‍ ഓഷിയുടെ സ്വപ്നം സലൂണുകളില്‍ മാത്രം ഒതുങ്ങുന്നില്ല. ബ്രൈഡുകള്ക്കായി വെഡ്ഡിങ് സാരികളുടെ സ്വന്തം ബ്രാന്‍ഡിനും തുടക്കം കുറിക്കാനൊരുങ്ങുകയാണ് ഓഷി. തൃശൂരില്‍ ആരംഭിക്കാനിരിക്കുന്ന പുതിയ സംരംഭം, Luxeivy യുടെ വിജയത്തിന് പുതിയൊരു നിറം പകരും. 2023ല്‍ ആരംഭിച്ച യാത്ര ഇന്ന് മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍, സ്വന്തം ബ്രാന്‍ഡ് തുടങ്ങിയത് തെറ്റായൊരു തീരുമാനമല്ലെന്ന് ഓഷി തെളിയിച്ചു. അതിലുപരി, പ്രതിസന്ധികളോട് ഒറ്റക്ക് പോരാടി വിജയം നേടാമെന്ന ആത്മവിശ്വാസമാണ് ഓഷിയുടെ കരുത്ത്. അതുകൊണ്ടുതന്നെ, ഓഷിയുടെ കഥ ഇന്ന് സ്വപ്നങ്ങളെ പിന്തുടരാന് ധൈര്യപ്പെടുന്നവര്ക്കുള്ള പ്രചോദനമായി മാറുന്നു.
https://www.instagram.com/oshy_viswambaran?igsh=OTBsZjVmdTVycHY5&utm_source=qr
https://www.instagram.com/makeover_by_oshy?igsh=Y3R6MGt4Zmo4ajNv&utm_source=qr



