ആഘോഷങ്ങള്‍ക്ക് ചിറകു നല്‍കി, വിജയയാത്ര തുടര്‍ന്ന് കളേഴ്‌സ് വെഡ്ഡിംഗ് പ്ലാനര്‍

ജന്മദിനം മുതല്‍ വിവാഹവും കടന്ന് പുത്തന്‍ തലമുറയുടെ വരവ് വരെ വ്യാപിച്ചുകിടക്കുന്ന ആഘോഷങ്ങളിലൂടെയാണ് ജനനം മുതല്‍ മരണം വരെയുള്ള കാലയളവില്‍ ഒരോ മനുഷ്യനും കടന്നുപോകുന്നത്. ഓരോ ആഘോഷങ്ങള്‍ക്കും നിറങ്ങള്‍ നല്‍കി സുന്ദരമാക്കുന്നവരാണ് ഇവന്റ് മാനേജ്‌മെന്റുകാര്‍… ! ഒരു കുടുംബാംഗത്തെ പോലെ ഓരോ കാര്യങ്ങളും ഏറ്റെടുത്ത്, കൂടുതല്‍ ഭംഗിയായി ഇവര്‍ നിറവേറ്റുന്നു.
കാലം മാറുന്നതിനനുസരിച്ച് ആഘോഷങ്ങളുടെ രീതിയും ദൈര്‍ഘ്യവുമെല്ലാം വര്‍ധിച്ചതോടെ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ മത്സരാധിഷ്ഠിതമായ ഈ മേഖലയില്‍ തങ്ങളുടേതായ കയ്യൊപ്പ് നിലനിര്‍ത്തിക്കൊണ്ട് 9 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് കോട്ടയം പാലായില്‍ പ്രവര്‍ത്തിക്കുന്ന കളേഴ്‌സ് വെഡ്ഡിംഗ് പ്ലാനര്‍ എന്ന സംരംഭം. നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുകുതിക്കാന്‍ തീരുമാനിച്ചുറപ്പിച്ച പാലാ സ്വദേശിനി പ്രിയയുടെ കരുത്താണ് സംരംഭത്തിന്റെ വിജയവും.
നാലുചുവരുകള്‍ക്കുള്ളില്‍ മാത്രമൊതുങ്ങുന്ന ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ നിന്നു മാറി, സാമൂഹ്യശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ പ്രിയ തിരഞ്ഞെടുത്തത് സ്ത്രീകള്‍ അധികം എത്തിപ്പെടാത്ത ഒരു മേഖലയായിരുന്നു ഇവന്റ് മാനേജ്‌മെന്റ്. ഫഌവര്‍ അറേഞ്ച്‌മെന്റുകളില്‍ കുട്ടിക്കാലം മുതല്‍ക്കേ താത്പര്യമുണ്ടായിരുന്നു പ്രിയയ്ക്ക്. ഇടക്കാലത്ത് ഫഌവര്‍ അറേഞ്ച്‌മെന്റ് കോഴ്‌സില്‍ പങ്കെടുത്തതോടെയാണ് ഈ മേഖലയിലെ മുന്നോട്ടുള്ള സാധ്യതകളുടെ വാതില്‍ പ്രിയയ്ക്ക് മുമ്പില്‍ തുറക്കുന്നത്.

സ്വന്തമായൊരു സംരംഭമെന്ന ആശയത്തെ കുറിച്ച് ആദ്യം സംസാരിച്ചത് സുഹൃത്തിനോടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതെ വന്നതോടെ ആഗ്രഹം ഭര്‍ത്താവിനോട് പറയാന്‍ തീരുമാനിച്ചു. ബിസിനസുകാരന്‍ കൂടിയായ ഭര്‍ത്താവ് പരിപൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയതോടെയാണ് ‘കളേഴ്‌സ് വെഡ്ഡിംഗ് പ്ലാനര്‍’ എന്ന പേരില്‍ പ്രിയ തന്റെ സ്വപ്‌നസംരംഭത്തിന് തുടക്കം കുറിക്കുന്നത്.
ചെറിയ ഡെക്കറേഷന്‍ വര്‍ക്കുകളില്‍ നിന്നായിരുന്നു പ്രിയയുടെ തുടക്കം. മുന്നിലെത്തുന്ന ഓരോ കസ്റ്റമറെയും ആത്മാര്‍ത്ഥയോടെയും നിറഞ്ഞ മനസോടെയുമാണ് പ്രിയ സമീപിക്കുന്നത്. കേരളം മുഴുവനായി സേവനങ്ങള്‍ എത്തിക്കുന്ന നിലയിലേക്ക് കളേഴ്‌സ് വെഡ്ഡിംഗിസനെ വളര്‍ത്തിയതിന് പിന്നിലെ കാരണങ്ങളും ഇതുതന്നെയാണ്. കസ്റ്റമറോടുള്ള സമീപനവും കഠിനാധ്വാനവുമാണ് 9 വര്‍ഷത്തോളമായി ജനങ്ങളുടെ പ്രിയപ്പെട്ട ഇവന്റ് മാനേജ്‌മെന്റ് ബ്രാന്‍ഡാക്കി കളേഴ്‌സ് വെഡ്ഡിംഗ്‌സ് എന്ന സംരംഭത്തെ മാറ്റിയെടുത്തത്.
തങ്ങള്‍ക്ക് മുന്നിലെത്തുന്ന ഓരോ കസ്റ്റമറുടേയും ആവശ്യങ്ങള്‍ മനസിലാക്കി അവരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസങ്ങള്‍ക്കൊപ്പം സ്വപ്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും നിറം പകരുകയാണ് പ്രിയയുടം സംരംഭമിന്ന്. തന്റെ സംരംഭത്തിന്റെ വളര്‍ച്ച മാത്രമല്ല, താന്‍ വളരുന്നതോടൊപ്പം തനിക്ക് ചുറ്റുമുള്ളവരെയും കൈപിടിച്ചുയര്‍ത്തുകയെന്നതാണ് പ്രിയയുടെ ലക്ഷ്യം.
ആഘോഷങ്ങള്‍ കൂടുന്നതനുസരിച്ച് കൂണുപോലെ ഇവന്റ് മാനേജ്‌മെന്റ് സംരംഭങ്ങള്‍ മുളപൊട്ടുമ്പോഴും തന്റെ ടീമില്‍ പരിപൂര്‍ണ വിശ്വാസമര്‍പ്പിച്ച് മുന്നോട്ട് കുതിക്കുകയാണ് പ്രിയ. ഭയം തെല്ലുമില്ലാതെ, ഉയര്‍ന്നുവരുന്ന പുതിയ സംരംഭങ്ങളെ പ്രചോദനമാക്കി മാറ്റിയാണ് പ്രിയയുടെ പ്രവര്‍ത്തനം. ഒപ്പം തന്റെ സര്‍വീസിലെ വ്യക്തതയും ആത്മാര്‍ത്ഥതയും ഊട്ടിയുറപ്പിക്കാനും പ്രിയ മറന്നിട്ടില്ല. മികച്ച പ്രവര്‍ത്തനങ്ങളുമായി ഉപഭോക്താക്കള്‍ക്ക് പ്രിയങ്കരമായ ബ്രാന്‍ഡാക്കി കളേഴ്‌സ് വെഡ്ഡിംഗ് പ്ലാനറിനെ വളര്‍ത്തണമെന്നതാണ് പ്രിയയുടെ സ്വപ്‌നം.
Mobile: 9496124130
https://www.instagram.com/coloursweddingplannerpala?igsh=MXM0dHN4a20yMzFnNQ%3D%3D



