‘മനസ്സിലുള്ളത് പോലൊരു വീട്’ – ഭവന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ‘Stupa Architecture Concepts’

വീട് എന്നത് ഏതൊരു വ്യക്തിയുടെയും ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നങ്ങളില്‍ ഒന്നാണ്. കാത്തിരിപ്പ് കൊണ്ടും ഏറെ നാളത്തെ പരിശ്രമം കൊണ്ടുമാണ് ഓരോരുത്തരും തങ്ങളുടെ സ്വപ്‌ന ഭവനത്തെ യാഥാര്‍ഥ്യമാക്കി മാറ്റുന്നത്. എന്നാല്‍ പലപ്പോഴും തങ്ങള്‍ മനസ്സില്‍ കാണുന്നത് പോലൊരു ഭവനത്തെ അത്രത്തോളം ഭംഗിയില്‍ പൂര്‍ത്തിയാക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. അതിന് കാരണം മികച്ച ആര്‍ക്കിടെക്ചര്‍ ടീമിന്റെ അഭാവമാണ്. എന്നാല്‍ 12 വര്‍ഷത്തെ പ്രവൃത്തി പരിചയം കൊണ്ടും ആര്‍ക്കിടെക്ചറല്‍ മേഖലയിലെ പ്രാവീണ്യം കൊണ്ടും തങ്ങളുടേതായ സ്ഥാനമുറപ്പിച്ച ഒരു ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടേഷന്‍ സ്ഥാപനം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് കോഴിക്കോട് സ്ഥിതി ചെയ്യുന്ന Stupa Architecture Concepts.

2014 ലാണ് കോഴിക്കോട് സ്വദേശിയായ അബിന്‍ അഹമ്മദും സുഹൃത്ത് ജംഷീര്‍ പാട്ടശ്ശേരിയും ചേര്‍ന്ന് Stupa Architecture Concepts എന്ന സ്ഥാപനത്തിന് തുടക്കം കുറിക്കുന്നത്. ചെറുപ്പം മുതല്‍ക്ക് തന്നെ പെയിന്റിങിനോടും ചിത്രം വരകളോടും ഏറെ താത്പര്യമുള്ള വ്യക്തിയായിരുന്നു അബിന്‍. ആ ഇഷ്ടം തന്നെയാണ് ഇന്റീരിയര്‍ ഡിസൈന്‍ മേഖലയിലേക്കും അവിടെ നിന്നും ആര്‍ക്കിടെക്ചറല്‍ മേഖലയിലേക്കും അബിന്‍ എത്തിക്കുന്നത്.

അബിന്‍ അഹമ്മദ്

ജംഷീര്‍ പാട്ടശ്ശേരി
വിവിധ സ്ഥാപനങ്ങളില്‍ ഏറെ കാലം ആര്‍ക്കിടെക്റ്റായി ജോലി ചെയ്ത ശേഷമാണ് അബിന്‍ സ്വന്തമായി ഒരു സ്ഥാപനം എന്ന തന്റെ സ്വപ്‌നത്തെ യാഥാര്‍ഥ്യമാക്കി മാറ്റുന്നത്. നാല്‍പത് വര്‍ഷത്തോളം സിവില്‍ കോണ്‍ട്രാക്ടറായി പ്രവര്‍ത്തിച്ച പിതാവില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ടും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നേടിയെടുത്ത പ്രവൃത്തി പരിചയം കൈമുതലാക്കിയും പ്രിയ സുഹൃത്ത് ജംഷീര്‍ കൂടി ഒപ്പം ചേര്‍ന്നതോടെ ഇരുവരുടെയും മികവില്‍ ഉദയം ചെയ്തത് ഒരു ‘ആര്‍ക്കിടെക്ചര്‍ കണ്‍സള്‍ട്ടേഷന്‍’ മേഖലയിലെ ബ്രാന്‍ഡ് സ്ഥാപനം ആണ്.
ഒരു ഭവന നിര്‍മാണത്തിന്റെ ആദ്യഘട്ടം മുതല്‍ അവസാനം വരെ വേണ്ട എല്ലാ സേവനങ്ങളും മികവോടെയും ഉത്തരവാദിത്വത്തോടും കൂടിയുമാണ് Stupa Architecture Concepts ഓരോ കസ്റ്റമര്‍ക്കും ചെയ്തു നല്‍കുന്നത്.




Concept Discussion, Next Floor Plan, 3D Visualization, Interior Designing തുടങ്ങി ഭവന നിര്‍മാണത്തിന് വേണ്ട എല്ലാ സേവനങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. ഒരു വ്യക്തി മനസില്‍ കാണുന്ന ‘ഭവനം’ എന്ന സ്വപ്‌നത്തെ മാറ്റു കുറയാതെ അത് പോലെ തന്നെ കണ്മുന്നില്‍ യാഥാര്‍ഥ്യമാക്കി നല്‍കാന്‍ ഇവര്‍ക്ക് സാധിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. റെസിഡന്‍ഷ്യല്‍ വര്‍ക്കുകള്‍ക്കാണ് ഇവര്‍ പ്രധാനമായും പ്രാധാന്യം നല്‍കുന്നത് . കേരളത്തിനും കേരളത്തിന് പുറത്തും ധാരാളം വര്‍ക്കുകളാണ് Stupa Architecture Concepts ചെയ്തു നല്‍കുന്നത്.
Contact No: 7592960059
https://www.instagram.com/stupa_calicut?igsh=eXgwYWNxNXpndnI0





