‘പാഷനോ’ടുള്ള ചുവടുവയ്പ്; ആഫിയാസ് മേക്കോവറിന്റെ വിജയരഹസ്യം

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍, സൗമ്യമായി… സ്വപ്രയത്നത്തിലൂടെ തന്റെ വിധി മാറ്റിയെഴുതുകയാണ് ആഫിയയെന്ന സംരംഭക ! പ്രതിസന്ധികളില്‍ തോല്‍ക്കാതെ, അവയെ തോല്പിക്കാന് ശാസ്ത്ര അധ്യാപികയില്‍ നിന്നും ഫാഷന്റെയും മേക്കപ്പിന്റേയും ലോകത്തേക്ക് ചുവടുറപ്പിച്ചു മുന്നേറുകയാണ് ആഫിയ ഇന്ന്.
ബി എസ് സി ബോട്ടണി ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ബയോളജി അധ്യാപികയായി പ്രവര്‍ത്തിക്കുകയായിരുന്നു ആഫിയ… ക്ലാസിലെത്തുന്ന കുട്ടികള്‍ക്ക് ജീവശാസ്ത്രത്തെക്കുറിച്ച് പഠിപ്പിക്കുമ്പോഴും ആഫിയയുടെ ഉള്ളില്‍ മേക്കപ്പിനോടും സംരംഭകയെന്ന സ്വപ്നത്തോടുമുള്ള ഇഷ്ടം തീവ്രമായിരുന്നു. അതിന്റെ ഭാഗമായി തന്നെ അധ്യാപനത്തോടൊപ്പം ആഫിയ മേക്കപ്പ് വര്‍ക്കുകളും ഫ്രീലാന്‍സായി ചെയ്തുവന്നിരുന്നു. വിവിധയിടങ്ങളില്‍ നിന്നായി വര്‍ക്ക് ലഭിച്ചുതുടങ്ങിയതോടെ, യു പി, ഹൈസ്കൂള്‍ കുട്ടികളുടെ അധ്യാപികയെന്ന പട്ടം മാറ്റി രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പൂര്‍ണമായും തന്റെ ‘പാഷനൊ’പ്പം സഞ്ചരിക്കാന്‍ ആഫിയ തീരുമാനിക്കുന്നത്.

അക്കാലത്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ ചെയ്തുകൊടുത്തിരുന്ന മേക്കപ്പായിരുന്നു ഈ മേഖലയിലെ ആഫിയയുടെ പരിചയസമ്പത്ത്… ചുറ്റും കൂടിനിന്നവര്‍ നല്കിയ പ്രോത്സാഹനങ്ങളായിരുന്നു മേക്കപ്പ് എന്ന തന്റെ പാഷനെ പിന്തുടരാന് അവര്‍ക്ക് കരുത്തായത്. അങ്ങനെയാണ് ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ മാത്രമല്ലാതെ, അവരുടെ കലാപരമായ കഴിവിന്റെയും ദര്‍ശനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിഫലനമായി ‘ആഫിയാസ് മേക്കോവര്‍’ എന്ന ബ്രാന്‍ഡ് ഉയരുന്നത്. പ്രശസ്തരായ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ കീഴില്‍ പരിശീലനം നേടി സര്‍ട്ടിഫൈഡ് ആയ വ്യക്തി കൂടിയാണ് അവര്‍.

കേരളത്തിലുടനീളമുള്ള ബ്രൈഡല്‍ മേക്കോവറുകള്‍ ആഫിയ ഇന്ന് ഏറ്റെടുത്തു നിര്‍വഹിക്കുന്നു. പൂര്‍ണമായും ഫ്രീലാന്‍സറായാണ് ഇവരുടെ പ്രവര്‍ത്തനം. കേരളത്തിലുടനീളമുള്ള ബ്രൈഡല്‍ മേക്കോവര്‍ വര്‍ക്കുകള്‍ ആഫിയ ഏറ്റെടുക്കുന്നുണ്ട്. ഒരു സാധാരണ മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നതിനേക്കാളുപരി ആഫിയ ക്ലെയ്ന്റുകള്‍ക്ക് പ്രിയപ്പെട്ടതാകുന്നത് അവരുടെ സൗഹൃദപരമായ സംഭാഷണങ്ങളിലൂടേയും സ്നേഹത്തിലൂടേയുമാണ്. ആഫിയയെ സംബന്ധിച്ച് തനിക്ക് മുന്നിലെത്തുന്ന ക്ലെയ്ന്റുകളെല്ലാം തന്റെ കുടുംബത്തിലെ അംഗങ്ങളെ പോലെ പ്രാധാന്യമുള്ളവരാണ്. ഈ ചിന്താഗതി തന്നെയാണ് ആഫിയയെ തന്റെ വര്‍ക്കുകളില്‍ മികച്ചതാക്കുന്നതും.

തനിക്ക് മുന്നിലെത്തുന്ന ഉപഭോക്താക്കളുടെ ‘സ്കിന്‍ ടൈപ്പ്’ മനസിലാക്കിയാണ് ഓരോ വര്‍ക്കുകളും പൂര്‍ത്തിയാക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള പ്രോഡക്ടുകളാണ് ബ്രൈഡുകള്ക്കായി ആഫിയ ഉപയോഗിക്കുന്നത്. നിലവിലെ ട്രെന്‍ഡിങ്ങായ ‘ഗ്ലാസ് സ്കിന്‍ മേക്കപ്പ്’ മുതല്‍ വൈവിധ്യമാര്‍ന്ന ഹെയര്‍ സ്റ്റൈലുകള്‍ വരെ ആഫിയയുടെ പക്കല്‍ ഭദ്രമാണ്. ഹെയര്‍ സ്റ്റൈലിംഗിനായുള്ള പ്രത്യേക പരിശീലനത്തില്‍ പങ്കെടുത്തിട്ടുള്ള അഫിയ, ട്രെന്‍ഡുകള്‍ക്കൊപ്പം ഓരോ മേഖലയിലും പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാം വഴി ലഭിക്കുന്ന അന്വേഷണങ്ങളിലൂടെയും വാമൊഴിയായും ആഫിയയുടെ സംരംഭം ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായി മാറിയിട്ടുണ്ട്.

അധ്യാപികയില്‍ നിന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റിലേക്കുള്ള മാറ്റം ആഫിയയെ സംബന്ധിച്ച് സന്തോഷത്തിന്റേത് കൂടിയായിരുന്നു. അന്ന് ആഗ്രഹം തുറന്നുപറഞ്ഞപ്പോള്‍ മറുത്തൊന്നും ചിന്തിക്കാതെ, പരിപൂര്‍ണ പിന്തുണയുമായി എത്തിയത് ഭര്‍ത്താവ് ഷഹീറായിരുന്നു. മലപ്പുറം ജില്ലയിലെ ‘ഫിയ ഫാഷന്‍’ എന്ന ടെക്സ്റ്റൈല്സിനൊപ്പം പര്‍ദയുടെ പ്രൊഡക്ഷന്‍ യൂണിറ്റും നടത്തിവരുന്ന ഷഹീര്‍ തിരക്കുകള്‍ മാറ്റിവെച്ചാണ് ആഫിയയുടെ സ്വപ്നത്തിന് തണലേകുന്നത്.

കേരളത്തിലെവിടെയാണെങ്കിലും കൂട്ടിനെത്തുന്ന ഷഹീറും അവധിദിവസങ്ങളില്‍ ഉമ്മയുടെ ക്യാമറാമാനായി എത്തുന്ന മകളും മകനുമടങ്ങുന്ന കുടുംബമാണ് ആഫിയയുടെ വിജയവഴിയില്‍ വെളിച്ചമാകുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റിന് പുറമെ യൂട്യൂബര്‍ കൂടിയാണ് ആഫിയ. ഒരു ബ്രാന്‍ഡ് കെട്ടിപ്പടുക്കുക മാത്രമല്ല, മറിച്ച് പാഷനിലേക്കുള്ള ചുവടുവയ്പ് വിജയത്തിലെത്തിക്കുമെന്ന ഉദാഹരണം സൃഷ്ടിക്കുക കൂടിയാണ് ആഫിയാസ് മേക്കോവര്‍.
CONTACT: 9074611988, 8129877102
INSTAGRAM : Afiyaz_makeover



