Success Story

വിശേഷ ദിവസങ്ങളെ മനോഹരമാക്കാന്‍ ആളുകളെ തേടി ഇനി അലഞ്ഞു തിരിയേണ്ട…

My Function Book ല്‍ എല്ലാം ഒരു കുടക്കീഴില്‍

ജീവിതത്തിലെ വിശേഷ ദിവസങ്ങളെ മനോഹരമാക്കാന്‍ ഇവന്റ് ഗ്രൂപ്പുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പക്ഷേ, പലപ്പോഴും ഏറ്റവും മികച്ച ഇവന്റ് ടീമിനെ തിരഞ്ഞെടുക്കാന്‍ പലര്‍ക്കും കഴിയാറില്ല എന്നതാണ് സത്യം. എന്നാല്‍ ആ ഒരു പ്രശ്‌നത്തിന് പരിഹാരമായി തീര്‍ന്ന ഒരു സംരംഭം നമ്മുടെ കേരളത്തിലുണ്ട്. 2020 ല്‍ തൃശൂര്‍ സ്വദേശിയായ സുരാജ് ആരംഭിച്ച My Function Book എന്ന സ്റ്റാര്‍ട്ട് അപ്പ് സംരംഭം ആശയം കൊണ്ടും സേവനം കൊണ്ടും തീര്‍ത്തത് ആരെയും അത്ഭുതപ്പെടുത്തുന്ന വിജയമാണ്.

2016ലായിരുന്നു ഐ ടി ജീവനക്കാരനായിരുന്ന സുരാജിന്റെ വിവാഹം. അന്ന് സുരാജ് ചെന്നൈയില്‍ ആയിരുന്നതിനാല്‍ തന്നെ നാട്ടിലെ ഇവന്റ് ടീമുകളുമായി ബന്ധപ്പെടുന്നതിനും മികച്ച കാറ്ററിങ് ടീമിനെ കണ്ടെത്തുന്നതിനും ഏറെ പ്രയാസം അനുഭവിച്ചിരുന്നു. അവധി ദിവസങ്ങള്‍ കുറവായതിനാല്‍ വിവാഹത്തിന് തൊട്ടുമുമ്പ് മാത്രമാണ് അദ്ദേഹത്തിന് നാട്ടിലെത്താന്‍ കഴിഞ്ഞത്. പ്രായമായ മാതാപിതാക്കള്‍ ആയിരുന്നു നാട്ടില്‍ എല്ലാ കാര്യങ്ങള്‍ക്കും ഓടി നടന്നത്. ഈ ഒരു പ്രശ്‌നത്തിന് മികച്ച പരിഹാരം എന്ന നിലയിലാണ് ഈ ചെറുപ്പക്കാരന്‍ My Function Book എന്ന ആശയത്തിന് തുടക്കം കുറിക്കുന്നത്.

Event Related Ventures എല്ലാം ഒരു കുടക്കീഴില്‍ വരുന്ന പ്ലാറ്റ്‌ഫോമാണ് My Function Book. ഇതിലൂടെ ഏറ്റവും മികച്ച ഇവന്റ് ടീമിനെ തിരഞ്ഞെടുക്കാനും അവരുടെ സേവനങ്ങളെ കുറിച്ച് കൃത്യമായി അറിയാനും സാധിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഒരു ഹോട്ടല്‍ റൂം ബുക്ക് ചെയ്യുന്നത് പോലെ കല്യാണത്തിന് മറ്റും നമ്മുടെ ബഡ്ജറ്റിന് അനുസരിച്ച് ആവശ്യമായ കാറ്ററിങ്, സ്‌റ്റേജ് ഡെക്കറേഷന്‍, ഫോട്ടോഗ്രഫി, മേക്കപ്പ് തുടങ്ങി എല്ലാം ഇതിലൂടെ വളരെയെളുപ്പത്തില്‍ ബുക്ക് ചെയ്യാം. കോവിഡ് സമയത്ത് താത്കാലികമായി ഈ സംരംഭം നിര്‍ത്തി വെച്ചെങ്കിലും പ്രീമിയം, ലക്ഷ്വറി ഇന്റിമേറ്റ് ഇവന്റുകള്‍ കൈകാര്യം ചെയ്ത് പരിചയ സമ്പന്നനായ ഇവന്റ് പ്ലാനറും , മ്യൂസിഷ്യനും ഫോട്ടോഗ്രാഫറുമായ സജലുമായി ചേര്‍ന്ന് 2023 ന്റെ അവസാനത്തോടെ തുടര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.

2023 ല്‍ കൊച്ചി കേന്ദ്രീകരിച്ച് ആരംഭിച്ച കമ്പനിയ്ക്ക് Startup India, Kerala Startup Mission എന്നിവയുടെ അംഗീകാരവും ലഭിച്ചിട്ടുമുണ്ട്. ബഡ്ജറ്റ്, മോഡറേറ്റ്, പ്രീമിയം, ലക്ഷ്വറി എന്നിങ്ങനെ നാല് കാറ്റഗറിയാണ് Event Related Ventures ല്‍ ഒരുക്കിയിരിക്കുന്നത്. കൃത്യമായ ബഡ്ജറ്റിന് അനുസരിച്ച് ഇഷ്ടമാകുന്ന വിധത്തില്‍ പാക്കേജ് ആയും അല്ലാതെയും ഇവന്റ് ഗ്രൂപ്പുകളെ തിരഞ്ഞെടുക്കാന്‍ സാധിക്കുന്നു. ഏറ്റവും മികച്ച ഇവന്റ് ടീമുകളെയാണ് My Function Book ല്‍ നിന്നും സേവനത്തിനായി ലഭിക്കുന്നത്. അതിനാല്‍ തന്നെ ഏതൊരു വിശേഷ ദിവസത്തെയും മനസ്സിന് ഇഷ്ടപ്പെടുന്ന രീതിയില്‍ കസ്റ്റമര്‍ക്ക് ഇവര്‍ക്ക് ഒരുക്കി നല്‍കുന്നു.

നിലവില്‍ തൃശ്ശൂര്‍ മാളയില്‍ ആദ്യത്തെ ലോക്കല്‍ സ്‌റ്റോറും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ കസ്റ്റമേഴ്‌സിന് നേരിട്ടെത്തി ബുക്ക് ചെയ്യാനും കൂടാതെ ബര്‍ത്ത് ഡേ, അനിവേഴ്‌സറി ഡേ എന്നിവയ്ക്ക് പാര്‍ട്ടി സ്‌റ്റോര്‍, ഡെക്കറേറ്റ് ഐറ്റംസ് എന്നിവ വാടകയ്ക്ക് വാങ്ങാനും കഴിയുന്നു. കൂടാതെ കാറ്ററിംഗ് ടീമുകള്‍ക്ക് വേണ്ട ബയോ ഐറ്റംസ് ഉം ഹോള്‍ സെയില്‍ വിലയില്‍ കൊടുക്കുന്നുണ്ട്.

ഇപ്പോള്‍ ലോക്കല്‍ സ്‌റ്റോറുകള്‍ക്ക് ഫ്രാഞ്ചൈസി വഴി കേരളത്തില്‍ എല്ലായിടത്തും, പുറത്തേക്കും My Function Book എന്ന സംരംഭത്തെ വളര്‍ത്താനും കൂടുതല്‍ പേരിലേക്ക് ഈ ആശയത്തെ എത്തിക്കാനുമുള്ള ഒരുക്കത്തിലാണ് ഇരുവരും…!

Contact No: 7592931000

https://www.instagram.com/my_functionbook/?igsh=MWF3OXF4cHNneHAyMQ%3D%3D&utm_source=qr#

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button